Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പരിശീലക റോളിലേക്ക് സെവാഗ്, ഡല്‍ഹിയുടെ കോച്ചായേക്കും; ഇൗ താരങ്ങള്‍ ഹാപ്പി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ ടീമുകളെല്ലാം ശക്തമായ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. വരുന്ന സീസണ്‍ മുന്നില്‍ക്കണ്ട് ടീമുകളില്‍ അഴിച്ച് പണി നടത്താനും മികച്ച താരങ്ങളെ ഒപ്പം കൂട്ടാനും ഇതിനോടകം താരങ്ങള്‍ ചരടുവലികള്‍ ആരംഭിച്ച് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ് പടിയിറങ്ങിയിട്ടുണ്ട്.

പകരക്കാരനായി ആര് എത്തുമെന്നത് വലിയ ചോദ്യമായിട്ടുണ്ട്. പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വീരേന്ദര്‍ സെവാഗ് ഡല്‍ഹിയുടെ പരിശീലകനാവുമെന്നാണ് വിവരം. നേരത്തെ തന്നെ പരിശീലകനാവാനുള്ള താല്‍പര്യം സെവാഗ് വ്യക്തമാക്കിയതാണ്. പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാവുകയും ചെയ്തു. എന്നാല്‍ തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നതോടെ സെവാഗിന്റെ പരിശീലക സീറ്റ് തെറിച്ചു.

ഇപ്പോള്‍ ഡല്‍ഹിയുടെ പരിശീലകസ്ഥാനത്തേക്ക് സെവാഗിനെ പരിഗണിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട് എത്തുന്നത്. സെവാഗ് നേരത്തെ ഡല്‍ഹിക്കായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്ത താരമാണ്. ഒരു കാലത്ത് ഡല്‍ഹി ടീമിന്റെ ഐക്കണ്‍ താരമായിരുന്നു സെവാഗ്. അതുകൊണ്ടുതന്നെ സെവാഗിനെ പരിശീലകസ്ഥാനത്തേക്ക് പരീക്ഷിക്കാന്‍ ഡല്‍ഹി ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

സെവാഗ് പരിശീലകനായാല്‍ ടീമിലേക്ക് കൂടുതല്‍ ആരാധകരെ അടുപ്പിക്കാനാവുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു. വിരമിച്ചെങ്കിലും ഇപ്പോഴും വലിയ ആരാധക പിന്തുണ സെവാഗിനുണ്ട്. ഇത് ടീമിന് ഗുണം ചെയ്‌തേക്കും. സെവാഗ് എത്തിയാല്‍ ടീമിലേക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ കൂടുതല്‍ താരങ്ങളെ കൊണ്ടുവരുമെന്നുറപ്പാണ്. കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് സെവാഗിന്റേത്. സെവാഗിന് കീഴിലെത്തുന്ന ടീമും ഇതേ വെടിക്കെട്ട് ശൈലിയിലേക്കെത്താന്‍ അദ്ദേഹം ആഗ്രഹിക്കും.

rishabh pant axar patel

നിലവിലെ ഡല്‍ഹി ടീം ഏകദിന ടീമിനെപ്പോലെയാണ്. കടന്നാക്രമിക്കാനും ധൈര്യത്തോടെ റണ്‍സുയര്‍ത്താനും കെല്‍പ്പുള്ള താരങ്ങള്‍ ടീമിലില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സെവാഗ് എത്തിയാല്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. പൃഥ്വി ഷാ, റിഷഭ് പന്ത്, മിച്ചല്‍ മാര്‍ഷ്, അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയേക്കും. മറ്റുള്ള താരങ്ങളെയെല്ലാം ഡല്‍ഹി ഒഴിവാക്കാനാണ് സാധ്യത. സെവാഗ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയാവും നോട്ടമിടുക.

നിക്കോളാസ് പുരാനെപ്പോലെയുള്ള ചെറിയ കാമിയോകൊണ്ട് പോലും മത്സരത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന താരങ്ങളെയാവും സെവാഗ് നോട്ടമിടുക. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടാല്‍ സെവാഗ് താരത്തെ സ്വന്തമാക്കാന്‍ ഇടപെട്ടേക്കും. ഡല്‍ഹിക്കാരനായ സെവാഗ് പരിശീലകനെന്ന നിലയില്‍ വലിയ വളര്‍ച്ച ആഗ്രഹിക്കുന്നവരിലൊരാളാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമടക്കം സെവാഗ് നോട്ടമിട്ടിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹിയുടെ പരിശീലകസ്ഥാനം സെവാഗ് സന്തോഷത്തോടെ ഏറ്റെടുക്കുമെന്നുറപ്പ്.

എന്നാല്‍ വലിയ തന്ത്രശാലിയായ പരിശീലകനല്ല സെവാഗെന്നാണ് അദ്ദേഹത്തിന്റെ മുന്‍ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നത്. പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായി സെവാഗ് എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മികച്ചൊരു ടീമിനെ സൃഷ്ടിക്കാന്‍ പോലും സെവാഗിനായില്ല. താരങ്ങളില്‍ പോരാട്ടവീര്യമുയര്‍ത്താനും ആത്മവിശ്വാസം നിറക്കാനും പരിശീലകനെന്ന നിലയില്‍ സെവാഗിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഡല്‍ഹിയുടെ പരിശീലകനാവുമ്പോള്‍ സെവാഗിന് കാര്യങ്ങള്‍ എളുപ്പമല്ല.

പ്രഥമ സീസണ്‍ മുതല്‍ പല ഇതിഹാസങ്ങളും കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടും ഡല്‍ഹിക്ക് കിരീട ഭാഗ്യം ഉണ്ടായില്ല. ടീമിലെ അനാവശ്യമായ അഴിച്ചുപണികളും ശ്രേയസ് അയ്യരെ മാറ്റി റിഷഭ് പന്തിനെ ക്യാപ്റ്റനാക്കിയതടക്കമുള്ള മണ്ടത്തരങ്ങളുമെല്ലാം ഡല്‍ഹിയെ പിന്നോട്ടടിച്ചു. അവസാന സീസണിലും ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്തായാലും സെവാഗ് പരിശീലകസ്ഥാനത്തേക്കെത്തിയാല്‍ ഡല്‍ഹിക്ക് കന്നി കിരീടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, August 17, 2024, 16:27 [IST]
Other articles published on Aug 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+