Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയ്‌സ്വാളിന്റെ സീറ്റ് വാര്‍ണര്‍ക്ക്!! ബാക്കപ്പായി ആരു വേണം? ഇതിലൊരാളെ നോട്ടമിടാം

ഐപിഎല്ലിന്റെ പുതിയ സീസണിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കെ നായകന്‍ സഞ്ജു സാംസണിനു പിന്നാലെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും പരിക്കേറ്റത് രാജസ്ഥാന്‍ റോയല്‍സിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ മുംബൈയ്ക്കായി കളിക്കാനാവാതെ അദ്ദേഹം പിന്‍മാറിയിരുന്നു. പരിക്കില്‍ നിന്നും മോചിതനാവുന്നതിനായി ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ജയ്‌സ്വാളുള്ളത്.

കൈവിരലിനു പൊട്ടലേറ്റ ശേഷം ശസ്ത്രക്രിയക്കു വിധേയനായ സഞ്ജു നേരത്തേ തന്നെ വിശ്രമത്തിലാണ്. ഇതിനു പിന്നാലെയാണ് ജയ്‌സ്വാളിന്റെയും പരിക്ക് അവര്‍ക്കു ഇരട്ട പ്രഹരമായിരിക്കുന്നത്. അടുത്ത മാസം 22നാണ് ഐപിഎല്ലിനു തുടക്കമാവുന്നത്. റോയല്‍സിന്റെ ആദ്യ മല്‍സരം തൊടട്ടുത്ത ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. ജയ്‌സ്വാളിനു ഈ മല്‍സരം കളിക്കാനാവുമോയെന്നത് ഇനിയും ഉറപ്പില്ല.

ജയ്‌സ്വാളിനു പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ ഒരു ബാക്കപ്പ് ഓപ്പണറെ റോയല്‍സിനു തീര്‍ച്ചയായും ടീമിലേക്കു കൊണ്ടു വരേണ്ടതായി വരികയും ചെയ്യും. കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ ചില താരങ്ങളെ റോയല്‍സിനു ഈ റോളിലേക്കു പരിഗണിക്കാവുന്നതാണ്. ബാക്കപ്പ് ഓപ്പണറായി അവര്‍ക്കു നോട്ടമിടാവുന്ന മൂന്നു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

DAVID WARNER

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് രാജസ്ഥാന്‍ റോയല്‍സിനു ടീമിലെത്തിക്കാവുന്ന ഒരാള്‍. ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള ബാറ്ററാണ് അദ്ദേഹം. ഇതു തീര്‍ച്ചയായും റോയല്‍സിനു പ്ലസ് പോയിന്റായി മാറുകയും ചെയ്യും. മാത്രല്ല ജയ്‌സ്വാളിനെപ്പോലെ ഇടംകൈയന്‍ ബാറ്ററും കൂടിയാണ് വാര്‍ണര്‍.

നേരത്തേ സണ്‍റൈസേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ നിര്‍ണായക താരമായിരുന്ന വാര്‍ണറെ കഴിഞ്ഞ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറായില്ല. ഐപിഎല്ലില്‍ 184 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹം 139.77 സ്‌ട്രൈക്ക് റേറ്റില്‍ 6565 റണ്‍സും വാരിക്കൂട്ടി. നാലു സെഞ്ച്വറികളും 62 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഏഴു സീസണുകളില്‍ 500 പ്ലസ് റണ്‍സ് അടിച്ചെടുത്ത ബാറ്ററുമാണ് വാര്‍ണര്‍. വിരാട് കോലിക്കൊപ്പം ഓള്‍ടൈം റെക്കോര്‍ഡും പങ്കിടുകയാണ് അദ്ദേഹം. പവര്‍പ്ലേയില്‍ ആധിപത്യം നേടാനുള്ള ശേഷിയും വലിയ സമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ കളിച്ചുള്ള അനുഭവസമ്പത്തും വാര്‍ണറുടെ മൂല്യം ഇരട്ടിയാക്കുന്നു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

പൃഥ്വി ഷാ

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷായാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസിയും പൃഥ്വിയെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.

ഒരു സമയത്തു ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ബാറ്ററാണ് അദ്ദേഹം. പക്ഷെ സ്ഥിരതയില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കളിക്കളത്തിനു പുറത്തെ വിവാദങ്ങളുമെല്ലാം പൃഥ്വിയുടെ കരിയര്‍ തകര്‍ക്കുകയായിരുന്നു.

എങ്കിലും തെറ്റുകള്‍ തിരുത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇനിയും അദ്ദേഹത്തിനു സാധിക്കും. പ്രായവും പൃഥ്വിക്കു അനുകൂല ഘടകമാണ്. 2018 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ അദ്ദേഹം 79 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 147.47 സ്‌ട്രൈക്ക് റേറ്റില്‍ 1892 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 14 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

BEN DUCKETT

ബെന്‍ ഡക്കെറ്റ്

ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ ബെന്‍ ഡക്കെറ്റാണ് രാജസ്ഥാന്‍ റോയല്‍സിനു നോട്ടമിടാവുന്ന മൂന്നാമത്തെ താരം. അടുത്തിയെ സമാപിച്ച ടി20, ഏകദിന പരമ്പരകളില്‍ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു.

പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ അനായാസമായി നേരിടാന്‍ കഴിയുമെന്നതാണ് ഡക്കെറ്റിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഐപിഎല്ലില്‍ താരം ഇനിയും അരങ്ങേറിയിട്ടില്ല.

എന്നാല്‍ ഓവറോള്‍ കരിയറെടുത്താല്‍ 205 മല്‍സരങ്ങളില്‍ നിന്നും 140.38 സ്‌ട്രൈക്ക് റേറ്റില്‍ 5159 റണ്‍സ് ഡക്കെറ്റ് അടിച്ചെടുത്തിട്ടുണ്ട്. 33 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ ഏഴു കളിയില്‍ നിന്നും 154.77 സ്‌ട്രൈക്ക് റേറ്റില്‍ 243 റണ്‍സ് ഡക്കെറ്റ് നേടിയിരുന്നു.

Story first published: Monday, February 17, 2025, 6:29 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+