Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കണ്ണുംപൂട്ടി അടിയോ? മിന്നും സെഞ്ച്വറിയുടെ രഹസ്യം ഒന്നുമാത്രം!! വൈഭവ് പറയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയുടെ പിറവിക്കു ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം കഴിഞ്ഞ ദിവസം വേദിയായിരിക്കികയാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തമായ ബൗളിങ് നിരയെ വെറുമൊരു 14 കാരന്‍ പഞ്ഞിക്കിടുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് തീപ്പൊരി സെഞ്ച്വറിയുമായി റെക്കോര്‍ഡുകള്‍ കടപുഴക്കിയത്. വെറും 35 ബോളുകള്‍ മാത്രമേ സെഞ്ച്വറിയിലെത്താന്‍ വൈഭവിനു വേണ്ടിവന്നുള്ളൂ.

38 ബോളില്‍ 11 സിക്‌സറുകളും ഏഴു ഫോറുകളടുമടക്കം 101 റണ്‍സ് വാരിക്കൂട്ടിയാണ് താരം ക്രീസ് വിട്ടത്. കൡയില്‍ ശുഭ്മന്‍ ഗില്ലിന്റെ ജിടിയെ എട്ടു വിക്കറ്റിനു റോയല്‍സ് നിഷ്പ്രഭമാക്കുകയും ചെയ്തു. ഈ സെഞ്ച്വറി എങ്ങനെ സാധിച്ചുവെന്നും അഗ്രസീവ് ബാറ്റിങിന്റെ രഹസ്യമെന്താണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വൈഭവ്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ പുതിയ വണ്ടര്‍ കിഡ്.

VAIBHAV SURYAVANSHI

ബാറ്റിങ് രഹസ്യം

ബാറ്റ് ചെയ്യുമ്പോള്‍ താന്‍ ഒരുപാട് ചിന്തിക്കാറില്ലെന്നും ക്രീസിന്റെ മറുഭാഗത്തു യശസ്വി ജയ്‌സ്വാളില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയും സെഞ്ച്വറി കുറിക്കാന്‍ സഹായിച്ചതായും വൈഭവ് സൂര്യവംശി വ്യക്തമാക്കി. ഈ സെഞ്ച്വറിക്കു ശേഷം വളരെയധികം സന്തോഷം തോന്നുന്നു. ഐപിഎല്ലില്‍ എന്റെ ആദ്യത്തെ സെഞ്ച്വറിയാണിത്. മൂന്നാമത്തെ ഇന്നിങ്‌സിലാണ് ഞാന്‍ ഇതു നേടിയെടുത്തത്.

ഈ ടൂര്‍ണമെന്റിനു മുമ്പ് നടത്തിയിട്ടുള്ള പരിശീലനത്തിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബോള്‍ കണ്ടാല്‍ അടിക്കുകയെന്നതാണ് എന്റെ രീതി. ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യുകയെന്നത് നല്ല അനുഭവമാണ്. എന്താണ് ചെയ്യേണ്ടതെന്നു അദ്ദേഹം പറഞ്ഞുതരും. കൂടാത നമ്മളെ എപ്പോഴും പോസിറ്റീവായി നിര്‍ത്തുകയും ചെയ്യും.

ഐപിഎല്ലില്‍ സെഞ്ച്വറി നേടുകയെന്നത് വലിയ സ്വപ്‌നം തന്നെയായിരുന്നു. ഇന്നു ഇതു യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്. എനിക്കു ഭയമില്ല, മാത്രമല്ല ബാറ്റ് ചെയ്യുമ്പോള്‍ അധികം ചിന്തിക്കുകയും ചെയ്യാറില്ല. കളിക്കുന്നതില്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂയെന്നും വൈഭവ് വ്യക്തമാക്കി.

റെക്കോര്‍ഡുകളുടെ ചാകര

മിന്നല്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുതളുടെ ചാകര തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ വൈഭവ് സൂര്യവംശി തീര്‍ത്തിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിക്കാണ് ഇടംകൈയന്‍ ബാറ്റര്‍ അവകാശിയായത്.

30 ബേളില്‍ സെഞ്ച്വറി കുറിച്ച വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2013ല്‍ പൂനെ വാരിയേഴ്‌സുമായുള്ള കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ ഐതിഹാസിക പ്രകടനം. 35 ബോളില്‍ സെഞ്ച്വറിയുമായി ഈ റെക്കോര്‍ഡിനു തൊട്ടുപിന്നില്‍ എത്തിയിരിക്കുകയാണ് 14 കാരനായ വൈഭവ്.

VAIBHAV SURYAVANSHI

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന വമ്പന്‍ റെക്കോര്‍ഡിനും വൈഭവ് അവകാശിയായി. നേരത്തേ 37 ബോളില്‍ സെഞ്ച്വറി നേടിയ മുന്‍ താരം യൂസുഫ് പഠാന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തന്നെ കളിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടം. അന്നു മുംബൈ ഇന്ത്യന്‍സിനെയാണ് യൂസുഫ് കശാപ്പ് ചെയ്തത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒരു ബൗളറെയും കഴിഞ്ഞ മല്‍സരത്തില്‍ വൈഭവ് വെറുതെവിട്ടില്ല. ഇന്ത്യക്കു വേണ്ടി 105 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ വരെ കൗമാര താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അദ്ദേഹത്തിന്റെ ഒരോവറില്‍ വൈഭവ് വാരിക്കൂട്ടിയത് 28 റണ്‍സാണ്. മൂന്നു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പെടെയാണിത്.

Story first published: Tuesday, April 29, 2025, 6:36 [IST]
Other articles published on Apr 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+