For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പുതിയ പിള്ളേര്‍ കൊള്ളാം!! അഭിമാനമായി വിഘ്‌നേഷ്, ഇനി ഇവരുടെ ടൈം?

ഐപിഎല്ലിന്റെ ഓരോ സീസണിലും പുത്തന്‍ പ്രതിഭകള്‍ ഉയര്‍ന്നുവരാറുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ ആഭ്യന്തര ക്രിക്കറ്റിലും പ്രാദേശിക ടൂര്‍ണമെന്റുകളിലുമായി ഒതുങ്ങേണ്ടി വന്നിട്ടുള്ള പലരുടെയും തലവര മാറ്റിയിട്ടുള്ളത് ഐപിഎല്ലാണ്. ഐസിസി ടൂര്‍ണമെന്റുകളേക്കാള്‍ താരത്തിളക്കമുള്ള ഐപിഎല്ലില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ പല താരങ്ങളും ഒറ്റ രാത്രി കൊണ്ട് ഹീറോസായി മാറാറുണ്ട്.

ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈ തരത്തില്‍ പുതിയ ചില താരോദയങ്ങളെ നമുക്കു കാണാന്‍ സാധിക്കും. സമീപഭാവയില്‍ ഇന്ത്യന്‍ കുപ്പായമണിയാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് ഇവര്‍. ആദ്യ റൗണ്ടില്‍ വിവിധ ടീമുകള്‍ക്കായി ശ്രദ്ധേയമായ പ്രകടനം നടത്തി പുത്തന്‍ പ്രതീക്ഷകളായി മാറിയിട്ടുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

VIGNESH PUTHUR

വിഘ്‌നേഷ് പുത്തൂര്‍

ആദ്യ റൗണ്ടില്‍ സര്‍പ്രൈസ് ഹീറോസിനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവുമാദ്യം പരാമര്‍ശിക്കേണ്ട പേരുകളിലൊന്ന് മുംബൈ ഇന്ത്യന്‍സിന്റെ മലയാളിസ് സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന്റേതാണ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നുള്ള അദ്ദേഹം ഒറ്റ മല്‍സരം കൊണ്ടു തന്നെ മുംബൈയുടെ പുതിയ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ്.

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുബൈ- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തില്‍ കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ഇതിനു സാധിച്ച അപൂര്‍വ്വം താരങ്ങങ്ങളിലൊരാലാണ് വിഘ്‌നേഷ്.

Take a Poll

എല്‍ ക്ലാസിക്കോയിലൂടെ അരങ്ങേറാന്‍ സാധിച്ചുവെന്നു മാത്രമല്ല, മിന്നുന്ന പ്രകടനത്തിലൂടെ എല്ലാവരുടെയും കൈയടി നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. ചെന്നൈ വിറപ്പിക്കാന്‍ മുംബൈയെ സഹായിച്ചത് മൂന്നു വിക്കറ്റുകളെടുത്ത വിഘ്‌നേഷാണ്. നാലോവറില്‍ 32 റണ്‍സിനാണ് താരത്തിന്റെ നേട്ടം.

ക്യാപ്റ്റ്ന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് എന്നിവരുടെ വമ്പന്‍ വിക്കറ്റഫുകളാണ് ചൈനാമാന്‍ സ്പിന്നറായ വിഘ്‌നേഷ് സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ സീസണിലെ ഇനിയുള്ള മല്‍സരങ്ങളിലും മുംബൈയ്ക്കായി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നുറപ്പായിരിക്കുകയാണ്.

ശുഭം ദുബെ

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറിയ ശുഭം ദുബെയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ സീസണിലും അദ്ദേഹം റോയല്‍സിലുണ്ടായിരുന്നെങ്കിലും തന്റെ പ്രതിഭ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ തന്നെ തന്റെ പ്രഹരശേഷി ദുബെ കാണിച്ചു തന്നിരിക്കുകയാണ്.

കളിയില്‍ തോറ്റെങ്കിലും റോയല്‍സിനെ സംബന്ധിച്ച് പ്രധാന പോസിറ്റീവുകളിലൊന്നാണ് അദ്ദേഹത്തിന്റെ പ്രകടനം. ഏഴാമനായി ക്രീസിലെത്തിയ ശേഷം പുറത്താവാതെ 34 റണ്‍സാണ് ദുബെ അടിച്ചെടുത്തത്. വെറും 11 ബോളിലാണിത്. നാലു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും.

VIPRAJ NIGAM

വിപ്രജ് നിഗം

കന്നി ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റന്‍സിന്റെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിപ്രജ് നിഗവും ആദ്യ റൗണ്ടിലെ മിന്നുന്ന പ്രകടനത്തിലൂടെ കൈയടി നേടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡിസി ഒരു വിക്കറ്റിനു വീഴ്ത്തിയ കളിയുലാണ് അദ്ദേഹം ബാറ്റിങിലും ബൗളിങിലും സാന്നിധ്യമറിയിച്ചത്.

തന്റെ ആദ്യ ഓവറില്‍ തന്നെ എല്‍എസ്ജി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാന്‍ വിപ്രജിനായിരുന്നു. പിന്നീട് റണ്‍ചേസില്‍ ടീം പതറവെ എട്ടാമനായി ക്രീസിലെത്തിയ ശേഷം വെടിക്കെട്ട് ഇന്നിങ്‌സും താരം കാഴ്ചവച്ചു. 15 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 39 റണ്‍സ് വാരിക്കൂട്ടിയാണ് വിപ്രജ് ക്രീസ് വിട്ടത്.

പ്രിയാന്‍ഷ് ആര്യ

പഞ്ചാബ് കിങ്‌സിന്റെ യുവ ഇടംകൈയന്‍ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹം സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. 23 ബോളില്‍ 47 റണ്‍സെടുത്താണ് പ്രിയാന്‍ഷ് മടങ്ങിയത്. ഏഴു ഫോറും രണ്ടു സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു.

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ ശേഷിയുള്ള ബാറ്റര്‍ കൂടിയാണ് പ്രിയാന്‍ഷ്. ഒരോവറില്‍ ആറു സിക്‌സറുകള്‍ അടിച്ചെടുത്ത അപൂര്‍വ്വ താരങ്ങളിലൊരാളാണ് അദ്ദേഹം. ഡല്‍ഹി പ്രീമിയര്‍ ലീഗിലായിരുന്നു താരത്തിന്റെ സിക്‌സര്‍ വേട്ട.

Story first published: Wednesday, March 26, 2025, 11:41 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+