Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലേലത്തില്‍ 'പുല്ലുവില', നിരാശ വേണ്ട, ഇവര്‍ക്ക് സര്‍പ്രൈസ് വിളിയെത്തും!! ആരെല്ലാം

ഐപിഎല്ലിന്റെ മെഗാ താരലേലം കഴിഞ്ഞപ്പോള്‍ ചില താരങ്ങള്‍ വലിയ നിരാശയിലും ഷോക്കിലുമാണ്. കാരണം ലേലത്തില്‍ ഉറപ്പായും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ചിലര്‍ അണ്‍സോള്‍ഡായി മാറിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ചില വിദേശ കളിക്കാരും ഇക്കൂട്ടത്തിലുണ്ട്.

ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയെങ്കിലും ചില താരങ്ങള്‍ നിരാശപ്പെടാന്‍ വരട്ടെ. അടുത്ത ഐപിഎല്‍ സീസണിലേക്കു അവര്‍ക്കും ഇനിയും വിളിയെത്തിയേക്കും. പകരക്കാരായിട്ടാവും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കൊപ്പം ഇവരെ കാണാന്‍ സാധിക്കുക. ഈ തരത്തില്‍ സര്‍പ്രൈസ് കോള്‍ ലഭിക്കാനിടയുള്ള കളിക്കാര്‍ ആരാക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SHARDUL THAKUR

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഇന്ത്യന്‍ മീഡിയം പേസറും ഓള്‍റൗണ്ടറുമായ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഐപിഎല്ലില്‍ ഒരു സമയത്തു 10 കോടിയോളം പ്രതിഫലം വാങ്ങിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ ലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുണ്ടാിയിരുന്ന ശര്‍ദ്ദുലിനെ ഒരു ടീം പോലും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

2015ല്‍ ഐപിഎല്‍ അരങ്ങേിയ ശര്‍ദ്ദുല്‍ ഇതിനകം 95 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 138.91 സ്‌ട്രൈക്ക് റേറ്റില്‍ 307 റണ്‍സാണ് താരം നേടിയത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. ബൗളിങിലേക്കു വന്നാല്‍ 9.23 ഇക്കോണമി റേറ്റില്‍ 94 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാംപ്യന്‍മാരായപ്പോള്‍ 21 വിക്കറ്റുകളാണ് ശര്‍ദ്ദുല്‍ പോക്കറ്റിലാക്കിയത്.

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും ഇതിഹാസ താരവുമായ ഡേവിഡ് വാര്‍ണറാണ് അടുത്ത സീസണിലേക്കു സര്‍പ്രൈസ് കോള്‍ ലഭിച്ചേക്കാവുന്ന രണ്ടാമത്തെ താരം. രണ്ടു കോടി രൂപയായിരുന്നു മെഗാ ലേലത്തില്‍ ഇടംകൈയന്‍ ബാറ്ററുടെ അടിസ്ഥാന വില. തീര്‍ച്ചയായും ഏതെങ്കിലുമൊരു ടീം വാര്‍ണറെ വാങ്ങുമെന്നായിരുന്ന പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം അണ്‍സോള്‍ഡാവുകയായിരുന്നു.

ടൂര്‍ണമെന്റില്‍ മൂന്നു സീസണുകളില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ള താരമാണ് വാര്‍ണര്‍. ഒരു തവണ കിരീടമുയര്‍ത്തിയ ക്യാപ്റ്റനുമാണ്. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ വിദേശ താരവും അദ്ദേഹം തന്നെയാണ്.

184 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും 62 ഫിഫ്റ്റികളുമടക്കം 6565 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഏഴു സീസണുകളില്‍ 500നു മുകളില്‍ റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. അടുത്ത ഐപിഎല്‍ സീസണില്‍ ഏതെങ്കിലും ടീമിനു ഒരു ഓപ്പണറെ ആവശ്യമായി വന്നാല്‍ ഏറ്റവുമാദ്യം വിളിയെത്തിയേക്കുക വാര്‍ണറിനായിരിക്കും.

DAVID WARNER

മായങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ മുന്‍നിര ബാറ്ററായ മായങ്ക് അഗര്‍വാളാണ് പകരക്കാരനായി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയിലേക്കു വരാനിടയുള്ള മൂന്നാമത്തെ താരം. ഏറെ അനുഭവസമ്പത്തുള്ള മികച്ച ബാറ്റര്‍ കൂടിയായ അദ്ദേഹം നേരത്തേ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനുമായിട്ടുണ്ട്. പക്ഷെ മെഗാലേലത്തില്‍ മായങ്കിനെ വാങ്ങാന്‍ ഒരു ടീമും താല്‍പ്പര്യം കാണിച്ചില്ല.

അവസാനത്തെ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പമായിരുന്നു അദ്ദേഹം. ഐപിഎല്‍ കരിയറെടുത്താല്‍ 33 കാരനായ താരം ഇതിനകം 127 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 133.05 സ്‌ട്രൈക്ക് റേറ്റില്‍ 2661 റണ്‍സാണ് മായങ്ക് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പഞ്ചാബിനൊപ്പമാണ് താരം ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. 2020ല്‍ 424ഉം 2021ല്‍ 441ഉം റണ്‍സ് മായങ്ക് നേടിയിരുന്നു.

Story first published: Friday, November 29, 2024, 10:58 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+