Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

RCBvsPBKS: കോലി കളിച്ചത് ഫിഫ്റ്റിക്കോ? കുറിച്ചത് നാണക്കേട്!! അക്ഷറിന് ആശ്വാസം

അഹമ്മദാബാദ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്ലിന്റെ കലാശപ്പോരില്‍ സ്ലോ ബാറ്റിങിലൂടെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി. 43 റണ്‍സ് നേടിയാണ് നാലാമനായി അദ്ദേഹം ക്രീസ് വിട്ടത്. 35 ബോളുകള്‍ നേരിട്ട കോലിക്കു വെറും മൂന്നു ഫോറുകള്‍ മാത്രമേ നേടാനായുള്ളൂ.

വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആങ്കറുടെ റോളില്‍ ബാറ്റ് വീശീയ കോലി തന്റെ ഫിഫ്റ്റിക്കു ഏഴു റണ്‍സകലെ പുറത്താവുകയായിരുന്നു. ഈ ഇന്നിങ്‌സിനു പിന്നാലെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. അതു എന്താണെന്നു നോക്കാം.

VIRAT KOHLI

ആ ലിസ്റ്റില്‍ ഇനി രണ്ടാമന്‍

ഈ സീസണിലെ ഐപിഎല്ലില്‍ അഹമ്മദാബാദില്‍ നടന്നിട്ടുള്ള മല്‍സരങ്ങളെടുത്താല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരങ്ങളുടെ ലിസ്റ്റിലെ രണ്ടാമനായി മാറിയിക്കുകയാണ് വിരാട് കോലി. നേരത്തേ ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ഇതോടെ രക്ഷപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് കിങ്‌സുമായുള്ള കലാശപ്പോരില്‍ 35 ബോളില്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 122.86 മാത്രമാണ്. നേരത്ത ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 32 ബോളില്‍ 39 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനു 121.87 സ്‌ട്രൈക്ക് റേറ്റാണുണ്ടായിരുന്നത്. ഇതാണ് കോലി ഇന്നു തിരുത്തിക്കുറിച്ചത്.

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുംബൈ ഇന്ത്യന്‍ താരം തിലക് വര്‍മയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായി നേരത്തേ ലീഗ് ഘട്ടത്തില്‍ നടന്ന കളിയില്‍ വെറും 108.33 എന്ന ദയനീയമായ സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അന്നു 36 ബോളില്‍ 39 റണ്‍സ് മാത്രമേ തിലക് നേടിയിരുന്നു.

പവര്‍പ്ലേയിലെ ബാറ്റിങ്

പഞ്ചാബ് കിങ്‌സിനെതിരേ ഫൈനലില്‍ വളരെ മോശം പ്രകടനാണ് പവര്‍പ്ലേയില്‍ വിരാട് കോലി കാഴ്ചവച്ചത്. തന്റെ ബാറ്റിങ് പങ്കാളികളായ ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, നായകന്‍ രജത് പാട്ടിധാര്‍ എന്നിവരെല്ലാം അതിവേഗ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ കോലി തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന് കാണികളെ വെറുപ്പിച്ചു.

VIRAT KOHLI

പവര്‍പ്ലേയിലെ അദ്ദേഹത്തിന്റെ ബാറ്റിങെടുത്താല്‍ ഒരേയൊരു ഫോര്‍ മാത്രമാണ് നേടാനായത്. കൂടുതലും സിംഗിളുകളാണ് കോലിയുടെ ബാറ്റില്‍ നിന്നും വന്നത്. 1, 1, 4, 1, 1, 1, 2, 1, 0, 1 എന്നിങ്ങനെയായിരുന്നു നേരിട്ട ബോളുകളില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്.

കൈല്‍ ജാമിസണെറിഞ്ഞ നാലാം ഓവറിലെ ആദ്യ ബോളിലായിരുന്നു കോലിയുടെ ബൗണ്ടറി നേട്ടം. ലോങ്‌ലെഗ് ഏരിയയിലൂടെയാണ് മനോഹരമായ ഒരു ഫ്‌ളിക്കിലൂടെ കോലി നാലു റണ്‍സ് കണ്ടെത്തിയത്. ഇതു മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള 10 ബോളുകളില്‍ വെറും ഒമ്പതു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയതെന്നു കാണാം.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്.

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.

Story first published: Tuesday, June 3, 2025, 21:37 [IST]
Other articles published on Jun 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+