Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവ് കളിക്കുക ഒരു കണ്ടീഷനില്‍ മാത്രം!! വാട്ടര്‍ബോയ്? റോയല്‍സിന്റെ പ്ലാനറിയാം

ഐപിഎല്ലിന്റ 18ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് 13 വയസ്സ് മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ ബോയ് വൈഭവ് സൂര്യവന്‍ഷി. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പിട്ട ഏറ്റവം പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഈ മിടുക്കന് അവകാശപ്പെട്ടതാണ്.

ഇടംകൈയന്‍ ബാറ്ററും വെടിക്കെട്ട് താരവുമായ വൈഭവിനെ റോയല്‍സിന്റെ പിങ്ക് കുപ്പായത്തില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കു നിരാശരാവേണ്ടി വരും. കാരണം തങ്ങളുടെ ഈ അദ്ഭുത താരത്തെ ഈ സീസണില്‍ കളിപ്പിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്.

നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ച് കൂടിയായിരുന്ന അദ്ദേഹം ഈ ഐപിഎല്‍ സീസണിനു മുന്നോടിയായാണ് റോയല്‍സിനൊപ്പം ചേര്‍ന്നത്. ദേശീയ ടീമുമായുള്ള റാത്തോഡിന്റെ കരാര്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ അവാനിച്ചിരുന്നു. അതിനു ശേഷം മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിനൊപ്പം റാത്തോഡും റോയല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായത്.

VAIBHAV SURYAVANSHI

വൈഭവിനെ കളിപ്പിച്ചേക്കില്ല

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ വൈഭവ് സൂര്യവന്‍ഷിയെ ചിലപ്പോള്‍ മാത്രമേ ഉള്‍പ്പെടുത്തിയേക്കുകയുള്ളൂവെന്നാണ് ബാറ്റിങ് കോച്ചായ വിക്രം റാത്തോഡ് പറഞ്ഞിരിക്കുന്നത്.

വൈഭവ് സൂര്യവന്‍ഷിയെ ഞങ്ങള്‍ ഉപയോഗിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. അതു എതിര്‍ ടീം, ഗെയിം പ്ലാന്‍ പ്ലാന്‍, പിച്ചിന്റെ സ്വഭാവം എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും. ഞങ്ങള്‍ വൈഭവിനെ ടീമിലേക്കു എത്തിക്കാനുള്ള പ്രധാന കാരണം അവന്‍ സ്‌പെഷ്യല്‍ പ്ലെയറായതു കൊണ്ടാണെന്നും റാത്തോഡ് വിശദമാക്കി.

കൗമാരക്കാരന്റെ പ്രതിഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹംതാരത്തിനു ഭാവിയില്‍ കഠിനാധ്വാനത്തിലൂടെ വിജയിക്കാനാവുമെന്നും ചൂണ്ടിക്കാട്ടി. അതേസമയം, മെഗാ ലേലത്തിലാണ് ബിഹാറില്‍ നിന്നുള്ള വൈഭവിനെ 1.10 കോടി രൂപയ്ക്കു റോയല്‍സ് സ്വന്തമാക്കിയത്.

വൈഭവിന്റെ നേട്ടങ്ങള്‍

കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് വൈഭവ് സൂര്യവന്‍ഷി.
രണ്ടു ഫിഫ്റ്റികളടക്കം നേടിയ താരം ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Take a Poll

പക്ഷെ അതിനുമുമ്പ് തന്നെ ഈ കൗമാരക്കാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ജൂനിയര്‍ ടെസ്റ്റ് മല്‍സരത്തിലൂടെയായിരുന്നു ഇത്. ശക്തമായ ബൗളിങ് ലൈനപ്പുള്ള ഓസ്‌ട്രേലിയന്‍ ടീമിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ 6വറും 58 ബോളുകളിലാണ് വൈഭവ് സെഞ്ച്വറി അടിച്ചെടുത്തത്.

VAIBHAV SURYAVANSHI vikram

ഇതോടെ യൂത്ത് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കും ഇടംകൈയന്‍ ബാറ്റര്‍ അവകാശിയായി. ഈ പ്രകടനത്തോടെ ലോക ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി താരം മാറുകയും ചെയ്തു. ഐപഎല്ലില്‍ വൈഭവിനു വലിയ ഡിമാന്റുണ്ടാവാന്‍ പ്രധാനപ്പെട്ട കാരണവും ഇതായിരുന്നു.

2024-24 സീസണിലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ബിഹാറിനായി വൈഭവ് കളിക്കാനിറങ്ങിയിരുന്നു. ബറോഡയുമായുള്ള കളിയില്‍ 42 ബോളില്‍ 71 റണ്‍സും താരം അടിച്ചെടുത്തു. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഫിഫ്റ്റിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറുകയും ചെയ്തു.

Story first published: Wednesday, March 19, 2025, 16:21 [IST]
Other articles published on Mar 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+