Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിഘ്‌നേഷിന് പ്രതീക്ഷ വേണ്ട, ഈ സീസണോടെ ഇവരുടെ സീറ്റ് തെറിച്ചേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പ്ലേ ഓഫിനോടടുക്കവെ പ്ലേ ഓഫ് സാധ്യത പ്രവചിക്കാനാവാത്ത അവസ്ഥയാണ്. സിഎസ്‌കെ പിന്നോട്ട് പോയെങ്കിലും മുംബൈ ഇന്ത്യന്‍സ് ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. പതിവ് പോലെ ഈ സീസണിലും മികച്ച പ്രകടനങ്ങളോടെ ചില യുവതാരങ്ങള്‍ കൈയടി നേടുന്നുണ്ട്. ഇവരില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ പ്രാപ്തിയുള്ളവരുമാണ്.

എന്നാല്‍ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ പല ടീമുകള്‍ക്കും പ്രതീക്ഷിച്ചപോലെ മികവ് കാട്ടാനായിട്ടില്ല. ടീമിലേക്ക് കൊണ്ടുവന്ന പല താരങ്ങളും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ ചില സുപ്രധാന മാറ്റങ്ങള്‍ മിക്ക ടീമുകളും വരുത്താന്‍ സാധ്യത ഏറെയാണെന്ന് പറയാം. ഇത്തരത്തില്‍ ഇൗ സീസണില്‍ ടീമുകള്‍ തഴയാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിഘ്‌നേഷ് പുത്തൂര്‍

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ പ്രധാന കണ്ടെത്തലുകളിലൊന്നാണ് വിഘ്‌നേഷ് പുത്തൂര്‍. മലയാളിത്താരമായ വിഘ്‌നേഷ് കേരള ടീമിനുവേണ്ടി കളിക്കുന്നതിന് മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സിലേക്കെത്തുകയായിരുന്നു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി താരം കൈയടി നേടി. ഇടം കൈയന്‍ ചൈനാമാന്‍ ബൗളറുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലെല്ലാം താരം പ്രതീക്ഷിച്ച മികവ് കാട്ടിയില്ല.

അവസാന മത്സരങ്ങളിലെല്ലാം വിഘ്‌നേഷിനെ ഒന്നോ രണ്ടോ ഓവറുകളില്‍ ഒതുക്കാനാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചത്. റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും ഇപ്പോള്‍ വിഘ്‌നേഷ് പിശുക്കുകാട്ടുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ കുറവ് വിഘ്‌നേഷിനുണ്ട്. മുംബൈ വിഘ്‌നേഷിനെ പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവരുമെന്ന് കരുതാനാവില്ല. ചൈനാമാന്‍ സ്പിന്നറെന്ന മുന്‍തൂക്കം മാറ്റി നിര്‍ത്തിയാല്‍ വിഘ്‌നേഷ് ശരാശരി താരം മാത്രമാണ്. അതുകൊണ്ടുതന്നെ മുംബൈ വിഘ്‌നേഷിനെ ഈ സീസണിന് ശേഷം കൈവിടാനാണ് സാധ്യത.

സമീര്‍ റിസ്‌വി

ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതുവരെ കപ്പ് നേടാത്ത ഡല്‍ഹി ഇത്തവണ അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം നടത്താന്‍ ഡല്‍ഹിക്ക് സാധിക്കുന്നുണ്ട്. ഡല്‍ഹി നിരയില്‍ ചില താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. അതിലൊരാളാണ് സമീര്‍ റിസ് വി. ഈ സീസണില്‍ രണ്ട് മത്സരം കളിച്ച താരം കാര്യമായൊന്നും ചെയ്തിട്ടില്ല. വമ്പനടിക്കാരനെന്ന് പേരുണ്ടെങ്കിലും അതിനൊത്ത മികവ് കാട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ സമീര്‍ റിസ് വിയെ ഈ സീസണിന് ശേഷം ഡല്‍ഹി ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍.

vignesh puthur

അര്‍ഷാദ് ഖാന്‍

ഇടം കൈയന്‍ പേസര്‍ അര്‍ഷാദ് ഖാനെ ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിയേക്കും. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് അര്‍ഷാദ് വീഴ്ത്തിയത്. 10.3 എന്ന മോശം ഇക്കോണമിയിലാണ് അര്‍ഷാദ് ഖാന്റെ പ്രകടനം. തല്ലുകൊള്ളിയായ ബൗളറെ അടുത്ത സീസണിന് ശേഷവും തുടരാന്‍ ഗുജറാത്ത് അനുവദിച്ചേക്കില്ല. മികച്ച പ്രകടനമാണ് ഈ സീസണില്‍ ടീം കാഴ്ചവെക്കുന്നത്. പ്ലേ ഓഫ് സാധ്യത സജീവമാക്കി മുന്നോട്ട് പോകാനും ഗുജറാത്തിന് സാധിക്കുന്നുണ്ട്. എന്തായാലും കപ്പിലേക്കെത്താനാവാതെ പോയാല്‍ ചില അഴിച്ചുപണികള്‍ ഗുജറാത്ത് നടത്തുമെന്നുറപ്പാണ്.

റോബിന്‍ മിന്‍സ്

മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റോബിന്‍ മിന്‍സ്. എന്നാല്‍ ഇത്തരമൊരു വെടിക്കെട്ട് ലഭിച്ച അവസരങ്ങളില്‍ നടത്താന്‍ താരത്തിനായിട്ടില്ല. രണ്ട് മത്സരം കളിച്ച് ആറ് റണ്‍സ് മാത്രമാണ് റോബിന്‍ നേടിയത്. അടുത്ത സീസണില്‍ റോബിനെ മുംബൈ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. മികച്ച ബാക്കപ്പ് വിക്കറ്റ് കീപ്പറെ കൊണ്ടുവരാന്‍ മുംബൈ റോബിനെ തഴയാനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, April 24, 2025, 13:08 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+