Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 10ല്‍ ഒമ്പതാമത്, എങ്കിലും റോയല്‍സിനു ചിരിക്കാം!! ഈ മൂന്ന് കാരണങ്ങള്‍

വലിയ പ്രതീക്ഷകളുമായി ഇത്തവണത്തെ ഐപിഎല്ലില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ടീം നിരാശയോടെയാണ് ഈ സീസണ്‍ അവസാനിപ്പിച്ചത്. 10 ടീമുകളുടെ ലീഗില്‍ ഒമ്പതാംസ്ഥാനം കൊണ്ട് സഞ്ജു സാംസണിനും സംഘത്തിനും തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഇത്രയും വലിയൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചുണ്ടാവില്ല.

കാരണം കഴിഞ്ഞ സീസണില്‍ ഒരു ജയമകലെയാണ് റോയല്‍സിനു ഫൈനല്‍ ടിക്കറ്റ് നഷ്ടമായത്. സെമിക്കു തുല്യമായ രണ്ടാം പ്ലേഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവര്‍ കീഴടങ്ങുകയായിരുന്നു. ഇത്തവണ ലീഗ് ഘട്ടത്തില്‍ കളിച്ച 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് റോയല്‍സിനു ജയിക്കാനായത്. ശേഷിച്ച 10 മല്‍സരങ്ങളിലും തോല്‍വി രുചിക്കുകയായിരുന്നു.

ജയിക്കേണ്ടിയിരുന്ന അഞ്ചോളം മല്‍സരങ്ങള്‍ അവര്‍ പടിക്കല്‍ കലമുടയ്ക്കുകയും ചെയ്തു. ഈ സീസണ്‍ നിരാശാജനകമായി അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ചില കാര്യങ്ങളില്‍ റോയല്‍സിനു സന്തോഷിക്കുകയും ചെയ്യാം. അവരെ സംബന്ധിച്ച് പോസിറ്റിവായിട്ടുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

VAIBHAV SURYANSHI

വൈഭവിന്റെ വരവ്

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവ് 14 കാരനായ ഒാപ്പണിങ് ബാറ്റര്‍ വൈഭവ് സൂര്യവംശിയാണ്. ബാറ്റിങില്‍ പുതിയൊരു സൂപ്പര്‍ താരത്തെയാണ് ഈ ഇടംകൈയന്‍ ബാറ്ററിലൂടെ റോയല്‍സിനു ലഭിച്ചത്. പരിക്കു കാരണം സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വന്നതാണ് വൈഭവിനു ടീമിലേക്കു വഴി തുറന്നത്.

ഏഴു മല്‍സരങ്ങളില്‍ നിന്നും 206.56 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം താരം അടിച്ചെടുത്തത് 252 റണ്‍സാണ്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഒഴിച്ചിട്ട ഓപ്പണിങ് റോള്‍ ഇതോടെ വൈഭവ് തന്റെ പേരിലാക്കിയിരിക്കുകയാണ്. ഐപിഎല്‍ കരിയറിലെ മൂന്നാമത്തെ മല്‍സരത്തില്‍ തന്നെ ഈ 14 കാരന്‍ കന്നി സെഞ്ച്വറയും കുറിച്ചുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. വെറും 35 ബോളുകളിലാണിത്.

ഫോമും ഫിറ്റനസും കാത്തുസൂക്ഷിച്ചാല്‍ ഇനി ദീര്‍ഘകാലം റോയല്‍സിന്റെ ഓപ്പണിണ് നിരയില്‍ വൈഭവിനെ നമുക്കു കാണാം. വരും സീസണുകൡ എതിര്‍ ടീം ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന ഓപ്പണിങ് ജോടികളായി വൈഭവ്- യശസ്വി ജയ്‌സ്വാള്‍ സഖ്യം മാറുമെന്നതില്‍ സംശയവുമില്ല.

മൂല്യത്തോടു നീതി പുലര്‍ത്തി ജുറേല്‍

2023ലെ കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങൡലൊരാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. ഇതിനു വേണ്ടി 14 കോടി രൂപ അവര്‍ മുടക്കുകയും ചെയ്തിരുന്നു. റോയല്‍സിന്റെ ഈ തീരുമാനത്തെ അന്നു പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭേദപ്പെട്ട പ്രകടത്തിലൂടെ റോയല്‍സ് തനിക്കായി മുടക്കിയ തുകയോടു നീതി പുലര്‍ത്തിയിരിക്കുകയാണ് ജുറേല്‍.

13 മല്‍സരങ്ങളിലാണ് അദ്ദേഹം ഇത്തവണ കളിച്ചത്. 37 ശരാശരിയില്‍ 156.34 സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സും താരം സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. ഈ സീസണില്‍ റോയല്‍സിനായി ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ ബാറ്ററും ജുറേലാണ്.

കളിച്ച ഭൂരിഭാഗം മല്‍സരങ്ങളിവും സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്ത സീസണിലും ജുറേല്‍ റോയല്‍സിലുണ്ടാവുമെന്നു ഇതോടെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

MADHWAL YUDHVIR

ഇന്ത്യന്‍ പേസ് നിര

മികച്ച ചില ഇന്ത്യന്‍ പേസര്‍മാരെ ലഭിച്ചുവെന്നതാണ് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് മൂന്നാമത്തെ വലിയ പോസിറ്റീവ്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറും വെറ്ററനായ സന്ദീപ് ശര്‍മയുമാണ് സീസണിന്റെ ഭൂരിഭാഗവും റോയല്‍സിന്റെ പേസാക്രണമത്തിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഇരുവര്‍ക്കും പരിക്കേറ്റതോടെ ടീമിലെ ചില അണ്‍ക്യാപ്ഡ് പേസര്‍മാരെ റോയല്‍സ് പരീക്ഷിക്കുകയും ചെയ്തു.

ഇവരില്‍ എടുത്തു പറയേണ്ടത് യുധ്വീര്‍ സിങിന്റെയും ആകാശ് മധ്വാളിന്റെയു പ്രകടനമാണ്. അവസാന റൗണ്ട് മല്‍സരങ്ങളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ ഇരുവര്‍ക്കും സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന കളിയില്‍ മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് രണ്ടു പേരും റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Story first published: Wednesday, May 21, 2025, 16:08 [IST]
Other articles published on May 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+