ഈ സീസണിലെ ഐപിഎല്ലില്‍ ക്ലച്ച് പിടിക്കാനാവാതെ പാടുപെടുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു വീണ അവരെ ഇനി പ്ലേഓഫില്‍ കാണാന്‍ സാധ്യത തീരെ കുറവാണ്. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാലും റോയല്‍സ് പ്ലേഓഫിലെത്തുമോയെന്ന കാര്യവും സംശയമാണ്.
കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നീ സൂപ്പര്‍ താരങ്ങളെ കൈവിട്ടതാണ് ഇത്തവണ റോയല്‍സിന്റെ പതനത്തിനു ഒരു പ്രധാന കാരണം. മാത്രമല്ല ലേലത്തില്‍ ഇവരുടെ അഭാവം നികത്താന്‍ ശേഷിയുള്ള താരങ്ങളെ കൊണ്ടുവരാനും അവര്‍ക്കായില്ല. മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ദുര്‍ബലമാണ് ഇത്തവണത്തെ റോയല്‍സ് ടീമെന്നു കാണാം.
എന്നാല്‍ മറ്റു ഫ്രാഞ്ചൈസികളില്‍ അവസരം കിട്ടാതെ ബെഞ്ചിലിരിക്കുന്ന ചില കളിക്കാരെ ലഭിച്ചിരുന്നെങ്കില്‍ അതു റോയല്‍സ്ടീമിനു വളരെയധികം ഗുണം ചെയ്‌തേനെ. വിവിധ ടീമുകളില്‍ അവസരമില്ലാതെ ഇരിക്കുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഷഹബാസ് അഹമ്മദ്
ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഒരു ഇന്ത്യന്‍ സ്പിന്നറുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിനു ഈ സീസണില്‍ ക്ഷീണമായിട്ടുണ്ട്. മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു പകരം ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെയാണ് റോയല്‍സ് വാങ്ങിയത്. പക്ഷെ രണ്ടു പേരുടെയും പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം.
നിലവില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ അവസരമില്ലാതെ വാട്ടര്‍ബോയ് മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ് ഷഹബാസ്. അദ്ദേഹത്തെ ലഭിച്ചിരുന്നെങ്കില്‍ റോയല്‍സിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായേനെ.
ഐപിഎല്ലില്‍ 56 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഷഹബാസ്. ഒരു ഫിഫ്റ്റിയുള്‍പ്പെടെ 545 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 9.44 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഷഹബാസിനെ എല്‍എസ്ജി കളിപ്പിച്ചിട്ടുള്ളൂ.
വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.2 കോടിക്കാണ് അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയത്. പക്ഷെ വാഷിങ്ടണിനെ ജിടിക്കു യഥാര്‍ത്തില്‍ ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ തുകയ്ക്കു അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സിനു ഉറപ്പായും വാങ്ങിക്കാമായിരുന്നു.

ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയെ 4.4 കോടിക്കു വാങ്ങുന്നതിനേക്കാള്‍ എല്ലാം കൊണ്ടും നല്ലത് വാഷിങ്ടണാണ്. തീക്ഷണ ബാറ്റിങില്‍ ആശ്രയിക്കാവുന്നയാളല്ല, മാത്രമല്ല വളരെ മോശം ഫീല്‍ഡറുമാണ്. പകരം വാഷിങ്ടണിനെ വാങ്ങിയിരുന്നെങ്കില്‍ ബൗളിങിനൊപ്പം ബാറ്റിങിലും റോയല്‍സിനു മുതല്‍ക്കൂട്ടായി മാറുമായിരുന്നു. ഇത്തവണ വെറും മൂന്നം മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ജിടി കളിപ്പിച്ചിട്ടുള്ളൂ.
ജേക്കബ് ബെതെല്‍
രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ ഫിനിഷിങ് ചുമതല ഏല്‍പ്പിച്ചത് വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മെയറെയാണ്. പക്ഷെ ഈ റോളില്‍ അദ്ദേഹം വന്‍ പരാജയമാണ്. അ്േദ്ദഹത്തിനു പകരം ജേക്കബ് ബെതെലിനെ ലഭിച്ചിരുന്നെങ്കില്‍ അതു റോയല്‍സിനു മുതല്‍ക്കൂട്ടായി മാറിയേനെ.
നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷെ ഈ സീസണില്‍ ഇതുവരെ ബെതെലിനെ ആര്‍സിബി പരീക്ഷിച്ചിട്ടില്ല. ടിം ഡേവിഡ് ഫിനിഷിങില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ആര്‍സിബിക്കു ഇപ്പോള്‍ ആവശ്യമില്ല.