Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സൂപ്പര്‍ ഓള്‍റൗണ്ടര്‍, പക്ഷെ 8 കോടിയില്‍ നിന്ന് 3 കോടിയിലേക്ക്! സുന്ദറിന് ഭാഗ്യമില്ല

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കുകയാണ്. രണ്ടാം ദിനം വലിയ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. വലം കൈ ഓഫ് സ്പിന്നറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സുന്ദര്‍ ഇത്തവണ വലിയ പ്രതിഫലത്തിലേക്ക് എത്തുമെന്നാണ് എല്ലാവരും കരുതിയത്. സമീപകാലത്തെ താരത്തിന്റെ പ്രകടനം ഇത് അര്‍ഹിക്കുന്ന തരത്തിലായിരുന്നു.

എന്നാല്‍ വലിയ വെല്ലുവിളികളില്ലാതെ വെറും 3.2 കോടിക്കാണ് സുന്ദറിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു സുന്ദര്‍. 8.75 കോടി പ്രതിഫലത്തില്‍ കളിച്ചതിരുന്ന താരത്തിന് ഇത്തവണ പ്രതിഫലത്തില്‍ വലിയ ഇടിവ് നേരിടുകയായിരുന്നു. എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് സുന്ദറിനെ ഈ വിലക്ക് ലഭിച്ചത് ലാഭകരമാണ്. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

washingtone sundar

വിശ്വസ്തനായ ഓള്‍റൗണ്ടര്‍

ഏത് സാഹചര്യത്തിലും ടീമിനൊപ്പം അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ന്യൂബോളിലും ഡെത്തോവറിലും പന്തെറിയാനും വിക്കറ്റ് നേടാനും കഴിവുള്ള താരമാണ് സുന്ദര്‍. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പലപ്പോഴും തഴയപ്പെടുകയാണ്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം സുന്ദര്‍ മികച്ച പ്രകടനം നടത്താറുമുണ്ട്. അവസാന സീസണില്‍ പരിക്ക് താരത്തെ തളര്‍ത്തിയിരുന്നു. സീസണിലെ പല പ്രധാന മത്സരങ്ങളും സുന്ദറിന് നഷ്ടമായിരുന്നു. ഇതാണ് സുന്ദറിനെ ഹൈദരാബാദ് ഒഴിവാക്കാന്‍ കാരണം.

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. അതുകൊണ്ടുതന്നെ ടീമിന് ഉപകാരിയാവുന്ന തരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സുന്ദറിന് കഴിവുണ്ട്. ഗുജറാത്തിന് സുന്ദര്‍ മുതല്‍ക്കൂട്ടാവാനാണ് സാധ്യത കൂടുതല്‍. ഇതിലും കൂടുതല്‍ പ്രതിഫലം അര്‍ഹിച്ചിരുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍.

ക്രുണാല്‍ പാണ്ഡ്യ ആര്‍സിബിയില്‍

മുന്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരം ക്രുണാല്‍ പാണ്ഡ്യയെ ഇത്തവണ ആര്‍സിബി തൂക്കി. 5.75 കോടിക്കാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ചേട്ടനായ ക്രുണാല്‍ പാണ്ഡ്യയെ ആര്‍സിബി ടീമിലേക്കെത്തിച്ചത്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് ഉപകാരിയാണ് സീനിയര്‍ താരമായ ക്രുണാല്‍. നിതീഷ് റാണയെ 4.2 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തപ്പോള്‍ ഷായ് ഹോപ്പിനെ ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളുണ്ടായില്ല.

Story first published: Monday, November 25, 2024, 16:34 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+