Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബട്‌ലറും ബോള്‍ട്ടുമില്ല, നോ പ്രോബ്ലം!! സര്‍പ്രൈസ് താരങ്ങളുമായി സഞ്ജു ഞെട്ടിക്കും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റവുമധികം മിസ് ചെയ്യാന്‍ പോവുന്നത് പ്രധാനമായും മൂന്നു താരങ്ങളെയായിരിക്കും. ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലര്‍, ന്യൂ,സിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണിത്. മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കിയ മൂന്നു പേരെയും തിരികെയെത്തിക്കാന്‍ റോയല്‍സിനായില്ല.

റോയല്‍സിനെ സംബന്ധിച്ച് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരങ്ങളാണ് മൂവരും. അതുകൊണ്ടു തന്നെ ഇവരുടെ അഭാവം അടുത്ത സീസണില്‍ റോയല്‍സിനു ക്ഷീണമാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ ഇവരുടെ സ്ഥാനത്തു മൂന്നു സര്‍പ്രൈസ് താരങ്ങളെ ഇറക്കി സഞ്ജു അടുത്ത സീസണില്‍ ഞെട്ടിച്ചേക്കും. റോയല്‍സിന്റെ അപ്രതീക്ഷിത ഹീറോ ആയി മാറാനിടയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

VAIBHAV SURYAVANSHI

വൈഭവ് സൂര്യവന്‍ഷി

കഴിഞ്ഞ മെഗാ ലേലത്തോടെ ക്രിക്കറ്റ് ലോകത്തിലെ ചര്‍ച്ചാ വിഷയമായി മാറിയ ഇന്ത്യന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. 13 വയസ്സ് മാത്രമുള്ള ഈ ബിഹാര്‍ താരത്തെ 1.1 കോടി രൂപയ്ക്കാണ് ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തില്‍ വില്‍ക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്ലായ്‌പ്പോഴും പ്രത്യേക മിടുക്ക് കാണിക്കുന്നവരാണ് റോയല്‍സ്. അതുകൊണ്ടു തന്നെ ജോസ് ബട്‌ലറുടെ പകരക്കാരനായി വൈഭവിനെ അവര്‍ ഉയര്‍ത്തി കൊണ്ടു വന്നേക്കുകയും ചെയ്യും. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ സെമി ഫൈനലിലടക്കം രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ താരം കുറിച്ചിരുന്നു. അതിനു മുമ്പ് ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ടീമുമായുള്ള ടെസ്റ്റിലും വൈഭവ് സെഞ്ച്വറിയോടെ കസറി.

അടുത്ത സീസണില്‍ സഞ്ജു സാംസണ്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയാണ് റോയല്‍സിനായി ഓപ്പണ്‍ ചെയ്‌തേക്കുക. എന്നാല്‍ ഈ സഖ്യ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കില്‍ വൈഭവിനെ റോയല്‍സ് ഓപ്പണിങില്‍ പരീക്ഷിച്ചേക്കുകയും ചെയ്യും. മികച്ച പ്രകടനങ്ങളുമായി താരം റോയല്‍സിന്റെ തുറുപ്പുചീട്ടായി മാറാനും സാധ്യതയുണ്ട്.

ക്വെന മഫാക്ക

സൗത്താഫ്രിക്കയുടെ കൗമാര പേസര്‍ ക്വെന മഫാക്കയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോ ആയി മാറിയേക്കാവുന്ന രണ്ടാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തിലാണ് 18 കാരനായ പേസ് സെന്‍സേഷനെ അവര്‍ സ്വന്തമാക്കിയത്. മഫാക്കയുടെ രണ്ടാമത്തെ മാത്രം ഐപിഎല്‍ സീസണ്‍ കൂടിയാണിത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ടൂര്‍ണമെന്റില്‍ താരം അരങ്ങേറിയത്.

നിലവില്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെങ്കിലും നായകന്‍ സഞ്ജു സാംസണിന്റെ വജ്രായുധമായി മഫാക്ക മാറിയക്കും. 150 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിയാനുള്ള കഴിവാണ് താരത്തെ സ്‌പെഷ്യലാക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്താനുമായുള്ള ആദ്യ ടി20യില്‍ 152 കിമി വേഗതയില്‍ പന്തെറിഞ്ഞ് താരം കൈയടി നേടിയിരുന്നു.

KWENA MAPHAKA

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് വിദേശ പേസറെങ്കിലും ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ സംശയങ്ങളുണ്ട്. അദ്ദേഹം ഫ്‌ളോപ്പായി മാറിയാല്‍ മഫാക്കയ്ക്കു റോയല്‍സില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. തിളങ്ങാനായാല്‍ ബോള്‍ട്ടിന്റെ അഭാവവും നികത്താന്‍ മഫാക്കയ്ക്കു കഴിഞ്ഞേക്കും.

കുമാര്‍ കാര്‍ത്തികേയ

ഇന്ത്യയുടെ അണ്‍ക്യാപ്ഡ് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മെഗാ ലേലത്തില്‍ അടിസ്ഥാന വിലയ്ക്കു റോയല്‍സിലെത്തിയ താരമാണ് അദ്ദേഹം. കാര്‍ത്തികേയയുടെ നിലവിലെ ഫോം റോയല്‍സിനു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ താരം മൂന്നാമതുണ്ട്. മധ്യപ്രദേശിനായി എട്ടു കളിയില്‍ നിന്നും 15 വിക്കറ്റുകളാണ് കാര്‍ത്തികേയ വീഴ്ത്തിയത്.

നിലവില്‍ റോയല്‍സിന്റെ രണ്ടു പ്രധാന സ്പിന്നര്‍മാര്‍ ശ്രീലങ്കന്‍ ജോടികളായ വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയുമാണ്. ഇവരിലൊരാള്‍ക്കു പകരം കാര്‍ത്തികേയയെ റോയല്‍സ് കളിപ്പിച്ചാല്‍ അദ്ഭുതപ്പെടാനില്ല. മുഷ്താഖ് അലി ട്രോഫിയിലെ ഫോം തുടര്‍ന്നാല്‍ യുസ്വേന്ദ്ര ചഹലിനു പകരം റോയല്‍സിന്റെ പുതിയ ഹീറോയായി താരം മാറിയേക്കുകയും ചെയ്യും.

Story first published: Friday, December 13, 2024, 11:35 [IST]
Other articles published on Dec 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+