Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വാര്‍ണര്‍- പൃഥ്വി ഓപ്പണിങ്, വില്ലി നയിക്കും!! ടീമില്ലാത്തവരുടെ കിടു 11, മുട്ടാന്‍ ആരുണ്ട്

ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ഐപിഎല്ലിന്റെ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ലേലത്തില്‍ ആരെ 577 താരങ്ങളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. ഇവരില്‍ നിന്നും ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ്. 27 കോടി രൂപയെന്ന ഐപിഎല്ലിന്റെ ഇതുവരെയുള്ള ലേലത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് താരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്.

നിരവധി കളിക്കാര്‍ക്കു ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളിലേക്കായി വിളിയെത്തിയപ്പോള്‍ ലേലത്തില്‍ ആരും വാങ്ങാതെ പോയ ചില നിര്‍ഭാഗ്യവാന്‍മാരായ കളിക്കാരുണ്ട്. ലേലത്തില്‍ അണ്‍സോള്‍ഡായ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ശക്തമായ ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

kane williamson

ടോപ്പ് ത്രീയില്‍ ആരെല്ലാം

ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ കളിക്കാരുടെ പ്ലെയിങ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായും ചേര്‍ന്നായിരിക്കും. മൂന്നാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സറ്റോയാണ്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്ന താരങ്ങളാണ് വാര്‍ണറും പൃഥ്വിയും. ലേലത്തില്‍ വാര്‍ണറുടെ അടിസ്ഥാന വില രണ്ടു കോടിയും പൃഥ്വിയുടേത് 75 ലക്ഷം രൂപയുമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വിദേശ താരം കൂടിയാണ് വാര്‍ണര്‍.

എന്നാല്‍ ബെയര്‍‌സ്റ്റോയുടെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി സെഞ്ച്വറിയടക്കം നേടി കസറിയിട്ടും ലേലത്തില്‍ അദ്ദേഹത്തെ വാങ്ങാന്‍ ഒരു ടീമും തയ്യാറായില്ല.

മധ്യനിരയില്‍ ഇവര്‍

ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംണ്‍, ഇന്ത്യയുടെ മുന്‍ താരം മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ് എന്നിവരാണ് അണ്‍സോള്‍ഡായവരുടെ ഇലവനില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരുടെ നിരയിലുള്ള വില്ല്യംസണിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ മായങ്കിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് താരം കഴിഞ്ഞ സീസണില്‍ കളിച്ചത്. നേരത്തേ പഞ്ചാബ് കിങ്‌സിനെ ഐപിഎല്ലില്‍ നയിച്ചിട്ടുള്ള താരം കൂടിയാണ് മായങ്ക്. ഇന്ത്യന്‍ യുവതാരം അന്‍മോല്‍പ്രീതിന്‍റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു.

SHARDUL THAKUR

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ഓള്‍റൗണ്ടര്‍മാരായി ടീമിലുള്ളത് ഇന്ത്യയുടെ മുന്‍ താരം ശര്‍ദ്ദുല്‍ ടാക്കൂറും മായങ്ക് ഡഗറുമാണ്, ഐപിഎല്ലില്‍ ഒരു സമയത്തു ഏറെ ഡിമാന്റുണ്ടായിരുന്ന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ശര്‍ദ്ദുല്‍. 2 കോടി രൂപയായിരുന്നു മെഗാ ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വില.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഡഗര്‍ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് കളിച്ചത്. 30 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ അദ്ദേഹത്തിന്റെ വില. ഇലന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ ഇന്ത്യന്‍ യുവതാരം കാര്‍ത്തിക് ത്യാഗി, വെറ്ററന്‍ പേസറായ ഉമേഷ് യാദവ്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിരാണുള്ളത്.

അണ്‍സോള്‍ഡായവരുടെ സൂപ്പര്‍ 11

ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മായങ്ക് ഡഗര്‍, ഉമേഷ് യാദവ്, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Tuesday, November 26, 2024, 11:51 [IST]
Other articles published on Nov 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+