Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത് vs കോലി, ഒരാളെ വില്‍ക്കേണ്ടി വന്നാല്‍ ആരാവും? വോന്‍ പറഞ്ഞത് ഞെട്ടിക്കും

ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്ന് ഐക്കണ്‍ താരങ്ങളെന്നു വിശേഷിപ്പിക്കാവുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍. പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും ഇതുവരെ മൂന്നു പേരും ഒരേ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളാണ് മൂവരും.

ധോണി, കോലി, രോഹിത് എന്നീ മൂന്നു പേരെയും സ്വന്തം ടീമില്‍ ലഭിക്കുകയാണെങ്കില്‍ ആരെയാവും ആദ്യം കളിപ്പിക്കുകയെന്നും, ഒരാളെ വില്‍ക്കാന്‍ അവസരം കിട്ടിയാല്‍ ആരെ കൈവിടുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ക്രിക്കറ്റ് ഡോട്ട് കോമിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും ഇതില്‍ പങ്കെടുത്തിരുന്നു.

MS DHONI

ധോണിയെ കളിപ്പിക്കും

മൂന്നു പേരില്‍ എംഎസ് ധോണിയെയാണ് താന്‍ ആദ്യം കളിപ്പിക്കുകയെന്നും തന്റെ ക്യാപ്റ്റനും അദ്ദേഹമായിരിക്കുമെന്നും മൈക്കല്‍ വോന്‍ വ്യക്തമാക്കി. ഞാന്‍ എംഎസ് ധോണിയെ കളിപ്പിക്കും. മറ്റാരും അദ്ദേഹത്തക്കാള്‍ മികച്ചതായി എനിക്കു തോന്നിയിട്ടില്ല. വിരാട് കോലിക്കു സ്ഥാനമുണ്ടായിരിക്കില്ല. എംഎസ് ആയിരിക്കും ക്യാപ്റ്റന്‍, അദ്ദേഹം കളിക്കുകയും ചെയ്യുമെന്നും വോന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന ഓള്‍ടൈം റെക്കോര്‍ഡ് രോഹിത് ശര്‍മയ്‌ക്കൊപ്പം പങ്കിടുന്ന നായകനാണ് ധോണി. അഞ്ചു തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അദ്ദേഹം ഐപിഎല്ലിലെ രാജാക്കന്‍മാരാക്കിയത്. ടൂര്‍ണമെന്റില്‍ 264 മല്‍സരങ്ങളില്‍ ധോണി ഇതിനകം കളിച്ചു കഴിഞ്ഞു. ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു തന്നെയാണ്.

കൂടാതെ ഏറ്റവുമധികം പേരെ ക്യാച്ച് ചെയ്ത വിക്കറ്റ് കീപ്പറും ധോണിയാണ് (190 ക്യാച്ചുകള്‍.) കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐപിഎല്ലില്‍ ടോപ്പ് ഫൈവില്‍ ബാറ്റ് ചെയ്തിട്ടില്ലെങ്കിലും ഏറ്റവുമധികം റണ്‍സെടുത്ത താരങ്ങളുടെ ലിസ്റ്റില്‍ ആറാമതും അദ്ദേഹമുണ്ട്. 137 സ്‌ട്രൈക്ക് റേറ്റില്‍ 5243 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ ഇപ്പോഴും കളി തുടരുകയാണ്. അടുത്ത സീസണിലും 43 കാരനായ ധോണി കളിക്കുമെന്നാണ് വിവരം.

രോഹിത്തിനെയോ, കോലിയെയോ, ആരെ വില്‍ക്കും?

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്‍ ഒരാളെ തന്റെ ഐപിഎല്ലില്‍ ടീമില്‍ നിന്നും വില്‍ക്കേണ്ടി വന്നാല്‍ ഒഴിവാക്കുക കോലിയെ ആയിരിക്കുമെന്നാണ് മൈക്കല്‍ വോന്‍ പറയുന്നത്. എന്തുകൊണ്ട് രോഹിത്തിനെ നിലനിര്‍ത്തി പകരം കോലിയെ വിറ്റൊഴിവാക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

'ഞാന്‍ വിരാടിനെ ഒഴിവാക്കും. കാരണം അദ്ദേഹം ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത താരമാണ്. രോഹിത് ശര്‍മയാവട്ടെ ആറു തവണ ഐപിഎല്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്തു. എംഎസ് ധോണി അഞ്ചു ഐപിഎല്‍ കിരീടങ്ങളും നേടിയിട്ടുണ്ട്'.

ROHIT SHARMA- VIRAT KOHLI

അതുകൊണ്ടു തന്നെ തന്നെ ഞാന്‍ എംഎസിനെ കളിപ്പിക്കുകയും വിരാടിനെ വില്‍ക്കുകയും ചെയ്യും. എംഎസിന്റെ പകരക്കാരനായി രോഹിത്തിനെ ഞാന്‍ ടീമില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുമെന്നും വോന്‍ വ്യക്തമാക്കി. വിരാടിനെ വില്‍ക്കുകയാണെങ്കില്‍ വലിയൊരു തുക തന്നെ ലഭിക്കും. വന്‍ തുകയ്ക്കു മറ്റൊരു ടീമിലേക്കു അദ്ദേഹത്തിനു മാറാനും കഴിയും. അതു നല്ലൊരു ബിസിനസ് തന്നെയായിരിക്കുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ പകരക്കാരനായി രോഹിത്തിനെ ടീമില്‍ നിലനിര്‍ത്തിയ ശേഷം കോലിയെ വില്‍ക്കാനുള്ള വോനിന്റെ തീരുമാനത്തെ ആദം ഗില്‍ക്രിസ്റ്റും സ്വാഗതം ചെയ്തു. വളരെ നന്നായി ആലോചിച്ചാണ് വോന്‍ ഈ തീരുമാനമെടുത്തത്. അതു വളരെ കടുപ്പമേറിയതു തന്നെയാണ്. പക്ഷെ അതു തന്നെയാണ് ഒരു മാനേജറുടെ റോളെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, September 24, 2024, 13:14 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+