For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവ് ഓപ്പണിങ്ങില്‍ തുടരട്ടെ, സഞ്ജുവിനെ ഫിനിഷറാക്കൂ; രാജസ്ഥാന്റെ രക്ഷകനാവും!

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. പല മത്സരങ്ങളിലും വിജയത്തിന്റെ തൊട്ടടുത്തേക്ക് എത്തിയ ശേഷം രാജസ്ഥാന്‍ റോയല്‍സ് കളി കൈവിടുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് രണ്ട് റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. അനായാസം രാജസ്ഥാന്‍ ജയിക്കുമെന്ന് കരുതിയ മത്സരമാണ് അവസാനം ടീം തോല്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

രാജസ്ഥാന്റെ തോല്‍വിയിലും എല്ലാവരുടേയും കൈയടി നേടിയത് യുവതാരം വൈഭവ് സൂര്യവന്‍ഷിയാണ്. പ്രായം 14 മാത്രമാണെങ്കിലും അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഞെട്ടിക്കാന്‍ യുവതാരത്തിനായിരിക്കുകയാണ്. നേരിട്ട ആദ്യ പന്തില്‍ ശാര്‍ദ്ദുല്‍ ഠാക്കൂറിനെ സിക്‌സര്‍ പായിച്ച് താരം നല്‍കിയത് വലിയൊരു മുന്നറിയിപ്പായിരുന്നു. 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് സൂര്യവന്‍ഷി നേടിയത്. പരിക്കേറ്റ നായകന്‍ സഞ്ജു സാംസണിന് പകരക്കാരനായി ഓപ്പണര്‍ റോളിലാണ് വൈഭവ് കളിക്കാനിറങ്ങിയത്.

എന്തായാലും രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുകെട്ട് തുടരാനാണ് സാധ്യത. ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തുമ്പോള്‍ എവിടെയാവും കളിക്കുക? സഞ്ജുവിന് കളിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍ ഏതാണെന്ന് നോക്കാം.

ഫിനിഷറാവുന്നത് ബെസ്റ്റ്

നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിനാവശ്യം മികച്ചൊരു ഫിനിഷറെയാണ്. ടോപ് ഓഡര്‍ മികച്ച പ്രകടനം നടത്തി വിജയത്തിന് അടുത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും വിജയ റണ്‍സിലേക്കെത്തിക്കാന്‍ ഫിനിഷര്‍മാര്‍ക്കാവുന്നില്ല. കോടികള്‍ മുടക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറുമെല്ലാം ലോക തോല്‍വികളാവുന്നതാണ് കാണാനാവുന്നത്. ഫിനിഷര്‍മാരായി രാജസ്ഥാന്‍ പരിഗണിക്കുന്ന താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് തന്നെ പറയാം.

Vaibhav Suryavanshi yashasvi jaiswal ipl 2025

ഈ സാഹചര്യത്തില്‍ സഞ്ജു മടങ്ങിയെത്തുമ്പോള്‍ ഫിനിഷറാവുന്നതാണ് ടീമിന് നല്ലത്. നേരത്തെ മധ്യനിരയില്‍ കളിക്കുകയും കരുത്തുകാട്ടുകയും ചെയ്തിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ വിശ്വസ്തനായ ഒരാള്‍ ഫിനിഷര്‍ റോളിലേക്കെത്തുന്നതാണ് നല്ലത്. ഇതിന് സഞ്ജു സാംസണാണ് ബെസ്റ്റ്. എംഎസ് ധോണിയെപ്പോലെ ടീമിന്റെ വെടിക്കെട്ട് ഫിനിഷറാവാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. നിലവില്‍ രാജസ്ഥാന്റെ പ്രശ്‌നം ഫിനിഷിങ്ങിലെ പോരായ്മയുമാണ്. അതുകൊണ്ടുതന്നെ സഞ്ജു മടങ്ങിയെത്തുമ്പോള്‍ ഫിനിഷര്‍ റോളില്‍ കളിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ നായകനായ സഞ്ജു ഇതിന് തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

സഞ്ജു ഓപ്പണിങ് വിട്ടാല്‍ പണി കിട്ടും

സഞ്ജു സാംസണെ സംബന്ധിച്ച് ഓപ്പണര്‍ റോളില്‍ തുടരേണ്ടത് അത്യാവശ്യമാണ്. കാരണം സഞ്ജു നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറാണ്. ഈ സാഹചര്യത്തില്‍ സഞ്ജു ഇപ്പോള്‍ രാജസ്ഥാന്റെ ഓപ്പണര്‍ റോളില്‍ നിന്ന് മാറിയാല്‍ അത് വലിയ തിരിച്ചടിയായി മാറിയേക്കും. സഞ്ജുവിന്റെ ഓപ്പണര്‍ റോളിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍ ഏറെയാണ്. അഭിഷേക് ശര്‍മ മികച്ച ഫോമിലാണ്. യശ്വസി ജയ്‌സ്വാളും സ്ഥിരതയോടെ കളിക്കുന്നു.

സഞ്ജു രാജസ്ഥാന്റെ മധ്യനിരയിലേക്ക് മാറിയാല്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് മറ്റൊരു താരം കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയുടെ മധ്യനിരയില്‍ സഞ്ജു സ്ഥാനം മോഹിക്കേണ്ട. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്താല്‍ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തെയത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള സഞ്ജു എപ്പോള്‍ തിരിച്ചെത്തുമെന്നത് കാത്തിരുന്ന് കാണണം. സീസണ്‍ പൂര്‍ണ്ണമായും സഞ്ജുവിന് നഷ്ടമാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, April 20, 2025, 13:56 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+