Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബാറ്റിങ്ങിന് എന്താണ് പ്രശ്‌നം? കപ്പ് നേടുന്നത് ആരാണെന്ന് കാണാം! ഫ്‌ളമിങ് കട്ടകലിപ്പില്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍പ്പിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ആര്‍സിബി ചരിത്ര ജയമാണ് നേടിയെടുത്തത്. 50 റണ്‍സിനായിരുന്നു സിഎസ്‌കെയെ ആര്‍സിബി തോല്‍പ്പിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ആര്‍സിബി ചെപ്പോക്കില്‍ വിജയം നേടിയെടുക്കുന്നത്. എംഎസ് ധോണി ഉള്‍പ്പെടുന്ന സിഎസ്‌കെയെ ഞെട്ടിക്കുന്ന പ്രകടനമാണ് വിരാട് കോലിയുടെ ആര്‍സിബി കാഴ്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 7 വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് എട്ട് വിക്കറ്റിന് 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തിലെ സിഎസ്‌കെയുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ജയിക്കാനുള്ള താല്‍പര്യത്തോടെ സിഎസ്‌കെയുടെ ഒരു ബാറ്റ്‌സ്മാന്‍പോലും കളിച്ചില്ലെന്നതാണ് വസ്തുത. ആരാധകരെല്ലാം വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുകയാണ്. എംഎസ് ധോണി 16 പന്ത് നേരിട്ട് പുറത്താവാതെ 30 റണ്‍സ് നേടി.

എന്നാല്‍ വിജയം നേടിക്കൊടുക്കുന്ന തരത്തിലല്ല അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയത്. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനും ശേഷം ഒമ്പതാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്. മത്സര ശേഷം മാധ്യമങ്ങളെ കാണവെ സിഎസ്‌കെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ് സിഎസ്‌കെയുടെ ബാറ്റിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചപ്പോള്‍ പ്രകോപിതനാവുകയും ചെയ്തു. ഇതും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ടൂര്‍ണമെന്റ് കഴിഞ്ഞിട്ടില്ല, കപ്പ് ഞങ്ങള്‍ നേടും

ആദ്യ മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് തോറ്റു. 17 വര്‍ഷത്തിന് ശേഷമാണ് ചെപ്പോക്കില്‍ ആര്‍സിബിയോട് സിഎസ്‌കെ തോല്‍ക്കുന്നത്. ഇതാണ് സിഎസ്‌കെ ആരാധകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ജയിക്കാന്‍ താല്‍പര്യപ്പെടുന്ന രീതിയിലല്ല സിഎസ്‌കെ താരങ്ങള്‍ കളിച്ചത്. ഇത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിനോട് ചോദിക്കുകയും ചെയ്തു. ഇതോടെ സിഎസ്‌കെ പരിശീലകന്‍ പ്രകോപിതനാവുകയായിരുന്നു.

ms dhoni ravindra jadeja

'ആദ്യ മത്സരത്തില്‍ 156 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് 20ാം ഓവറിലാണ്. ഇന്ന് നേടിയത് 146 റണ്‍സും. ഇതാണ് നിങ്ങളുടെ ടി20 ശൈലി. ഇത് കാലഹരണപ്പെട്ടതല്ലേ?' എന്നാണ് പരിശീലകനോട് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇത് ഫ്‌ളമിങ്ങിനെ പ്രകോപിതനാക്കി. 'ഞങ്ങളുടെ ശൈലി എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ വെടിക്കെട്ട് ബാറ്റിങ്ങിനെക്കുറിച്ചാണോ സംസാരിക്കുന്നത്. എനിക്ക് ചോദ്യം മനസിലാകുന്നില്ല. ഇന്നത്തെ മത്സരത്തില്‍ ഭാഗ്യം ഞങ്ങളോടൊപ്പം വന്നില്ല. ടൂര്‍ണമെന്റിന്റെ അവസാനം കാണൂ. ആരാണ് ജയിക്കുന്നതെന്ന് കാണാം. ഞങ്ങളുടേത് പോസിറ്റീവ് ക്രിക്കറ്റാണ്. അതിനെ വിലകുറച്ച് കാണരുത്' - സ്റ്റീഫന്‍ ഫ്‌ളമിങ് പറഞ്ഞു.

സിഎസ്‌കെയുടെ തുടക്കം പാളി

197 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം പിഴച്ചു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ വീണതോടെ സിഎസ്‌കെ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. രാഹുല്‍ ത്രിപാഠി അഞ്ച് റണ്‍സിലും റുതുരാജ് ഗെയ്ക് വാദ് ഡക്കിനും ദീപക് ഹൂഡ നാല് റണ്‍സിലും പുറത്തായതോടെ സിഎസ്‌കെയുടെ നടുവൊടിഞ്ഞു. പിന്നാലെ എത്തിയവര്‍ക്കൊന്നും കാര്യമായൊന്നും അടിച്ചു കളിക്കാന്‍ സാധിക്കാതെ വന്നതോടെ സിഎസ്‌കെ തോല്‍ക്കുകയായിരുന്നു.

ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ എത്താത്തതും വലിയ വിമര്‍ശനത്തിന് വഴി തുറന്നിരിക്കുകയാണ്. ധോണി ഒമ്പതാം നമ്പറിലിറങ്ങിയാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് ചിലപ്പോള്‍ ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയെ ജയിപ്പിക്കാന്‍ ധോണി താല്‍പര്യം കാട്ടിയില്ലെന്നും ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നുമുള്ള ആക്ഷേപം ഇപ്പോള്‍ ശക്തമാണ്.

Story first published: Saturday, March 29, 2025, 14:21 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+