മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുകയാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ സിഎസ്‌കെ മുംബൈയെ മുട്ടുകുത്തിച്ചു. ഇപ്പോഴിതാ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈയുടെ തട്ടകത്തില്‍ ഇരു ടീമും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ മുംബൈ സിഎസ്‌കെയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചിരിക്കുകയാണ്.
മുംബൈയെ സംബന്ധിച്ച് ഇന്ന് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ജയിക്കേണ്ടതിനാല്‍ മുംബൈ ശക്തമായ പ്ലേയിങ് 11മായാണ് കളത്തിലിറങ്ങിയത്. എന്നാല്‍ ഒരു താരത്തിന്റെ അഭാവം മുംബൈ നിരയില്‍ മുഴച്ചുനിന്നു. അത് കേരളക്കാരനായ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന്റേതാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് വിക്കറ്റുമായി സിഎസ്‌കെയെ വിറപ്പിച്ച ബൗളറാണ് വിഘ്‌നേഷ് പുത്തൂര്‍.
ചൈനാമാന്‍ സ്പിന്നറായ വിഘ്‌നേഷ് പുത്തൂരിനെ ഇന്ന് മുംബൈ നിരയില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സീനിയര്‍ സ്പിന്നറായ കരണ്‍ ശര്‍മ പരിക്കേറ്റ് പുറത്തായതിനാല്‍ പകരം വിഘ്‌നേഷ് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മുംബൈ പേസര്‍ അശ്വിനി കുമാറിനെയാണ് കരണ്‍ ശര്‍മക്ക് പകരക്കാരനായി മുംബൈ പ്ലേയിങ് 11ലെടുത്തത്. ഇപ്പോഴിതാ വിഘ്‌നേഷിനെ തഴഞ്ഞതിനെതിരേ ചോദ്യമുയര്‍ത്തുകയാണ് ആരാധകര്‍.
ഹാര്‍ദിക് വിഘ്‌നേഷിന്റെ കരിയര്‍ തകര്‍ക്കുന്നു
മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷ് പുത്തൂരിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയിലെ പിച്ച് പേസിനെ പിന്തുണക്കുന്നതാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ നിര്‍ണ്ണായക റോളുണ്ട്. മിച്ചല്‍ സാന്റ്‌നറെ മാത്രം സ്പിന്നറായി പരിഗണിച്ചാണ് മുംബൈ ഇറങ്ങിയത്. സിഎസ്‌കെയെ ആദ്യ മത്സരത്തില്‍ വിറപ്പിച്ചവനാണ് വിഘ്‌നേഷ്. എംഎസ് ധോണിയടക്കം വിഘ്‌നേഷിന്റെ മികവിനെ പ്രശംസിച്ചിരുന്നു. എന്നിട്ടും മുംബൈ നായകന്‍ വിഘ്‌നേഷിനെ വീണ്ടും വീണ്ടും തഴയുകയാണ്.
അവസരം ലഭിച്ചപ്പോഴെല്ലാം മികവ് കാട്ടാന്‍ വിഘ്‌നേഷിന് സാധിച്ചിട്ടുണ്ട്. ചൈനാമാന്‍ ബൗളറായതിനാല്‍ താരത്തിന്റെ ബൗളിങ് മനസിലാക്കാനും പ്രയാസമാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ വിഘ്‌നേഷിന് കഴിവുണ്ട്. സിഎസ്‌കെയുടെ മധ്യനിരയില്‍ സ്പിന്നിനെ നന്നായി കളിക്കാന്‍ കഴിവുള്ളവരാണുള്ളത്. അതുകൊണ്ടുതന്നെ മുംബൈ നാല് പേസര്‍മാരെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിഎസ്‌കെ യുവതാരങ്ങളെ കൂടുതല്‍ കൊണ്ടുവന്നാണ് ഇപ്പോള്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ തന്ത്രശാലികളായ സ്പിന്നര്‍മാര്‍ ടീമില്‍ വേണ്ടത് വളരെ അത്യാവശ്യമായിരുന്നു. എന്നിട്ടും മുംബൈ വിഘ്‌നേഷിനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. ആറ് വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. 8.54 എന്ന ഭേദപ്പെട്ട ഇക്കോണമിയും താരത്തിനുണ്ട്. എന്നിട്ടും അവസരമില്ല.

അശ്വിനി കുമാര്‍ തല്ലുവാങ്ങി
കരണ്‍ ശര്‍മക്ക് പകരം പ്ലേയിങ് 11ലെത്തിയ അശ്വിനി കുമാര്‍ സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. രചിന്‍ രവീന്ദ്രയെ പുറത്താക്കാന്‍ യുവ പേസര്‍ക്കായി. എന്നാല്‍ പിന്നാലെ നന്നായി തല്ലുകൊണ്ടു. 18 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. സ്പിന്നറായ മിച്ചല്‍ സാന്റ്‌നര്‍ മികച്ച പ്രകടനം പിച്ചില്‍ കാഴ്ചവെക്കുന്നുണ്ടായിരുന്നു. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ഭേദപ്പെട്ട പിന്തുണയുണ്ടായിരുന്നു. എന്നിട്ടും വിഘ്‌നേഷിനെ പിന്തുണക്കാത്ത മുംബൈയുടെ തീരുമാനം മണ്ടത്തരമാണെന്ന് തന്നെ പറയാം. കേരള താരമായതിനാല്‍ വിഘ്‌നേഷിനെ പിന്തുണക്കാന്‍ ആളില്ലെന്നും അതുകൊണ്ടാണ് തഴയപ്പെടുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.
പ്ലേയിങ് 11
മുംബൈ ഇന്ത്യന്‍സ്- റിയാന്‍ റിക്കല്‍ട്ടന്‍, വില്‍ ജാക്‌സന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (c), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ് നര്‍, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വിനി കുമാര്‍
സിഎസ്‌കെ- ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജാമി ഓവര്‍ട്ടന്‍, എംഎസ് ധോണി (c), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ് പതിരാന