For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എങ്ങനെ ഇത് പറയാന്‍ തോന്നി, അമിത് മിശ്രയെ ട്രോളി സെവാഗ്; കാരണമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. സീസണ്‍ പ്ലേ ഓഫിനോടടുക്കവെ മിക്ക ടീമുകളും തകര്‍പ്പന്‍ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ പ്ലേ ഓഫിലേക്ക് ആരൊക്കെ എത്തുമെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. ഇതുവരെ കപ്പ് നേടാത്ത ടീമുകള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുമ്പോള്‍ ചില സൂപ്പര്‍ ടീമുകള്‍ ഇത്തവണ പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്.

ഇതില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാമ്പ്യന്മാരായ കെകെആറും റണ്ണേഴ്‌സപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെല്ലാമുണ്ട്. സൂപ്പര്‍ ടീമുകള്‍ പിന്നോട്ട് പോകുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരങ്ങളില്‍ ഫ്‌ളോപ്പായെങ്കിലും പിന്നീടുള്ള മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ആര്‍സിബി ഇത്തവണ കന്നി കിരീട പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോകുന്നതിലും ആരാധകര്‍ ഹാപ്പിയാണ്.

ഇത്തവണ സിഎസ്‌കെയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. എട്ട് മത്സരത്തില്‍ ആറിലും തോറ്റ സിഎസ്‌കെ ഇനി പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്ന് പറഞ്ഞ അമിത് മിശ്രയെ വീരേന്ദര്‍ സെവാഗ് ട്രോളിയത് വൈറലായിരിക്കുകയാണ്.

നിനക്ക് വട്ടുണ്ടോ, ഒരിക്കലും നടക്കില്ല

സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നാണ് അമിത് മിശ്ര ക്രിക് ബസില്‍ സംസാരിക്കവെ പറഞ്ഞത്. ഇതിനെയാണ് സെവാഗ് പരിഹസിച്ചത്. എട്ട് മത്സരത്തില്‍ രണ്ട് ജയം മാത്രം നേടിയ സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റും മോശമാണ്. നിലവില്‍ അവസാന സ്ഥാനത്താണ് സിഎസ്‌കെ. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും സിഎസ്‌കെ പ്ലേ ഓഫിലെത്താന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് അമിത് മിശ്രയുടെ കമന്റിനെ സെവാഗ് ട്രോളിയതെന്ന് പറയാം.

'സിഎസ്‌കെ ഇനി പ്ലേ ഓഫിലെത്തില്ല. ഇപ്പോള്‍ അവര്‍ കളിക്കുന്നത് അത്തരത്തിലുള്ള പ്രകടനമാണ്. നിലവിലെ ടീമിന്റെ കരുത്ത് നോക്കുമ്പോള്‍ ശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിക്കാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെ സംഭവിക്കാണ് എല്ലാ മേഖലയിലും സിഎസ്‌കെ ഒരുപോലെ മികവ് കാട്ടേണ്ടതായുണ്ട്. ധോണി ടോപ് ഓഡറിലേക്കെത്തുകയും കുറഞ്ഞത് 30 പന്തെങ്കിലും കളിക്കാന്‍ തയ്യാറാകണം' എന്നാണ് സെവാഗ് പറഞ്ഞത്. എല്ലാം ധോണിയുടെ ഇഫക്ടാണെന്നും സെവാഗ് പരിഹസിച്ചു.

ms dhoni csk

ഇത്തവണ ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന താരങ്ങളെയാണ് സിഎസ്‌കെ ഒപ്പം കൂട്ടിയിരിക്കുന്നത്. വിജയ് ശങ്കര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരെയൊക്കെ ഉപയോഗിച്ച് കളി ജയിക്കാമെന്നത് സിഎസ്‌കെയുടെ മണ്ടന്‍ പദ്ധതിയാണെന്ന് തന്നെ പറയാം. എന്തായാലും ഇൗ സീസണില്‍ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് തന്നെ വിലയിരുത്താം.

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ധോണി

സിഎസ്‌കെയ്ക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷയില്ലെന്ന് ടീമിന്റെ നായകനായ എംഎസ് ധോണി തന്നെ പറഞ്ഞു. അടുത്ത സീസണിലേക്കുള്ള പദ്ധതികളാണ് സിഎസ്‌കെയ്ക്ക് വേണ്ടതെന്നാണ് ധോണി പറയുന്നത്. അടുത്ത സീസണില്‍ ജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മികച്ച പ്ലേയിങ് 11 വേണമെന്നാണ് ധോണി നിര്‍ദേശിക്കുന്നത്. ഈ സീസണിലെ ടീം കരുത്ത് വളരെ മോശമാണെന്ന് ധോണി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ സീസണിലും വലിയ ആരാധക പിന്തുണ സിഎസ്‌കെയ്ക്ക് ലഭിക്കാറുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ അത്തരമൊരു പിന്തുണ ധോണിക്കും സംഘത്തിനും ലഭിക്കുന്നില്ല. ധോണി വിക്കറ്റിന് പിന്നില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്തായാലും ഇനിയൊരു തിരിച്ചുവരവ് ധോണിക്കും സംഘത്തിനും ഈ സീസണില്‍ പ്രതീക്ഷിക്കാനാവില്ലെന്ന് തന്നെ പറയാം.

Story first published: Thursday, April 24, 2025, 16:27 [IST]
Other articles published on Apr 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+