For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കെകെആറിന് ഇവര്‍ ബാധ്യത!! സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കൂ, റിങ്കുവടക്കം ലിസ്റ്റില്‍

ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനുറച്ച് 18ാം സീസണില്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം പ്ലേഓഫ് പോലും കാണാതെ പുറത്തായിരിക്കുകയാണ്. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെ കെകെആറിന്റെ പ്ലേഓഫ് സാധ്യതയും പൂര്‍ണമായി അവസാനിക്കുകയായിരുന്നു.

പുതിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ സീസണിലെ ആദ്യ മല്‍സരം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്നതില്‍ കെകെആര്‍ പരാജയപ്പെട്ടിരുന്നു. ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമാണ് അവര്‍ക്കു ചാംപ്യന്മാര്‍ക്കൊത്ത പ്രകടനം നടത്താനായത്. ബാക്കിയുള്ളവയില്‍ കെകെആര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ കെകെആര്‍ ടീമില്‍ തീര്‍ച്ചയായും അഴിച്ചുപണികള്‍ ആവശ്യമാണ്. ടീമിനു ബാധ്യതയായി മാറിയിരിക്കുന്ന താരങ്ങളെ അടുത്ത ലേലത്തിനു മുമ്പ് ഒഴിവാക്കുകയും വേണം. കെകെആറില്‍ സ്ഥാനമര്‍ഹിക്കാത്ത അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

VENKATESH IYER

വെങ്കടേഷ് അയ്യര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് കെകെആര്‍ ഒഴിവാക്കേണ്ട ലലിസ്റ്റിലെ കളിക്കാരില്‍ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷം ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ഈ കാരണത്താലാണ് സീസണിനു ശേഷം ഒഴിവാക്കിയിട്ടും മെഗാ ലേലത്തില്‍ 23.75 കോടിയെന്ന വന്‍ തുകയ്ക്കു വെങ്കടേഷിനെ കെകെആര്‍ തിരിച്ചു കൊണ്ടുവന്നത്.

പക്ഷെ ഈ നീക്കം പാളി. മുന്‍ സീസണുകൡലേതു പോലെയുള്ള പ്രകടനം ഇത്തവണ പുറത്തെടുക്കാന്‍ വെങ്കടേഷിനായില്ല. 11 മല്‍സരങ്ങളില്‍ നിന്നും 20.28 എന്ന മോശം ശരാശരിയില്‍ വെറും 142 റണ്‍സ് മാത്രമേ അദ്ദേഹം ഇത്തവണ നേടിയിട്ടുള്ളൂ. സീസണിനു ശേഷം വെങ്കടേഷിനെ ഒഴിവാക്കി 24 കോടിയോളം രൂപ പഴ്‌സിലേക്കു തിരികെ കൊണ്ടുവരാന്‍ കെകെആര്‍ ശ്രമിക്കണം.

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട ഫില്‍ സാള്‍ട്ടിനു പകരമാണ് മെഗാ ലേലത്തില്‍ ഡികോക്കിനെ കെകെആര്‍ വാങ്ങിയത്.

പക്ഷെ ഒരു കളിയില്‍ പുറത്താതെ നേടിയ 97 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും താരം കളിച്ചിട്ടില്ല. ഇതോടെ പ്ലെയിങ് ഇലവനില്‍ നിന്നും ഡികോക്കിനെ ഒഴിവാക്കിയ കെകെആര്‍ പകരം റഹ്മാനുള്ള ഗുര്‍ബാസിനെ കളിപ്പിക്കുകയും ചെയ്തു.

സീസണിനു ശേഷം ഗുര്‍ബാസിനെ നിലനിര്‍ത്തിയ ശേഷം ഡികോക്കിനെ കെകെആറിനു ഒഴിവാക്കാം. പകരം ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ അടുത്ത സീസണില്‍ ടീമിലെത്തിക്കുകയും വേണം.

റിങ്കു സിങ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കണ്ടെത്തലുകളിലൊരാളായ ഇന്ത്യന്‍ ഫിനിഷര്‍ റിങ്കു സിങിനെയും അടുത്ത സീസണിനു മുമ്പ് ഒഴിവാക്കാം. 13 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയത്.

പക്ഷെ ഇത്രയും വലിയ തുകയോടു നീതി പുലര്‍ത്താന്‍ റിങ്കുവിനായില്ല. 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 197 റണ്‍സ് മാത്രമേ അദ്ദേഹം ഇത്തവണ നേടിയുള്ളൂ. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, വളരെ കുറച്ചു ബോളുകള്‍ മാത്രമേ റിങ്കുവിനു നേരിടാനും അവസരം ലഭിച്ചുള്ളൂ.

RINKU SINGH

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് സീസണ്‍ കഴിഞ്ഞാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കേണ്ട നാലാമത്തെയാള്‍. ഈ സീസണില്‍ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കെകെആറിനായിട്ടില്ലെന്നു കാണാം.

ബൗളിങില്‍ ആറു കളിയില്‍ ആറു വിക്കറ്റുകളാണ് അലി നേടിയത്. പക്ഷെ ബാറ്റിങില്‍ കഴിവ് തെളിയിക്കാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. അലിയെ ഒഴിവാക്കി അടുത്ത സീസണില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കെകെആറിനു നോട്ടമിടാവുന്നതാണ്.

റോവ്മന്‍ പവെല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ റോവ്മന്‍ പവെലാണ് സീസണിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കേണ്ട അഞ്ചാമത്തെ താരം. 1.5 കോടിക്കാണ് കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ വാങ്ങിയത്.

പക്ഷെ വെറും രണ്ടു മല്‍സരത്തില്‍ മാത്രമേ പവെലിനെ കളിപ്പിച്ചുള്ളൂ. ബാറ്റ് ചെയ്തത് ഒന്നില്‍ മാത്രം. അദ്ദേഹത്തെ യഥാര്‍ഥത്തില്‍ കെകെആര്‍ ടീമിനു ആവശ്യമില്ല. സീസണിനു ശേഷം പവെലിനെ ഒഴിവാക്കുന്നതായിരിക്കും ഏറ്റവും മികച്ച തീരുമാനം.

Story first published: Sunday, May 18, 2025, 12:42 [IST]
Other articles published on May 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+