For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷ് നേടുമോ? ആരാവും ഇത്തവണത്തെ എമര്‍ജിങ് പ്ലയര്‍? പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പ്ലേ ഓഫിലേക്ക് അടുക്കവെ പോരാട്ടം ശക്തമാണെന്ന് തന്നെ പറയാം. നിലവില്‍ 10 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് നിലവില്‍ തലപ്പത്ത്. ഇതുവരെ കപ്പ് നേടാത്ത ആര്‍സിബി ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ആരാധകരേയും ആവേശം കൊള്ളിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് 10 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പത് മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 10 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സ് നാലാം സ്ഥാനത്താണ്.

ഐപിഎല്‍ എന്നത് ഇപ്പോള്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ്. ഇന്ത്യന്‍ താരങ്ങളുടെ മാത്രമല്ല വിദേശ താരങ്ങളെപ്പോലും ടീമിലേക്ക് പരിഗണിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുന്നുണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. യുവതാരങ്ങള്‍ക്കാണ് ഐപിഎല്‍ കൂടുതല്‍ പ്രധാനപ്പെട്ടതെന്ന് പറയാം. കരിയര്‍ മാറ്റിമറിക്കാന്‍ ഐപിഎല്ലിലൂടെ താരങ്ങള്‍ക്ക് മുന്നില്‍ അവസരമുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം ഐപിഎല്ലിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

എല്ലാ ഐപിഎല്‍ സീസണിന് ശേഷവും മികവ് കാട്ടി ചില യുവതാരങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇത്തവണത്തെ സീസണിലും ഇത്തരത്തില്‍ ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന ചിലരുണ്ട്. അതിവേഗം റണ്‍സുയര്‍ത്തിയും അത്ഭുത ഷോട്ടുകളിലൂടെയും വിസ്മയിപ്പിക്കുന്ന ഇവരില്‍ പലരും ഭാവിയില്‍ ദേശീയ ടീമില്‍ കാണാന്‍ സാധിക്കുന്നവരാണ്. ഇത്തവണ എമര്‍ജിങ് പ്ലേയര്‍ ആരാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനായി മത്സരിക്കുന്നവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രിയന്‍ഷ് ആര്യ

ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്ന യുവതാരങ്ങളിലൊരാളാണ് പ്രിയന്‍ഷ് ആര്യ. പഞ്ചാബ് കിങ്‌സ് കണ്ടെത്തി പ്രിയന്‍ഷ് ഓപ്പണര്‍ റോളില്‍ മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ താരമാണ് പ്രിയന്‍ഷ്. ഈ മികവ് ഐപിഎല്ലിലും കാട്ടാന്‍ പ്രിയന്‍ഷിന് സാധിച്ചു. ഒമ്പത് മത്സരത്തില്‍ നിന്ന് 323 റണ്‍സാണ് താരം ഇതുവരെ നേടിയത്. 35.83 ശരാശരിയിലും 200 സ്‌ട്രൈക്ക് റേറ്റിലുമാണ് പ്രിയന്‍ഷ് മിന്നിക്കുന്നത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും പറത്തിയ പ്രിയന്‍ഷ് 32 ഫോറും 22 സിക്‌സുമാണ് പറത്തിയത്.

വരുന്ന മത്സരങ്ങളിലും പ്രിയന്‍ഷില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്. ഓപ്പണറായി ഇറങ്ങി ഭയമില്ലാതെ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് പ്രിയന്‍ഷ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള പ്രിയന്‍ഷിന് വലിയ ഭാവിയുണ്ടെന്നാണ് എല്ലാവരും വിലയിരുത്തപ്പെടുന്നത്. നിലവില്‍ എമര്‍ജിങ് പ്ലേയറാകാന്‍ കൂടുതല്‍ സാധ്യതയുള്ള താരം പ്രിയന്‍ഷ് ആര്യയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

vaibhav suryavanshi ipl 2025

അഭിഷേക് പുറേല്‍

ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മിന്നിക്കുന്ന താരമാണ് അഭിഷേക് പുറേല്‍. ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാ മിന്നിക്കുന്ന അഭിഷേക് ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്നവനാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ളവനാണ്. 10 മത്സരത്തില്‍ നിന്ന് 257 റണ്‍സാണ് ഈ സീസണില്‍ ഇതുവരെ അഭിഷേക് നേടിയത്. 28.56 ശരാശരിയിലാണ് അഭിഷേകിന്റെ പ്രകടനം. 153 എന്ന ഭേദപ്പെട്ട ശരാശരിയിലും അഭിഷേകിന് അവകാശപ്പെടാന്‍ സാധിക്കും.

26 ഫോറും 9 സിക്‌സുമാണ് താരം പറത്തിയത്. വരുന്ന മത്സരത്തിലും ഡല്‍ഹി വലിയ പ്രതീക്ഷയോടെയാണ് അഭിഷേകിനെ കാണുന്നത്. വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അഭിഷേക് പുറേല്‍. എന്തായാലും ഇത്തവണ എമര്‍ജിങ് പ്ലയറാവാന്‍ പരിഗണിക്കപ്പെടുന്നവരില്‍ അഭിഷേക് പുറേലും ഉണ്ട്.

ദിഗ് വേഷ് റാത്തി

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഈ സീസണിലെ മികച്ച കണ്ടെത്തുലുകളിലൊന്നാണ് ദിഗ് വേഷ് റാത്തി. 10 മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് നേടിയ താരത്തിന് 7.75 എന്ന മോശമല്ലാത്ത ഇക്കോണമിയുമുണ്ട്. ആദ്യ മത്സരങ്ങളില്‍ നോട്ട്ബുക്ക് ആഘോഷം നടത്തി അല്‍പ്പം ചീത്തപ്പേര് കേള്‍പ്പിച്ച താരമാണ് ദിഗ് വേഷ്. എന്നാല്‍ പിന്നീട് ഈ ആഘോഷം അദ്ദേഹം മാറ്റി. സീസണില്‍ പേരുകേട്ട പല സ്പിന്നര്‍മാരും തല്ലുവാങ്ങിയപ്പോഴും ദിഗ് വേഷ് കൈയടി നേടി. ഇത്തവണ എമര്‍ജിങ് പ്ലേയറാവാന്‍ പരിഗണിക്കപ്പെടുന്ന താരങ്ങളില്‍ ദിഗ് വേഷ് റാത്തിയുമുണ്ട്.

sai sudharsan ipl 2025

സായ് സുദര്‍ശന്‍

എമര്‍ജിങ് പ്ലേയറാവാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് സായ് സുദര്‍ശന്‍. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ സായ് സുദര്‍ശന്‍ ഇതിനോടകം ഇന്ത്യക്കായടക്കം കളിച്ചിട്ടുള്ള താരമാണ്. ഇടം കൈയന്‍ ഓപ്പണര്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 456 റണ്‍സാണ് ഇതുവരെ നേടിയത്. 50.67 എന്ന മികച്ച ശരാശരിയിലും 150 സ്‌ട്രൈക്ക് റേറ്റിലുമാണ് സായ് മിന്നിക്കുന്നത്. അഞ്ച് ഫിഫ്റ്റികള്‍ നേടിയ സായ് 46 ഫോറും 16 സിക്‌സും പറത്തിയിട്ടുണ്ട്. തുടക്കം മുതല്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാനല്ല സായ് സുദര്‍ശന്‍. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ള ക്ലാസിക് താരമാണ് സായ് സുദര്‍ശന്‍. ഭാവിയില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ളവനാണ്. ഇത്തവണ എമര്‍ജിങ് പ്ലേയറായി മാറാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് സായ് സുദര്‍ശന്‍.

വൈഭവ് സൂര്യവന്‍ഷി

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ സൂപ്പര്‍ താരമാണ് വൈഭവ് സൂര്യവന്‍ഷി. 14കാരനായ താരത്തെ സഞ്ജു സാംസണിന് പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ പ്ലേയിങ് 11ലേക്ക് കൊണ്ടുവന്നത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിക്കാന്‍ വൈഭവിന് സാധിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സെഞ്ച്വറിയോടെ മിന്നിക്കാന്‍ വൈഭവിന് സാധിച്ചു. 35 പന്തില്‍ സെഞ്ച്വറി നേടിയ വൈഭവ് ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനാണ്.

ഇന്ത്യക്കാരില്‍ ഐപിഎല്ലിലെ വേഗ സെഞ്ച്വറിക്കാരന്‍ സൂര്യവന്‍ഷിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ വേഗ സെഞ്ച്വറിക്കാരില്‍ രണ്ടാം സ്ഥാനത്തെത്താനും വൈഭവിനായി. ഇതിനോടകം എല്ലാവരുടേയും പ്രശംസ വാങ്ങിയ 14കാരന്‍ ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എമര്‍ജിങ് പ്ലേയറായി വൈഭവ് മാറാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

vignesh puthur

വിഘ്‌നേഷ് പുത്തൂര്‍

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ് മറ്റൊരു താരം. ഇത്തവണ അരങ്ങേറ്റ മത്സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റുമായി വിഘ്‌നേഷ് മിന്നിച്ചു. എന്നാല്‍ പിന്നീട് ഇതേ മികവ് കാട്ടാനായില്ല. വിഘ്‌നേഷിനെ തുടര്‍ച്ചയായി മുംബൈ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എമര്‍ജിങ് പ്ലേയറായി ഇത്തവണ വിഘ്‌നേഷ് എത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടിയത് ആരൊക്കെ?

ഐപിഎല്ലില്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. പ്രഥമ സീസണില്‍ ശ്രീവത്സ് ഗോസ്വാമിയാണ് എമര്‍ജിങ് പ്ലേയറായത്. ആര്‍സിബിക്കായാണ് ശ്രീവത്സിന്റെ നേട്ടം. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി രോഹിത് ശര്‍മയും 2010ല്‍ മുംബൈ ഇന്ത്യന്‍സിനായി സൗരഭ് തിവാരിയും 2011ല്‍ കെകെആറിനായി ഇക്ബാല്‍ അബ്ദുല്ലയും 2012ല്‍ പഞ്ചാബിനായി മന്ദീപ് സിങ്ങും 2013ല്‍ രാജസ്ഥാനായി സഞ്ജു സാംസണും എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരത്തിലേക്കെത്തി.

2014ല്‍ പഞ്ചാബിനായി അക്ഷര്‍ പട്ടേലും 2015ല്‍ ഡല്‍ഹിക്കായി ശ്രേയസ് അയ്യരും 2016ല്‍ ഹൈദരാബാദിനായി മുസ്തഫിസുര്‍ റഹ്‌മാനും 2017ല്‍ ഗുജറാത്തിനായി ബേസില്‍ തമ്പിയും 2018ല്‍ ഡല്‍ഹിക്കായി റിഷഭ് പന്തും 2019ല്‍ കെകെആറിനായി ശുബ്മാന്‍ ഗില്ലും 2020ല്‍ ആര്‍സിബിക്കായി ദേവ്ദത്ത് പടിക്കലും 2021ല്‍ സിഎസ്‌കെയ്ക്കായി റുതുരാജ് ഗെയ്ക് വാദും 2022ല്‍ ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്കും 2023ല്‍ രാജസ്ഥാനായി യശ്വസി ജയ്‌സ്വാളും 2024ല്‍ കെകെആറിനായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് എമര്‍ജിങ് പ്ലയറായിട്ടുള്ളത്.

Story first published: Wednesday, April 30, 2025, 14:56 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+