Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിനോടു കാണിച്ചത് വല്ലാത്ത 'ചതി', ലഭിച്ച സമ്മാനം ഉപയോഗിക്കാന്‍ യോഗമില്ല!!

ഐപിഎല്ലിന്റെ 18ാം സീസണിലെ കണ്ടെത്തലുകളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സസിന്റെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. കന്നി സീസണില്‍ തന്നെ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ഹീറോയായി മാറാന്‍ ഈ 14 കാരനു സാധിച്ചിരുന്നു. ആദ്യ സെഞ്ച്വറിയടക്കം കുറിച്ച ഇടംകൈയന്‍ ബാറ്റര്‍ പല റെക്കോര്‍ഡുകളും തകര്‍ത്ത് എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സീസണിനു തിരശീല വീണപ്പോള്‍ ഒരു വമ്പന്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തി. കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ് റോയല്‍സ് ഓപ്പണര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഈ അവാര്‍ഡ് നേട്ടത്തിനു പിന്നാലെ താരത്തെക്കുറിച്ചുള്ള രസകരമായ ട്രോളുകകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിലെ കാരണമറിയാം.

VAIBHAV SURYAVANSHI

ട്രോളാന്‍ കാരണമെന്ത്?

ഐപിഎല്ലിന്റെ 18ാാം സീസണില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ വൈഭവ് സൂര്യവംശിക്കു സാധിച്ചിരുന്നു. 206.55 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ താരം ബാറ്റ് വീശിയത്. 200ന് മുകളില്‍ പ്രഹരശേഷിയുള്ള ഏക താരവും വൈഭവാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റില്‍ രണ്ടാമതെത്തിയത്. 196.25 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ (193.39), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആയുഷ് മാത്രെ (188.97), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ടിം ഡേവിഡ് (185.14) എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു.

അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ ഈ സീണില്‍ ബാറ്റ് ചെയ്തതോടെ കര്‍വ് (Curvv) സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തുകയായിരുന്നു. സമ്മാനത്തുകയോടൊപ്പം ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ടാറ്റയുടെ കര്‍വ് എസ്‌യുവി കൂപ്പെ കാറും താരത്തിനു സമ്മാനമായി ലഭിച്ചിരിക്കുകയാണ്.

ഈ അവാര്‍ഡ് ലഭിച്ചിട്ടും വൈഭവ് ട്രോള്‍ ചെയ്യപ്പെടാന്‍ ഒരു കാരണമുണ്ട്. തനിക്കു ലഭിച്ചിരിക്കുന്ന കാര്‍ ഉടനെയൊന്നും താരത്തിനു ഓടിക്കാന്‍ സാധിക്കില്ല എന്നതാണിത്. കാരണം ഇപ്പോള്‍ വൈഭവവിനു വെറും 14 വയസ് മാത്രമേ ആയിട്ടുള്ളൂ. 18 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ ലൈസന്‍സ് എടുക്കാനും വാഹനമോടിക്കാനും നിയമം അനുവദിക്കുകയും ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെ കാറോടിക്കണമെങ്കില്‍ ഇനിയുമൊരു നാലു വര്‍ഷം കൂടി വൈഭവിനു കാത്തിരിക്കേണ്ടിയും വരും.

VAIBHAV SURYAVANSHI

വണ്ടര്‍കിഡായി വൈഭവ്

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലെ വണ്ടര്‍കിഡായിരുന്നു വൈഭവ് സൂര്യവംശി. കാരണം വെറും 14 വയസ്സ് മാത്രമുള്ള ഈ ബിഹാര്‍ താരത്തെ 1.1 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയപ്പോള്‍ എല്ലാവരും ഞെട്ടി. ഐപിഎര്‍ കരാര്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി.എങ്കിലും സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം.

ഒടുവില്‍ ഏപ്രില്‍ 19നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിലൂടെ വൈഭവ് അരങ്ങേറുകയും ചെയ്തു. നായകന്‍ സഞ്ജു സാംസണിനു പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതാണ് താരത്തിനു ടീമിലേക്കു വഴി തുറന്നത്.

അരങ്ങേറ്റത്തിനു ശേഷം തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളിലും കളിച്ച വൈഭവ് 206.56 സ്‌ട്രൈക്ക്‌ േറേറ്റില്‍ 252 റണ്‍സും അടിച്ചെടുത്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്.

Story first published: Wednesday, June 4, 2025, 16:00 [IST]
Other articles published on Jun 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+