Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ഇത്ര പെട്ടെന്നോ? സഞ്ജു ഉറപ്പിച്ചു!! പ്രവചനം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ കിഡും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരവുമായ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 14 കാരനായ താരത്തിന്റെ അരങ്ങേറ്റം എപ്പോഴായിരിക്കും സംഭവിക്കുകയെന്നു അദ്ദേഹം പ്രവചിക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു മലയാളി താരം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഹോംഗ്രൗണ്ടായ ജയ്പൂരില്‍ നടന്ന അവസാന മല്‍സരത്തിലൂടെ ഐപിഎല്ലില്‍ വൈഭവ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പരിക്കു കാരണം സഞ്ജുവിനു ഈ കളിയില്‍ വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് കൗമാര താരത്തിനു നറുക്കുവീണത്. ആദ്യ ബോൡ തന്നെ സിക്‌സറുമായി അക്കൗണ്ട് തുറന്ന വൈഭവ് 34 റണ്‍സുമായി വരവറിയിരിക്കുകയും ചെയ്തിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അടുത്ത മല്‍സരത്തിലും ഓപ്പണിങില്‍ വൈഭവ് സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പായിരിക്കുകയാണ്. പരിക്കില്‍ നിന്നം മുക്തനായിട്ടില്ലാത്തതിനാല്‍ സഞ്ജു ഈ മല്‍സരവും കളിക്കുന്നില്ല. ഇതാണ് 14കാരന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള പ്രധാന കാരണം.

VAIBHAV SANJU

പ്രവചനം ഇങ്ങനെ

ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് സൂര്യവംശിയുടെ കഴിവിനെ കുറിച്ച് വലിയ മതിപ്പും വാനോളം പ്രതീക്ഷയുമാണ് സഞ്ജു സാംസണിനുള്ളത്. നെറ്റ്‌സില്‍ കൗമാര താരത്തിന്റെ പ്രകടനം പല തവണ നേരിട്ടു കണ്ടിട്ടുള്ളതിനാല്‍ തന്നെ വലിയൊരു ഭാവി ഇടംകൈയന്‍ ബാറ്റര്‍ക്കുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വൈഭവ് സൂര്യവംശി വളരെയധികം ആത്മവിശ്വാസത്തിലാണ് കാണുപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ അക്കാദമിയില്‍ വച്ച് ഗ്രൗണ്ടിനു പുറത്തേക്കു അവന്‍ സിക്‌സറുകള്‍ പറത്താറുണ്ട്. ഈ പ്രായത്തിസും ഇത്ര വലിയ സിക്‌സറുകള്‍ വൈഭവിനു നേടാന്‍ സാധിക്കുമെന്നു ആളുകളും പറയാന്‍ തുടങ്ങിയിരിക്കുന്നു.

അവന്‍ ഇപ്പോള്‍ പൂര്‍ണ സജ്ജനാണ്. വൈഭവിനെ ഏറ്റവും നല്ല ഷേപ്പില്‍ നിലനിര്‍ത്തുകയും നല്ലൊരു ശാന്തമായ അന്തരീക്ഷം നല്‍കുകയുമാണ് വേണ്ടത്. അടുത്ത രണ്ടു വര്‍ഷം കൊണ്ടു തന്നെ ഇന്ത്യക്കു വേണ്ടിയും അവന്‍ കളിക്കുന്നത് കാണാനായേക്കുമെന്നും സഞ്ജു വ്യക്തമാക്കി.

വൈഭവിന്റ അരങ്ങേറ്റം

രാജസ്ഥാന്‍ റോയല്‍സ് ടീം ഈ സീസണിലെ ആദ്യത്തെ മല്‍സരം മുതല്‍ തന്നെ ബാറ്റിങില്‍ പതറവെ വൈഭവ് സൂര്യവംശിക്കു അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. നെറ്റ്‌സിലും വളരെ അഗ്രസീവായി ആത്മവിശ്വാസത്തോടെയാണ് താകം ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ റോയല്‍സ് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

പക്ഷെ വൈഭവിനായുള്ള മുറവിളികളൊന്നും റോയല്‍സ് കേട്ടതായി നടിച്ചില്ല. ടീമിനു തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നെങ്കിലും വൈഭവിനു ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം. ഒടുവില്‍ 14കാരനു അരങ്ങേറാന്‍ സഞ്ജുവിനു പരിക്കേല്‍ക്കേണ്ടതായി വന്നു. ആദ്യത്തെ ഏഴു മല്‍സരങ്ങളിലും വാട്ടര്‍ ബോയ് ആയിരുന്ന വൈഭവിനു എട്ടാമത്തെ കളിയില്‍ സമയം തെളിഞ്ഞു.

VAIBHAV SURYAVANSHI

ബാറ്റിങിനിടെ വാരിയെല്ലിനേറ്റ പരിക്കു കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ സഞ്ജു വിട്ടുനിന്നപ്പോള്‍ വൈഭവിന്റെയും സമയം തെളിഞ്ഞു. യശസ്വി ജയ്‌സ്വാളിനൊപ്പം താരം ഓപ്പണിങില്‍ ഇറങ്ങുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂറിനെതിരേയാണ് വൈഭവ് ആദ്യ ബോള്‍ നേരിട്ടത്. അതു സിക്‌സറിലേക്കു പറത്തിയ താരം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി.

അടുത്ത ഓവറില്‍ മറ്റൊരു അന്താരാഷ്ട്ര പേസറായ ആവേശ് ഖാനെയാണ് വൈഭവ് നേരിട്ടത്. അദ്ദേഹത്തിനെതിരേയും കൗമാര താലം ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിക്കുകയും ചെയ്തു. തുടര്‍ന്നും അഗ്രസീവ് ബാറ്റിങിലുടെ എല്‍എസ്ജി ബൗളര്‍മാരെ വൈഭവ് സമ്മര്‍ദ്ദത്തിലാക്കി. ഫിഫ്റ്റിയിലേക്കു കുതിക്കവെ 34 റണ്‍സില്‍ വച്ചാണ് താരം പുറത്തായത്. 20 ബോളുകള്‍ നേരിട്ട ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുണ്ടായിരുന്നു.

Story first published: Thursday, April 24, 2025, 15:05 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+