ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളാണ് മുംബൈ ഇ്ന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. കന്നി സീസണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കൈയടി നേടിയിരിക്കുയാണ് ഈ മലപ്പുറംകാരന്‍. ചൈനാമാന്‍ സ്പിന്നറായ വിഘ്‌നേഷ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുകളുമായാണ് ടൂര്‍ണമെന്റില്‍ വരവറിയിച്ചത്. പക്ഷെ അവസാനത്തെ രണ്ടു കളിയിലും താരം തഴയപ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിഘ്‌നേഷില്‍ വേണ്ടത്ര താല്‍പ്പര്യമില്ലെന്നാണ് മുന്‍ മല്‍സരങ്ങളിലെ സമീപനം നല്‍കുന്ന സൂചന. മലയാളി താരത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
നന്നായി പന്തെറിഞ്ഞിട്ടും കൂടുതല്‍ ഓവറുകള്‍ നല്‍കാതെയും വിഘ്‌നേഷിനെ ഹാര്‍ദിക് അവഗണിച്ചിരുന്നു. ഒടുവില്‍ അവസാന രണ്ടു കളിയില്‍ മലയാളി താരത്തെ പൂര്‍ണമായി തഴയുകയും ചെയ്തു. എന്നാല്‍ ഹാര്‍ദിക്കിന്റെ ഈ പണി ഏറ്റില്ലെന്നു പറയേണ്ടി വരും. അടുത്ത കളിയില്‍ വിഘേനേഷ് മടങ്ങിവന്നേക്കുമെന്നാണ് സൂചനകള്‍.

വിഘ്‌നേഷിനെ ഒതുക്കിയതെങ്ങനെ?
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സീസണിലെ ആദ്യത്തെ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിനെ നയിച്ചത്. ഈ കളിയിലൂടെയാണ് വിഘ്‌നേഷ് പുത്തൂര്‍ അരങ്ങേറിയത്. റണ്‍ചേസില്‍ ചെന്നൈ അനായാസം വിജയത്തുലേക്കു മുന്നേറവെ മുംബൈയ്ക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കാന്‍ ഒടുവില്‍ വിഘ്‌നേഷ് വേണ്ടിവന്നു.
ബൗള്‍ ചെയ്ത ആദ്യ ഓവറില്‍ തന്നെ വവിക്കറ്റെടുത്ത മലയാളി താരം അടുത്ത രണ്ടു ഓവറുകളിലും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരായിരുന്നു വിഘ്‌നേഷിന്റെ ഇരകള്‍. ഡെത്ത് ഓവറില്‍ തന്റെ നാലാം ഓവറും അദ്ദേഹം പൂര്‍ത്തിയാക്കി.
എന്നാല്‍ രണ്ടാം റൗണ്ട് മുതല്‍ ഹാര്‍ദിക് നായകസ്ഥാനത്തേക്കു മടങ്ങിയെത്തിയതോടെ വിഘ്‌നേഷിനു ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും കുറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാമത്തെ കളിയില്‍ തന്നെ അദ്ദേഹം തഴയപ്പെട്ടു. സൂര്യയെപ്പോലെ അദ്ദേഹത്തെ നന്നായി ഉപയോഗിക്കാനോ, അവസരങ്ങള്‍ നല്‍കാനോ ഹാര്‍ദിക് തയ്യാറായില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രണ്ടോവറില്‍ 21 റണ്‍സിനു ഒരു വിക്കറ്റ് വിഘ്‌നേഷ് നേടി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നാലോവറില്‍ 31 റണ്‍സിനു ഒരു വിക്കറ്റ് താരം നേടി. പക്ഷെ ഈ കളിയില്‍ തുടര്‍ച്ചയായി രണ്ടോവര്‍ പോവും വിഘ്‌നേഷിനു നല്‍കാതെ പല ഘട്ടങ്ങളില്‍ ബൗള്‍ ചെയ്യിച്ച് ആത്മവിശ്വാസം തകര്‍ക്കുന്ന സമീപനമാണ് ഹാര്‍ദിക് സ്വീകരിച്ചത്.
റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള കളിയില്‍ ഒരോവറില്‍ 10 റണ്‍സിനു ഒരു വിക്കറ്റെടുത്തിട്ടും പിന്നീട് വിഘ്്‌നേഷിനെ കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയ്യിച്ചതുമില്ല. ഒടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ വിഘ്‌നേഷിനെ പുറത്താക്കിയ ഹാര്‍ദിക് പകരം വെറ്ററന്‍ സ്പിന്നര്‍ കരണ്‍ ശര്‍മയെ കൊണ്ടുവരികയായിരുന്നു.

ഈ പരീക്ഷണം വിജയിക്കു കയും ചെയ്തു. മൂന്നു വിക്കറ്റുകളുമായി കളിയിലെ താരമായത് കരണാണ്. ഈ നീക്കത്തിലൂടെ വിഘ്‌നേഷിന്റെ ടീമിലേക്കുള്ള വഴി ഹാര്‍ദിക് പൂര്‍ണമായി അടച്ചെന്നാണ് കരുതപ്പെട്ടിരുന്നത്. അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കരണ്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
പക്ഷെ ഈ കളിയില്‍ ഒരോവര്‍ പോലും അദ്ദേഹം പന്തെറിഞ്ഞില്ല. അഭിഷേക് ശര്‍മയുടെ ഷോട്ട് പിടിക്കാവെ ശ്രമിക്കവെ കരണിന്റെ കൈയ്ക്കു പരിക്കല്‍േക്കുകയായിരുന്നു. കൈയില്‍ നിന്നും രക്തം വന്നതോടെ ഗ്രൗണ്ട് വിട്ട അദ്ദേഹം പിന്നീട് മടങ്ങിവന്നതുമില്ല.
അങ്ങനെ വിഘ്‌നേഷിനെ ഒതുക്കാന്‍ ഹാര്‍ദിക് കൊണ്ടുവന്ന കരണ്‍ ഇപ്പോള്‍ ഒതുങ്ങിയിരിക്കുകയാണ്. ഇതോടെ ഞായറാഴ്ച സിഎസ്‌കെയുമായുള്ള കളിയില്‍ വിഘ്‌നേഷിനെ വിളിക്കാന്‍ ഹാര്‍ദിക് നിര്‍ബന്ധിതനായേക്കം. മാത്രമല്ല നേരത്തേ ആദ്യ റൗണ്ടില്‍ ചെന്നൈക്കെതിരേ മൂന്നു വിക്കറ്റുകളുമായി കസറിയതും മലയാളി താരത്തിനു പ്ലസ് പോയിന്റാണ്. ചെന്നൈക്കെതിരേ വിഘ്‌നേഷ് ഉറപ്പായും കളിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.