Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മിന്നും സെഞ്ച്വറി, ഇംഗ്ലണ്ട് പര്യടനത്തിന് വൈഭവ്; ടെസ്റ്റ് പരമ്പര കളിക്കും? റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വൈഭവ് സൂര്യവന്‍ഷി. പ്രായം 14 മാത്രമാണെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് വൈഭവ് കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കാണ് വൈഭവ് എത്തിയിരിക്കുന്നത്. 35 പന്തില്‍ സെഞ്ച്വറി നേടി ഐപിഎല്ലിലെ വേഗ സെഞ്ച്വറി നേട്ടക്കാരില്‍ രണ്ടാമനായി വൈഭവ് മാറി. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ വേഗ സെഞ്ച്വറിയും വൈഭവിന്റെ പേരിലാണ്.

രാജസ്ഥാന്റെ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും വലിയ പ്രതീക്ഷയായി വൈഭവ് മാറുകയാണ്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇപ്പോഴിതാ വമ്പന്‍ നേട്ടമാണ് വൈഭവിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരേ എവേ മത്സരമാണ് ഇന്ത്യ കളിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ടെസ്റ്റും രണ്ട് ഏകദിനവുമാവും പരമ്പരയിലുണ്ടാവുകയെന്നാണ് വിവരം. ഇന്ത്യയുടെ അണ്ടര്‍ 19 പുരുഷ, വനിതാ ടീമുകള്‍ ഇംഗ്ലണ്ട് പരമ്പര നടത്തുമെന്നാണ് വിവരം.

അണ്ടര്‍ 19 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീം കളിക്കുന്ന ആദ്യ പരമ്പരയാണ് വരാനിരിക്കുന്നത്. 2026ല്‍ അണ്ടര്‍ 19 ലോകകപ്പ് വരാനിരിക്കുകയാണ്. സിംബാബ് വെയിലും നമീബിയയിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇതിനായുള്ള തയ്യാറെടുപ്പായാണ് ഇംഗ്ലണ്ട് പരമ്പരയെ ബിസിസി ഐ കാണുന്നത്. എന്തായാലും വൈഭവിന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വളരാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. മികവ് കാട്ടാനായാല്‍ വൈഭവിന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി വൈകില്ലെന്ന് തന്നെ പറയാം.

ഇംഗ്ലണ്ട് പര്യടനത്തില്‍ വൈഭവ് മിന്നിക്കണം

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം വൈഭവ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് താരത്തെ എല്ലാവരേയും ശ്രദ്ധിക്കാനുള്ള കാരണം. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍കൂടിയാണ് വൈഭവ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സ് ലേലത്തിലൂടെ താരത്തെ ടീമിലേക്ക് കൊണ്ടുവരികയായിരുന്നു. വൈഭവ് ഐപിഎല്ലില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് വരവറിയിച്ചത്. ഇപ്പോഴിതാ വെടിക്കെട്ട് സെഞ്ച്വറിയോടെ എല്ലാവരേയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഒമ്പതാം ക്ലാസില്‍ പഠിച്ച് നടക്കേണ്ട പ്രായത്തിലാണ് വൈഭവിന്റെ ഈ മിന്നും പ്രകടനം.

Vaibhav Suryavanshi ipl 2025

എന്നാല്‍ റെക്കോഡ് സെഞ്ച്വറി നേടിയെങ്കിലും സാങ്കേതികമായി വൈഭവ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. വൈഭവിന്റെ ബാറ്റിങ് പ്രകടനം ഭാഗ്യത്തെ ആശ്രയിച്ചാണ്. ഗുജറാത്തിനെതിരേ താരത്തിന്റെ പല ഷോട്ടുകളും എഡ്ജായിരുന്നു. ഇതൊന്നും വിക്കറ്റായി മാറാതിരുന്നത് ഭാഗ്യംകൊണ്ടാണ്. ഇക്കാരണത്താല്‍ത്തന്നെ സാങ്കേതിക മികവ് കാട്ടേണ്ടത് വൈഭവിനെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പറയാം. ഇംഗ്ലണ്ട് പര്യടനം ഇതിനുള്ള സുവര്‍ണ്ണാവസരമാണ്.

ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ മികച്ച പ്രകടനം നടത്താനായാല്‍ വൈഭവിന് തന്റെ പ്രതിഭ തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ സ്ഥിരതയോടെ റണ്‍സടിക്കാനായാല്‍ വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കും വൈഭവിന് വിളി എത്തിയേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്ന് ഇന്ത്യക്കായി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാവാന്‍ വൈഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മാത്രയും ഇംഗ്ലണ്ട് പര്യടനത്തിനുണ്ടാവും

അണ്ടര്‍ 19ലെ വൈഭവിന്റെ ഓപ്പണിങ് പങ്കാളിയാണ് ആയുഷ് മാത്രെ. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മാത്രെ ഇതിനോടകം കൈയടി നേടിക്കഴിഞ്ഞു. 17കാരനായ മാത്രെ ഇന്ത്യയുടെ ജൂനിയര്‍ ടീമിനൊപ്പം കസറുന്ന താരമാണ്. ഐപിഎല്ലില്‍ മിന്നിച്ച താരത്തിന് ഇംഗ്ലണ്ടിലും ശോഭിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വൈഭവും മാത്രെയും വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇംഗ്ലണ്ട് പര്യടനം കരിയറിലെ വഴിത്തിരിവായി മാറുമെന്ന് തന്നെ കരുതാം.

Story first published: Wednesday, April 30, 2025, 6:36 [IST]
Other articles published on Apr 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+