Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വാര്‍ണറോ, മായങ്കോ? സഞ്ജുവില്ലെങ്കില്‍ ഓപ്പണിങില്‍ ആര്, ഇതിലൊരാള്‍ ബെസ്റ്റ്

ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് അപ്രതീക്ഷിത ഷോക്കാണ് നേരിട്ടിരിക്കുന്നത്. ക്യാപ്റ്റനും ടീമിന്റെ ഓപ്പണറുമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനേറ്റ അപ്രതീക്ഷിത പരിക്കാണ് അവര്‍ക്കു തലവേദനയായത്. ഇംഗ്ലണ്ടിനെതിരേ വാംഖഡെയില്‍ നടന്ന ടി20 പരമ്പരയിലെ അവസാന കളിക്കിടെയാണ് ബാറ്റിങിനിടെ ജോഫ്ര ആര്‍ച്ചറെ നേരിടവെ സഞ്ജുവിന്റെ കൈവിരലിനു പരിക്കേറ്റത്.

കുറഞ്ഞത് ആറാഴ്ച വരെയെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോയല്‍സിനായി ഐപിഎല്ലില്‍ സഞ്ജു കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും പരിക്കില്‍ നിന്നു മുക്തനാവാവാന്‍ കൂടുതല്‍ ദിവസങ്ങള്‍ വേണ്ടി വന്നാല്‍ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ആരു ഓപ്പണറായി കളിക്കുമെന്നതാണ് റോയല്‍സിനെ ആശങ്കപ്പെടുത്തുന്ന കാര്യം.

ബാക്കപ്പ് ഓപ്പണറായി ഒരു പകരക്കാരനെ റോയല്‍സിനു ടീമിലേക്കു കൊണ്ടുവരാവുന്നതാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ ചില താരങ്ങളെ ഈ റോളിലേക്കു അവര്‍ക്കു പരിഗണിക്കുകയും ചെയ്യാം. സഞ്ജുവില്ലെങ്കില്‍ പകരം റോയല്‍സിനു ടീമിലെത്തിക്കാവുന്ന മൂന്നു മികച്ച ഓപ്പണിങ് ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

DAVID WARNER

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അവസാന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായിരുന്നില്ല. കരിയറിലാദ്യമായാണ് ഐപിഎല്‍ ലേലത്തില്‍ വാര്‍ണറെ ആരും വാങ്ങാന്‍ തയ്യാറാവാതിരുന്നത്.

സഞ്ജു സാംസണിനു പകരം റോയല്‍സിനു തീര്‍ച്ചയായും ഓപ്പണിങിലേക്കു കൊണ്ടുവരാവുന്ന മകിച്ച ഓപ്ഷനുകളിലൊന്നാണ് അദ്ദേഹം. ഐപിഎല്ലില്‍ വാര്‍ണറുടെ അനുഭവസമ്പത്ത് തീര്‍ച്ചയായും റോയല്‍സിനു മുതല്‍ക്കൂട്ടാവും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ വിദേശ താരം കൂടിയാണ് അദ്ദേഹം.

184 മല്‍സരങ്ങില്‍ നിന്നും 139.77 സ്‌ട്രൈക്ക് റേറ്റോടെ 6565 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. നാലു സെഞ്ച്വറിയും 62 ഫിഫ്റ്റികളുമടക്കമാണിത്. യശസ്വി ജയ്‌സ്വാളിനൊപ്പം വാര്‍ണര്‍ കൂടി ചേരുകയാണെങ്കില്‍ റോയല്‍സിനു അതൊരു മികച്ച കോമ്പിനേഷനായി മാറും. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായും അദ്ദേഹത്തെ പരീക്ഷിക്കാവുന്നതാണ്.

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളാണ് രാജസ്ഥാന്‍ റോയല്‍സിനു ഓപ്പണിങില്‍ പരീക്ഷിക്കാവുന്ന മറ്റൊരാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ മായങ്ക് രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ 127 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ മായങ്ക് 133.05 സ്‌ട്രൈക്ക് റേറ്റില്‍ 2661 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

JOHNYY BAIRSTOW

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയാണ് രാജസ്ഥാന്‍ റോയല്‍സിനു ഓപ്പണിങിലേക്കു പരീക്ഷിക്കാവുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ അണ്‍സോള്‍ഡായി മാറിയ വമ്പന്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ട്. 35 കാരനായ താരം കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. പക്ഷെ സീസണിനു ശേഷം താരത്തെ ടീം കൈവിട്ടു.

50 മല്‍സരങ്ങളാണ് ഐപിഎല്ലില്‍ ബെയര്‍‌സ്റ്റോ ഇതിനകം കളിച്ചിട്ടുള്ളത്. 144.45 സ്‌ട്രൈക്ക് റേറ്റില്‍ 1589 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി 11 കളിയില്‍ 152.82 സ്‌ട്രൈക്ക് റേറ്റില്‍ 298 റണ്‍സാണ് ബെയര്‍‌സ്റ്റോ സ്‌കോര്‍ ചെയ്തത്.

Story first published: Tuesday, February 4, 2025, 10:14 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+