Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കോലി ഇനി ആര്‍സിബിയില്‍ വേണ്ട! സീസണിനു മുമ്പ് ഒഴിവാക്കണം, ഈ കാരണങ്ങള്‍

2008ലെ പ്രഥമ ഐപിഎല്ലില്‍ മുതല്‍ ഈ വര്‍ഷം നടന്ന സീസണ്‍ വരെ ഒരേയൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചിട്ടുള്ള ഒരു താരം മാത്രമേയുള്ളൂ- അതു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജഴ്‌സിയില്‍ കരിയറാരംഭിച്ച അദ്ദേഹം ഇപ്പോഴും ഇതേ കുപ്പായത്തില്‍ തന്നെ തുടരുകയാണ്. ആദ്യം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായിരുന്ന കോലി പിന്നീട് ദീര്‍ഘകാലം ആര്‍സിബിയെ നയിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് കളി തുടരുന്നത്.

അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണെങ്കിലും കോലിയെ ആര്‍സിബി കൈവിടാന്‍ സാധ്യതയില്ല. ഒരിക്കല്‍ക്കൂടി തങ്ങളുടെ ഐക്കണ്‍ താരത്തെ അവര്‍ നിലനിര്‍ത്തുമെന്നുറപ്പാണ്. പക്ഷെ കോലിയെ ഇനിയും ആര്‍സിബി നിലനിര്‍ത്തുന്നത് മണ്ടത്തരമായിരിക്കും. അദ്ദേഹത്തെ ഒഴിവാക്കുന്നത് തന്നെയാണ് അവരെ സംബന്ധിച്ച് ഏറ്റവും നല്ല തീരുമാനം. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

VIRAT KOHLI

ആങ്കറുടെ റോളില്‍ കളിക്കുന്ന ഒരു ബാറ്ററെ ടി20 ഫോര്‍മാറ്റില്‍ ഇപ്പോള്‍ ടീമുകള്‍ക്കു ആവശ്യമില്ലെന്നതാണ് ആദ്യത്തെ കാരണം. ഒരു സമയത്തു ടി20 ഫോര്‍മാറ്റില്‍ വളരെയധികം പ്രശംസിക്കപ്പെട്ട ബാറ്ററായിരുന്നു കോലി. ടി20 ലോകകപ്പുകളിലടക്കം പല വലിയ വേദികളിലും അദ്ദേഹം ഗംഭീര പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ടി20 ഇപ്പോള്‍ വളരെയധികം മാറിയിരിക്കുകയാണ്.

കോലിയെപ്പോലെ ആങ്കറുടെ റോളില്‍ ക്രീസില്‍ നിലയുറപ്പിച്ച് അവസാനം വരെ ക്രീസില്‍ തുടരുന്ന ബാറ്റര്‍മാരെ ടി20 ഫോര്‍മാറ്റില്‍ ഇപ്പോള്‍ ആവശ്യമില്ല. പകരം ക്രീസിലെത്തിയ ഉടന്‍ അഗ്രസീവ് ശൈലിയില്‍ ബാറ്റ് വീശി അതിവേഗം സ്‌കോര്‍ ചെയ്ത് നാലോ- അഞ്ചോ ഓവറുകള്‍ കൊണ്ട് മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ളവരെയാണ് ടീമുകള്‍ക്കെല്ലാം ആവശ്യം. പക്ഷെ കോലി ഈ ശൈലിയുമായി ഒത്തുപോവാത്ത താരമാണ്.

ക്രീസില്‍ നിലയുറപ്പിച്ച ശേഷം പതിയെ സ്‌കോറിങിനു വേഗത കൂടി അവസാന ഓവറുകള്‍ വരെയെങ്കിലും അവിടം പിടിച്ചുനില്‍ക്കുന്നയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ കോലിക്കു പകരം ടി20യുടെ പുതിയ ശൈലിക്കു അനുയോജ്യനായ ഒരു താരത്തെ കൊണ്ടുവരാനാണ് ആര്‍സിബി ശ്രമിക്കേണ്ടത്.

കോലി ഇതുവരെയുള്ള എല്ലാ സീസണിലും ടീമിലുണ്ടായിട്ടും കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ആര്‍സിബിക്കായിട്ടില്ലെന്നതാണ് രണ്ടാമത്തെ കാരണം. ഇത്രയും സീസണുകള്‍ ടീമിലുണ്ടായിട്ടും ടീമിനെ ചാംപ്യന്‍മാരാക്കാന്‍ കോലിക്കായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ടീമില്‍ ആവശ്യമെന്നതാണ് ചോദ്യം.

VIRAT KOHLI

ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്തി സെഞ്ച്വറികളും ഫിഫ്റ്റികളുമെല്ലാം വാരിക്കൂട്ടി റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്ത താരമാണ് കോലി. വ്യക്തിപരമായി ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഇതൊന്നും ആര്‍സിബിക്കു ഗുണം ചെയ്തില്ലെങ്കില്‍ പിന്നെയെന്തു കാര്യം? വമ്പന്‍ തുകയ്ക്കു അദ്ദേഹത്തെ വീണ്ടും നിലനിര്‍ത്തുന്നതിനു പകരം കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഒന്നോ, രണ്ടോ മാച്ച് വിന്നര്‍മാരെ കൊണ്ടുവരികയാണ് ആര്‍സിബി ചെയ്യേണ്ടത്.

കോലിയെ ഒഴിവാക്കി പുതിയ കോര്‍ ഗ്രൂപ്പിനെ ആര്‍സിബി സൃഷ്ടിച്ചെടുക്കണമെന്നതാണ് മൂന്നാമത്തെ കാരണം. എല്ലായ്‌പ്പോഴും കോലിയെ കേന്ദ്രീകരിച്ച് ഒരു ടീമിനെ വാര്‍ത്തെടുക്കുന്ന രിതിയാണ് ആര്‍സിബി പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്തിയേ തീരൂ. പകരം മികച്ച താരമൂല്യമുള്ള മറ്റൊരാളെ കൊണ്ടുവന്ന അദ്ദേഹത്തെ കേന്ദ്രീകരിച്ച് പതിയ ലുക്കിലുള്ള ഒരു ടീമിനെ ആര്‍സിബി സൃഷ്ടിക്കേണ്ടതുണ്ട്. ഇതു ടീമിന്റെ ഓവറോള്‍ ലുക്കില്‍ മാറ്റം വരുത്തുന്നതിനൊപ്പം പുതിയ ദിശാബോധവും കൊണ്ടു വരികയും ചെയ്യും.

Story first published: Sunday, August 25, 2024, 20:50 [IST]
Other articles published on Aug 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+