Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 24 കോടിക്ക് വെറും 142 റണ്‍സ്!! വെങ്കടേഷ് ഫ്രോഡ്, പുറത്താക്കാതെ ടീം രക്ഷപ്പെടില്ല

ഡല്‍ഹി: ഐപിഎല്ലിലെ കോടിക്കിലുക്കമുള്ള താരങ്ങളിലൊരാളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ വീണ്ടും ബാറ്റിങില്‍ ദുരന്തമായി മാറിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള നിര്‍ണായക പോരാട്ടത്തിലാണ് അദ്ദേഹം ഫ്‌ളോപ്പായത്. അഞ്ചാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ വെങ്കടേഷ് അഞ്ചു ബോളില്‍ വെറും ഏഴു റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഡിസി നായകന്‍ അക്ഷര്‍ പട്ടേലിനെതിരേ കൂറ്റന്‍ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളി മുകളിലേക്കുയര്‍ന്ന ബോള്‍ വിപ്രാജ് നിഗം പിടികൂടുകയായിരുന്നു. രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വെങ്കടനേഷിനെ ഉയരുന്നത്. കഴിഞ്ഞ മെഗാ ലേലത്തില്‍ ലഭിച്ച 24 കോടിയോളം താരം തിരികെ നല്‍കണമെന്നും വെങ്കടേഷിനെ ടീമില്‍ നിന്നും പുറത്താക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

VENKATESH IYER

വെങ്കടേഷിന്റെ പുറത്താവല്‍

ആദ്യം ബാറ്റ് ചെയ്യവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങവെയാണ് എട്ടാമത്തെ ഓവറില്‍ വെങ്കടേഷ് അയ്യര്‍ ക്രീസീലിലെത്തിയത്. ഓവറിലെ രണ്ടാമത്തെ ബോളില്‍ നായകന്‍ അജിങ്ക്യ രഹാനെയ (26) അക്ഷര്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

കൊല്‍ക്കത്ത ടീം അപ്പോള്‍ രണ്ടു വിക്കറ്റിനു 91 റണ്‍സെന്ന ശക്തമായ നിലയിലയിരുന്നു. മികച്ച ടോട്ടല്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നതിനാല്‍ തന്നെ പുതുതായി ക്രീസിലെത്തിയ വെങ്കടേഷിനു കാര്യമായ സമ്മര്‍ദ്ദവുമില്ലായിരുന്നു. എന്നിട്ടും ബാറ്റിങില്‍ ടീം തന്നിവര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല.

നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ഫോറടിച്ച് നന്നായി തന്നെയാണ് വെങ്കടേഷ് തുടങ്ങിയത്. പക്ഷെ അതിനു ശേഷം വെറും മൂന്നു ബോളുകളുടെ ആയുസ് മാത്രമേ താരത്തിനുണ്ടായുള്ളൂ. 10ാംഓവറിലെ രണ്ടാമത്തൈ ബോളില്‍ വെങ്കടേഷ് വിക്കറ്റും വലിച്ചെറിഞ്ഞു. ഓഫ്
സ്റ്റംപിന് പുറത്ത് ഒരു ഫുള്‍ ലെങ്ത് ബോളാണ് അക്ഷര്‍ എറിഞ്ഞത്. ലൈനിനു കുറുകെ ശ്രമിച്ച വെങ്കടേഷിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ടോപ്പ് എഡ്ജായ ബോള്‍ മുകളിലേക്കുയരുകയും കവര്‍ ഏരിയയില്‍ വിപ്രാജ് അനായാസം പിടികൂടുകയും ചെയ്തു.

VENKATESH IYER

ഈ സീസണിലെ പ്രകടനം

കഴിഞ്ഞ ഐപില്‍ സീസണിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ് കൈവിട്ട താരങ്ങളുടെ ലിസറ്റില്‍ വെങ്കടേഷ് അയ്യരുമുണ്ടായിരുന്നു. എന്നാല്‍ മെഗാ ലേലത്തില്‍ 23.75 കോടിയെന്ന മോഹവിലയ്ക്കു കെകെആര്‍ തിരികെ വാങ്ങുകയായിരുന്നു. പക്ഷെ ഈ തീരുമാനം വന്‍ അബദ്ധമായി പോയെന്നാണ് ഈ സീസണില്‍ താരത്തിന്റെ പ്രകടനം തെളിയിക്കുന്നത്. 10 മല്‍സരങ്ങളിലായി ഏഴിന്നിങ്‌സുകളിലാണ് വെങ്കടേഷ് ബാറ്റ് വീശിയത്.

ഇവയില്‍ നിന്നും 20.28 എന്ന മോശം ശരാശരിയില്‍ 139.21 സ്‌ട്രൈക്ക് റേറ്റില്‍ വെറും 142 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും വെങ്കടേഷിനു കുറിക്കാനയിട്ടില്ല. 6 (മൂന്നു ബോള്‍), 3 (9), 60 (29), 45 (29), 7 (4), 14 (19), 7 (5) എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ സ്‌കോറുകള്‍.

വെങ്കടേഷ് വെറും ഫ്രോഡ്

വെങ്കടേഷ് അയ്യര്‍ വെറും ഫ്രോഡാണ്. 24 കോടിയോളം രൂപ ശമ്പളം വാങ്ങിയ ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നിരന്തരം വഞ്ചിക്കുകയാണ് താരമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുകയാണ്.

കഴിഞ്ഞതു കഴിഞ്ഞു. 23.75 കോടിയുടെ ഫ്രോഡായ വെങ്കടേഷ് അയ്യരെ അടുത്ത കളിയില്‍ കെകെആര്‍ മാനേജ്‌മെന്റ് പുറത്തിരുത്തണം. ഇപ്പോള്‍ ടീമിലെ സ്ഥാനം പോലും താരം അര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Tuesday, April 29, 2025, 23:51 [IST]
Other articles published on Apr 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+