For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലേലത്തില്‍ കോടികള്‍ കിട്ടി, പക്ഷെ പഠനം നിര്‍ത്തില്ല! പിഎച്ച്ഡി നേടാന്‍ വെങ്കടേഷ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമാണ് വെങ്കടേഷ് അയ്യര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരം അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് കെകെആര്‍ വെങ്കടേഷിനെ ഒഴിവാക്കി. തീരുമാനം തന്നെപ്പോലും ഞെട്ടിച്ചുവെന്നാണ് വെങ്കടേഷ് ഇതിനെക്കുറിച്ച് പറഞ്ഞത്.

എന്നാല്‍ മെഗാ ലേലത്തില്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രതിഫലത്തോടെയാണ് കെകെആര്‍ വെങ്കടേഷിനെ ടീമിലേക്ക് തിരികെ എത്തിച്ചത്. 23.75 കോടിയെന്ന മോഹ സംഖ്യക്കാണ് വെങ്കടേഷ് കെകെആറിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലാത്ത താരത്തിനാണ് ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിച്ചത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. മിക്കവരും ഇത്രയും വലിയ പ്രതിഫലം ലഭിക്കുമ്പോള്‍ സ്വാഭാവികമായും ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാവും ശ്രമിക്കുക.

എന്നാല്‍ വെങ്കടേഷ് അയ്യര്‍ ഇപ്പോള്‍ മറ്റൊരു നീക്കം നടത്തി എല്ലാവരേയും കൗതുകത്തിലാക്കിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല പിഎച്ച്ഡി തുടരാനുള്ള തയ്യാറെടുപ്പിലാണ് വെങ്കടേഷ്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

മരണംവരെ കൂടെ ഉണ്ടാവുക പഠനം

ക്രിക്കറ്റ് താരമെന്ന നിലയിലുള്ള കരിയറിന് പരിമിതികളുണ്ട്. ഒരു നിശ്ചിത പ്രായത്തില്‍ കൂടുതല്‍ ക്രിക്കറ്റില്‍ കളിക്കാനാവില്ല. എന്നാല്‍ പഠനം എക്കാലവും നമ്മളോടൊപ്പമുണ്ടാവുമെന്നാണ് വെങ്കടേഷ് അയ്യര്‍ പറയുന്നത്. അതുകൊണ്ടാണ് ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിച്ചിട്ടും പഠനം തുടരാന്‍ തീരുമാനിച്ചതെന്നാണ് വെങ്കടേഷ് വ്യക്തമാക്കുന്നത്. 'ക്രിക്കറ്റിനെ കരിയറായിക്കണ്ട് മുന്നോട്ട് പോകാമെന്ന് എന്റെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ നന്നായി പഠിക്കാന്‍ ശ്രമിച്ചു.

മധ്യപ്രദേശ് ടീമിലേക്ക് ഏതെങ്കിലുമൊരു താരമെത്തുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇപ്പോഴും പഠിക്കുന്നുണ്ടോയെന്നതാണ്. വിദ്യാഭ്യാസവും അറിവും എപ്പോഴും നമ്മോടൊപ്പമുണ്ടാവും. എന്നാല്‍ 60 വയസ് കഴിഞ്ഞാല്‍ ക്രിക്കറ്റ് കളിക്കുകയെന്നത് ഏറക്കുറെ പ്രയാസമാവും. ജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ നല്ല വിദ്യാഭ്യാസം അത്യാവശ്യമാണ്. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.

venkatesh iyer

ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം

പൊതുവേ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസം നോക്കുമ്പോള്‍ മിക്കവരും പിന്നോക്കമാണ്. ക്രിക്കറ്റിനെ കരിയറാക്കി മുന്നോട്ട് പോകുമ്പോള്‍ പലപ്പോഴും പഠനത്തിന് പ്രാധാന്യം നല്‍കാന്‍ സാധിക്കാറില്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കും ബിരുദ യോഗ്യത പോലുമില്ല. ഇപ്പോഴിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യഭ്യാസം അനിവാര്യമാണെന്നാണ് വെങ്കടേഷ് അയ്യര്‍ പറയുന്നത്. വിദ്യഭ്യാസം ക്രിക്കറ്റ് പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

'ഒരേ സമയം രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചാല്‍ അതിന് തയ്യാറാകുന്ന ആളാണ് ഞാന്‍. ക്രിക്കറ്റ് താരങ്ങള്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ബിരുദമോ ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന് നോക്കണം. ഞാന്‍ ഫിനാന്‍സില്‍ പിഎച്ച്ഡി ചെയ്യാന്‍ പോവുകയാണ്. ഇനി ഡോ. വെങ്കടേഷ് അയ്യര്‍ എന്ന് എന്നെ വിളിക്കേണ്ടി വരും' വെങ്കടേഷ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

കെകെആറിനൊപ്പം മിന്നിക്കുമോ

ഇത്തവണ സ്വപ്‌ന തുല്യമായ പ്രതിഫലം ലഭിച്ചതോടെ വെങ്കടേഷിന് മുകളിലേക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളും എത്തിയിരിക്കുകയാണ്. വരുന്ന സീസണില്‍ അജിന്‍ക്യ രഹാനെ കെകെആറിനെ നയിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വരുമ്പോള്‍ ടീമിലെ പ്രധാന ബാറ്റ്‌സ്മാനായിത്തന്നെയാവും വെങ്കടേഷ് അയ്യരെ പരിഗണിക്കുക. കഴിഞ്ഞ വര്‍ഷം സ്ഥിരതയോടെ കളിക്കാന്‍ താരത്തിനായിരുന്നില്ല.

ഈ പിഴവ് ഇത്തവണ തീര്‍ക്കാന്‍ വെങ്കടേഷ് അയ്യര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും മികച്ച ബാറ്റിങ് കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ് അയ്യര്‍. കെകെആറിനായി തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുമെന്ന് കരുതാം.

Story first published: Tuesday, December 10, 2024, 13:24 [IST]
Other articles published on Dec 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+