For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലിയുടെ സീറ്റ് ഇനി ശ്രേയസിനോ? പക്ഷെ ഗംഭീര്‍ കനിയണം! വില്ലനാവുന്നത് ഇക്കാര്യങ്ങള്‍

മൊഹാലി: ഇന്ത്യയുടെ ടി20 ടീമില്‍ ഇടം സ്വപ്‌നം കണ്ടാണ് ഇന്ത്യന്‍ താരങ്ങളെല്ലാം ഐപിഎല്ലിന് ഇറങ്ങുന്നതെന്ന് പറയാം. ഐപിഎല്ലിലെ പ്രകടനം ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് എല്ലാ താരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

ഇതില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് ശ്രേയസ് അയ്യരുടെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവാണ്. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്താണ് ശ്രേയസുള്ളത്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള നായകനാണ് ശ്രേയസെന്ന് പറയാം. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്കെത്തിക്കാന്‍ ശ്രേയസിനായി.

ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശോഭിക്കാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷ ഇപ്പോള്‍ ശ്രേയസിനുണ്ട്. വിരാട് കോലി വിരമിച്ചതിനാല്‍ ഈ മൂന്നാം നമ്പറിലേക്ക് കോലിയുടെ പകരക്കാരനായി ശ്രേയസിനെ കൊണ്ടുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശ്രേയസിന് ടി20 ടീമിലേക്ക് മടങ്ങിയെത്താനാവുമോ? സാധ്യതകള്‍ പരിശോധിക്കാം.

ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകമാവും

ഗൗതം ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. പരിശീലകനായ ഗംഭീറിന് താല്‍പര്യമുള്ള താരമാണ് ശ്രേയസ് അയ്യര്‍. അതുകൊണ്ടുതന്നെ ശ്രേയസിന് തിരിച്ചുവരവ് പ്രയാസമാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ശ്രേയസ് ക്യാപ്റ്റനായും ഗംഭീര്‍ ഉപദേഷ്ടാവായും നില്‍ക്കവെയാണ് ടീം കപ്പ് നേടിയത്. അതുകൊണ്ടുതന്നെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് പറയാം. ഇത് ശ്രേയസിന് ടി20 ടീമിലേക്ക് വിളിയെത്താന്‍ സഹായിച്ചേക്കും.

shreyas iyer

നേരത്തെ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള താരമാണ് ശ്രേയസ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ ഹാട്രിക് അര്‍ധ സെഞ്ച്വറിയടക്കം നേടാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. ശ്രേയസിനെ പിന്നോട്ടടിച്ചിരുന്ന കാര്യം ഷോര്‍ട്ട് ബോളായിരുന്നു. പല തവണ ഷോര്‍ട്ട്‌ബോള്‍ നേരിട്ട് പുറത്തായിട്ടുള്ള താരമാണ് ശ്രേയസ്. ഇത് താരത്തിന്റെ ദൗര്‍ബല്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം പരിഹരിച്ചതും ശ്രേയസിന് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍.

സൂര്യകുമാര്‍ മൂന്നാം നമ്പര്‍ വിട്ടുകൊടുക്കുമോ?

നിലവിലെ ഇന്ത്യയുടെ മൂന്നാം നമ്പറിലെ താരം നായകന്‍ സൂര്യകുമാര്‍ യാദവാണ്. വലം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാറിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ അല്‍പ്പം മോശമാണ്. മൂന്നാം നമ്പര്‍ തിലക് വര്‍മക്ക് വിട്ടുകൊടുത്തപ്പോള്‍ രണ്ട് ഫിഫ്റ്റിയോടെ മിന്നിക്കാന്‍ യുവ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സൂര്യകുമാര്‍ ഈ റോളിലേക്ക് തിരിച്ചെത്തി. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരെ കൊണ്ടുവരണമെങ്കില്‍ സൂര്യകുമാറിന്റെ തീരുമാനം വളരെ നിര്‍ണ്ണായകമാണ്.

സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ തുടരാന്‍ തീരുമാനിച്ചാല്‍ ശ്രേയസിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് കൂടുതല്‍ നല്ലത്. മധ്യനിരയില്‍ കളിച്ചാല്‍ വലിയ പ്രകടനം നടത്താന്‍ സാധ്യത കുറവാണ്. ഇത്തവണത്തെ സീസണില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരും ഇതിലും മികച്ച ആക്രമണം പുറത്തെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ ശ്രേയസിന് മുന്നില്‍ വെല്ലുവിളികളേറെയാണ്.

നായകസ്ഥാനം മോഹിക്കേണ്ട

ശ്രേയസിന് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുകയെന്നത് എളുപ്പമാവില്ല. നിലവില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍. അത്ഭുത അട്ടിമറികള്‍ സംഭവിക്കാത്ത പക്ഷം നായകസ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തുടരുമെന്നുറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ. ശുബ്മാന്‍ ഉള്‍പ്പെടെ നായകസ്ഥാനം നോട്ടമിടുന്ന ടീം മാനേജ്‌മെന്റിന് താല്‍പര്യമുള്ള പലരും ഇന്ത്യയുടെ ടി20 ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസിന് നായകസ്ഥാനത്തേക്കെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം.

Story first published: Saturday, April 19, 2025, 7:39 [IST]
Other articles published on Apr 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+