Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അതെങ്ങനെ ഔട്ടാവും? പന്തെടുത്തത് വീണശേഷം!! വാഷിങ്ടണിനെ ചതിച്ചു, വിവാദം

ഹൈദരാബാദ്: സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. അതു ഔട്ടായിരുന്നില്ലെന്നും അംപയര്‍ക്കു പിഴവ് പറ്റിയതു തന്നെയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. റണ്‍ചേസില്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചാണ് വാഷിങ്ടണ്‍ ക്രീസ് വിട്ടത്.

കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കാഴ്ചവച്ച അദ്ദേഹം അര്‍ഹിച്ച ഫിഫ്റ്റിക്കു ഒരു റണ്‍സകലെ വീഴുകയായിരുന്നു. വെറും 29 ബോളില്‍ 168.97 സ്‌ട്രൈക്ക് റേറ്റിലാണ് വാഷിങ്ടണ്‍ 49 റണ്‍സ് അടിച്ചെടുത്തത്. അഞ്ചു ഫോറുകളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും. മുഹമ്മദ് ഷമിയുടെ ബളിങില്‍ അനികേത് വര്‍മയുയെ സംശയാപ്പദമായ ക്യാച്ചില്‍ താരം പുറത്താവുകയായിരുന്നു.

WASHINGTON SUNDAR

വാഷിങ്ടണിന്റെ പുറത്താവല്‍

153 റണ്‍സ് ചേസ് ചെയ്യവെ ഗുജറാത്ത് ടൈറ്റന്‍സ് നാലാം ഓവറില്‍ രണ്ടു വിക്കറ്റിനു 16 റണ്‍സെന്ന നിലയില്‍ പതറവെയാണ് വാഷിങ്ടണ്‍ സുന്ദറിനെ നാലാമനായി അയച്ച് ഗുജറാത്ത് ടൈറ്റന്‍സ് വലിയൊരു ചൂതാട്ടം നടത്തിയത് ഇതു വന്‍ വിജയമാവുകയും ചെയ്തു. കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ അദ്ദേഹം ജിടിയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

സിമര്‍ജീത്ത് സിങെറിഞ്ഞ ആറാമത്തെ ഓവറില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം വാഷിങ്ടണ്‍ വാരിക്കൂട്ടിയത് 20 റണ്‍സാണ്. നായകന്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം 90 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ജിടിയെ വിജയത്തിലേക്കു നയിക്കവെയാണ് 14ാമത്തെ ഓവറില്‍ വാഷിങ്ടണ്‍ പുറത്തായത്.

ഓഫ്സ്റ്റ് സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളായിരുന്നു മുഹമ്മദ് ഷമിയെറിഞ്ഞത്. സ്വീപ്പര്‍ കവര്‍ ഏരിയയിലേക്കു വാഷിങ്ടണ്‍ ഇതു കട്ട് ചെയ്യുകയുമായിരുന്നു. ഡീപ്പില്‍ നിന്നും ഓടിയെത്തിയ അനികേത് വര്‍മ മുന്നിലേക്കു ഡൈവ് ചെയ്ത് ഇതു പിടികൂടുകയുമായിരുന്നു. എന്നാല്‍ ക്യാച്ചില്‍ സംശയം തോന്നിയതോടെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും ചെയ്തു.

പല ആംഗിളുകളില്‍ നിന്നും റീപ്ലേകള്‍ പരിശോധിച്ച ശേഷം മറുനാടന്‍ മലയാളി കൂടിയായ തേര്‍ഡ് അംപയര്‍ നിതിന്‍ മേനോന്‍ അതു ഔട്ട് തന്നെയാണെന്നു വിധിക്കുകയും ചെയ്തു. ക്യാച്ചെടുക്കുമ്പോള്‍ ബോളിനു താഴെ അനികേതിന്റെ കൈകളുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷെ ബോള്‍ നിലത്തു വീണ ശേഷമാണ് അനികേത് പിടികൂടിയതെന്നാണ് കാണപ്പെട്ടത്.

രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോടു ഗില്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനം അന്തിമമായതിനാല്‍ വാഷിങ്ടണിനു നിരാശനായി മടങ്ങേണ്ടി വരികയും ചെയ്തു.

CATCH

screen shot- Jio Hotstar

അംപയര്‍ക്കു കണ്ണു കാണില്ലേ?

വാഷിങ്ടണ്‍ സുന്ദറിനെതിരേ ഔട്ട് വിധിച്ച തേര്‍ഡ് അംപയര്‍ നിതിന്‍ മേനോനെതിരേ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അംപയര്‍ക്കു കണ്ണുകാണില്ലേയെന്നും പലരും തുറന്നടിക്കുകയും ചെയ്തു.

വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയ വിവാദ ക്യാച്ച്. വീഡിയോ കാണാം

വാഷിങ്ടണ്‍ സുന്ദര്‍ ഔട്ടല്ലെന്നതു റീപ്ലേയില്‍ വളരെ വ്യക്തമാണ്. ബോള്‍ ഗ്രൗണ്ടില്‍ പിച്ച് ചെയ്യുമ്പോള്‍ അനികേത് വര്‍മയുടെ കൈകളില്‍ അതിനിനു താഴെയല്ല, മറിച്ച് മുകൡലണ് കാണപ്പെടുന്നത്. എല്ലാവരും ഇതു കണ്ടതുമാണ്. പക്ഷെ തേര്‍ഡ് അംപയര്‍ പറയുന്നത് അതു ഔട്ട് തന്നെയാണെന്നാണ്, ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അംപയര്‍ ഇത്തരമൊരു ശ്രമം നടത്തിയതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

വാഷിങ്ടണ്‍ സുന്ദറിന്റെ കാര്യത്തില്‍ തേര്‍ഡ് അംപയറുടെ തീരുമാനം വലിയ മണ്ടത്തരം തന്നെയാണ്. താഴെവീണ ശേഷമാണ് അനികേത് വര്‍മയ്ക്കു ബോള്‍ പിടിക്കാനായതെന്നു റീപ്ലേയില്‍ വ്യക്തമാണ്. എന്നിട്ടും അംയര്‍ അതു ഔട്ട് നല്‍കിയത് തീര്‍ത്തും അപ്രതീക്ഷിതമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Monday, April 7, 2025, 7:28 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+