For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലിക്ക് കൊടുത്ത കാശ് മുതലായി!! സഞ്ജുവിനോ? നിലനിര്‍ത്തിയവരുടെ പ്രകടനം എങ്ങനെ

ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങുകയാണ്. ഇപ്പോള്‍ ചെറിയൊരു ബ്രേക്കാണെങ്കിലും ഈയാഴ്ച ടൂര്‍ണമെന്റ് പുനരാരംഭിക്കാനിരിക്കുകയാണ്. 10 ഫ്രാഞ്ചൈസികളില്‍ ഏഴു പേര്‍ മാത്രമേ ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളൂ. ശേഷിച്ച മൂന്നു ടീമുകള്‍ പുറത്തായിക്കഴിഞ്ഞു. അഞ്ചു തവണ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്്‌സ്, ഓരോ തവണ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്് എന്നിവരാണ് പുറത്തായ ടീമുകള്‍.

കഴിഞ്ഞ സീസണിനു ശേഷം മെഗാ താരലേലം നടന്നിരുന്നു. അതിനു മുന്നോടിയായി ഓരോ ടീമിനും പരമാവധി ആറുക കളിക്കാരെ നിലനിര്‍ത്താനാണ് ബിസിസിഐ അനുവദിച്ചത്. ചില ടീമുകള്‍ ആറോവര്‍ ക്വാട്ട തികച്ചപ്പോള്‍ മറ്റു ടീമുകളാവട്ടെ കുറച്ചു പേരെ മാത്രമേ നിലനിര്‍ത്തിയുള്ളൂ. ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ കളിക്കാര്‍ ഈ സീസണില്‍ എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നു നമുക്കു പരിശോധിക്കാം.

VARUN

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ആറു കളിക്കാരെയാണ് ഈ സീസണിലെ ഐപിഎല്ലിലേക്കു നിലനിര്‍ത്തിയത്. ടീമിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ശ്രേസയ് അയ്യരെ ഒഴിവാക്കിയാണ് മറ്റു ആറു താരങ്ങളെ നിലനിര്‍ത്താനുളള സര്‍പ്രൈസ് തീരുമാനം കെകെആര്‍ എടുത്തത്.

റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരാണ് കെകെആര്‍ കൈവിടാതിരുന്ന കളിക്കാര്‍. ഇവരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് വരുണും റസ്സലുമാണ്. ഏഴ് ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ വരുണ്‍ ഇതിനകം നേടിക്കഴിഞ്ഞു. റസ്സലാവട്ടെ 165.34 സ്‌ട്രൈക്ക് റേറ്റില്‍ 167 റണ്‍സും ബൗളിങില്‍ എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്്തു.

നരെയ്ന്‍ 167 സ്‌ട്രൈക്ക്‌റേറ്റില്‍ 215 റണ്‍സാണ് നേടിയത്. 10 വിക്കറ്റുകളും പോക്കറ്റിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹര്‍ഷിത്താവട്ടെ 9.95 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളും നേടി. രമണ്‍ദീപാണ് ഏറ്റവും ഫ്‌ളോപ്പായത്. വെറും 34 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ

രാജസ്ഥാന്‍ റോയല്‍സ്

പുതിയ സീസണിലേക്കു ആറു താരങ്ങളെ നിലനിര്‍ത്തിയ മറ്റൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നായകന്‍ സഞ്ജു സാംസണിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്. ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. ഇവരില്‍ ജയ്‌സ്വാളൊഴികെ മറ്റാരുടെയും പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം.

അഞ്ചു ഫിഫ്റ്റികളടക്കം 154 സ്‌ട്രൈക്ക്‌റേറ്റോടെ ജയ്‌സ്വാള്‍ 473 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. സഞ്ജുവിന്റെ കാര്യമെടുത്താല്‍ പരിക്കു കാരണം ഏഴു മല്‍സരങ്ങളില്‍ മാത്രമേ ഇതിനകം കളിക്കാനായിട്ടുള്ളൂ. 143 സ്‌ട്രൈക്ക് റേറ്റോടെ ഒരു ഫിഫ്റ്റിയടക്കം 224 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. പരാഗാവട്ടെ 170 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം നേടിയത് 377 റണ്‍സുമാണ്.

ജുറേലും ഹെറ്റ്‌മെയറും വന്‍ ദുരന്തമായി മാറി. ജുറേലിനു 146 സ്‌ട്രൈക്ക് റേറ്റില് സ്‌കോര്‍ ചെയയാനായത് 249 റണ്‍സാണ. ഹെറ്റ്‌മെയര്‍ 146 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 216 റണ്‍സുമാണ്. സന്ദീപിനും പ്രതീക്ഷിച്ചതു പോലെ തിളങ്ങാനായില്ല. 9.89 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

SANJU SAMSON

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് അഞ്ചു കളിക്കാരെയാണ്. ക്യാപറ്റന്‍ ഹാര്‍ദിക് പാണ്യ, മുന്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത്ു ബുംറ, തിലക് വര്‍മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് സൂര്യയും ബുംറയുമാണ്. 170 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫിഫ്റ്റികളടക്കം സൂര്യ 510 റണ്‍സ് വാരിക്കൂട്ടി. ബുംറയാവട്ടെ 6.68 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളും നേടി.. രോഹിത്തിന് മൂന്നു ഫിഫ്റ്റികളോടെ 300 റണ്‍സാണ് നേടാനായത്. ഹാര്‍ദിക് 158 റണ്‍സും 13 വിക്കറ്റുകളും നേടി. തിലകിനു 138 സ്‌ട്രൈക്ക് റേറ്റില്‍ 246 റണ്‍സ് നേടാനേ ആയുള്ള.

ഗുജറാത്ത് ടൈറ്റന്‍സ്

മുന്‍ വിജയകളായ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയത് അഞ്ചു പേരെയാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോടാപ്പം സായ് സുദര്‍ശന്‍, റാഷിദ് ഖാന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ എന്നിവരെയും ജിടി നിലനിര്‍ത്തിയത്. പക്ഷെ ടീമിന്റെ പ്രതീക്ഷ കാത്തത് ഗില്ലും സായിയും മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ഫ്‌ളോപ്പായി.

അഞ്ചു ഫിഫ്റ്റുകളടക്കം 508 റണ്‍സ് ഈ സീസണില്‍ ഗില്‍ നേടിക്കഴിഞ്ഞു. അഞ്ചു ഫിഫ്റ്റികളോടെ 509 റണ്‍സ് സായിയും വാരിക്കൂട്ടി. റാഷിദിനു വെറും എട്ടു വിക്കറ്റുകളാണ് നേടാനായത്. ഷാരൂഖാവട്ടെ 90ഉം തെവാത്തിയ 67ഉം റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നാലു കളിക്കാരെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ സീസണിലേക്കു നിലനിര്‍ത്തിയത്. നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, രവി ബിഷ്‌നോയ്, മായങ്ക് യാദവ് എന്നിവാരാണിത്. ഇതില്‍ പൂരനും ബദോനിക്കും മാത്രമേ മകച്ച പ്രകടനം നടത്താനായിട്ടുള്ളൂ.

നാലു ഫിഫ്റ്റികളടക്കം 200 സ്‌ട്രൈക്ക് റേറ്റില്‍ പൂരന്‍ 410 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബദോനിയാവട്ടെ രണ്ട ഫിഫ്റ്റിയുള്‍പ്പെടെ 326 റണ്‍സും നേടി. ബിഷ്‌നോയ്ക്ക് 10.41 ഇക്കോണമി റേറ്റില്‍ ഒമ്പതും മായങ്കിനു 12.50 ഇക്കോണമി റേറ്റില്‍ രണ്ടും വിക്കറ്റുകളാണ് വീഴ്ത്താനായത്.

സണ്‍റൈസേഴ്‌സ് ഹൈദരബാദ്

അഞ്ചു പ്രധാനപ്പെട്ട താരങ്ങളെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. പക്ഷെ ആരുടെയും പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. ക്യാപറ്റന്‍ പാറ്റ് കമ്മിന്‍സ്, വെന്‍ട്രിച്ച് ക്ലാസെന്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി എന്നിവരാണ് ടീമില്‍ തുടര്‍ന്ന കളിക്കാര്‍.

കമ്മിന്‍സ് 9.15 ഇക്കോണി റേറ്റില്‍ 13 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ക്ലാസെനു 153 സ്‌ട്രൈക്ക് റേറ്റില്‍ 311ഉം അഭിഷേകിനു 180 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹെഡിനു നോടാനായത് വെറും 281 റണ്‍സാണ് നിതീഷ് തികഞ്ഞ പരാജയമായി. വെറും 173 റണ്‍സ് മാത്രമേ അദ്ദെഹം നേടിയുള്ളൂ.

GILL SAI

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

നാലു കളിക്കാരെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയത്. ഇതില്‍ അക്ഷര്‍ പട്ടേല്‍ 238 റണ്‍സും അഞ്ചു വിക്കറ്റുകളും നേടി. കുല്‍ദീപ് യാദവിനു 7.12 ഇക്കോണമി റേറ്റില്‍ ലഭിച്ചത് 12 വിക്കറ്റുകളാണ്.

അഭിഷേക് പൊറെല്‍ ഒരു ഫിഫ്റ്റിയടക്കം 265 റണ്‍സ് സ്‌കോര്‍ ചെയ്തു. നാലാമന്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ്. 151 സ്‌ട്രൈക്ക് റേറ്റില്‍ 259 റണ്‍സും അദ്ദേഹം നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ചു തവണ കിരീടമുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു പേരെയാണ് നിലനിര്‍ത്തിയത്. ഇവരില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായിട്ടില്ല. റുതുരാജ് ഗെയ്ക്വാദ് 150 സ്‌ട്രൈക്ക് റേറ്റില്‍ വെറും 122 റണ്‍സ് മാത്രമേ നേടിയുള്ളൂ.

രവീന്ദ്ര ജഡേജയുടെ സമ്പാദ്യം 279 റണ്‍സും എട്ടു വിക്കറ്റുകളുമാണ്. ശിവം ദുബെ നേടിയത് 301 റണ്‍സ് മാത്രം. മതീശ പതിരാന 10.17 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടി. എംഎസ് ധോണി 140 സ്‌ട്രൈക്ക് റേറ്റില്‍ 180 റണ്‍സും സ്‌കോര്‍ ചെയ്തു.

പഞ്ചാബ് കിങ്‌സ്

വെറും രണ്ടു താരങ്ങളെ മാത്രമേ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയുള്ളൂ. അണ്‍ക്യാപ്ഡ് താരങ്ങളായ പ്രഭ്‌സിമ്രന്‍ സിങും ശശാങ്ക് സിങുമാണിത്. രണ്ടു പേരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രഭ്‌സിമ്രന്‍ 170 സ്‌ട്രൈക്ക് റേറ്റ്‌റില്‍ അഞ്ചു ഫിഫറ്റികളടക്കം 487 റണ്‍സ് അടിച്ചെടുത്തു. ശശാങ്ക് 142 സ്‌ട്രൈക്ക് റേറ്റില്‍ 214 റണ്‍സും നേടി.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

വിരാട് കോലിയുളപ്പെടെ മൂന്നു പേരെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയത്. ഏഴു ഫിഫ്റ്റികളടക്കം 505 റണ്‍സുമായി കുതിക്കുകയാണ് കോലി.

രജത് പാട്ടിധാറാവട്ടെ രണ്ടു ഫിഫ്റ്റികളടക്കം 239 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നാമത്തെയാള്‍ പേസര്‍ യഷ് ദയാലാണ്. 10 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Monday, May 12, 2025, 13:23 [IST]
Other articles published on May 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+