Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലേലത്തില്‍ ഇവരെ കണ്ടില്ല!! ദ്രാവിഡ് ഉറങ്ങിപ്പോയോ? വാങ്ങിയാല്‍ ടീമിന് ഈ ഗതി വരില്ല

പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണുകളിലൊന്നായി ഇത്തവണത്തെ ഐപിഎല്‍ മാറിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി ഇത്തവണ പ്ലേഓഫില്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. അടുത്ത രണ്ടു മല്‍സരങ്ങള്‍ കഴിയുന്നതോടെം ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയും ചെയ്യും. സീസണിനു മുന്നോടിയായുള്ള മെഗാ ലേലം മുതല്‍ തന്നെ റോയല്‍സിനു പാളി തുടങ്ങിയിരുന്നു.

ലേലത്തിനു ശേഷമുള്ള റോയല്‍സിന്റെ അന്തിമ സ്‌ക്വാഡ് കണ്ടപ്പോള്‍ തന്നെ ഈ ടീമില്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തേണ്ടെന്നു ക്രിക്കറ്റ് വിദഗ്ധരുള്‍പ്പെടെ പലരും വിലയിരുത്തി. അതു ശരിയായിരുന്നുവെന്നു ആദ്യത്തെ എട്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഇപ്പോള്‍ റോയല്‍സുള്ളത്.

എട്ടു കളികളില്‍ അവര്‍ക്കു വിജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രം. ശേഷിച്ച ആറിലും തോല്‍വിയായിരുന്നു ഫലം. ഇനിയുള്ള ആറു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫ് ഉറപ്പുള്ളൂ. നായകന്‍ സഞ്ജു സാംസണിനേറ്റ പരിക്കും ടീമിലെ പല താരങ്ങളുടെയും ഫോമും പരിഗണിക്കുമ്പോള്‍ അതു ഏറെക്കുറെ അസാധ്യം തന്നെയാണ്.

BEN DUCKETT

കഴിഞ്ഞ ലേലത്തില്‍ കുറേക്കൂടി ബുദ്ധിപരമായി തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ റോയല്‍സിനു ഈ ഗതി വരില്ലായിരുന്നു. ലേലത്തില്‍ ആരും വാങ്ങാതെ അണ്‍സോള്‍ഡായി മാറിയ ചില കളിക്കാരെ ടീമിലെത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം റോയല്‍സ് തീര്‍ച്ചയായും നടത്തിയേനെ. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

ബെന്‍ ഡക്കെറ്റ്

ഇംഗ്ലണ്ടിന്റെ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ബെന്‍ ഡക്കെറ്റാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപ കാലത്തു ഇംഗ്ലീഷ് ടീമിനായി പല തകപ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടും ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം കാണിക്കാതിരുന്നത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.

റോയല്‍സ് ടീമിനു വളരെ അനുയോജ്യനായ താരങ്ങളിലൊരാളാണ് ഡക്കെറ്റ്. ബാക്കപ്പ് താരമായിട്ടെങ്കിലും അദ്ദേഹത്തെ അവര്‍ക്കു സ്വന്തമാക്കാവുന്നതായിരുന്നു. നിലവില്‍ റോയല്‍സ് ടീമിനെ സംബന്ധിച്ച് പ്രധാന ആശങ്കളിലൊന്ന് ബാറ്റിങാണ്.

ഡക്കെറ്റിനെ ടീമിലേക്കു കൊണ്ടുവരികയും കളിപ്പിക്കുകയും ചെയ്തരുന്നെങ്കില്‍ അതു അവരുടെ ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കുമെന്നുറപ്പാണ്. ഓപ്പണിങില്‍ മാത്രമല്ല മധ്യനിരയിലും കളിപ്പിക്കാവുന്ന ബാറ്ററാണ് ഡക്കെറ്റ്. ഇംഗ്ലണ്ടിനായി 17 ടി20 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. രണ്ടു ഫിഫ്റ്റികളടക്കം 150നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 412 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

മൈക്കല്‍ ബ്രേസ്വെല്‍

ന്യൂസിലാന്‍ഡിന്റെ വമ്പനടിക്കാരനായ ബാറ്ററുമ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറിമായ മൈക്കല്‍ ബ്രേസ്വെല്ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഏതു ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹം. എന്നിട്ടും കഴിഞ്ഞ മെഗാ ലേലത്തില്‍ ബ്രേസ്വെല്‍ അണ്‍സോള്‍ഡായി മാറുകയായിരുന്നു.

ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണയെ ലേലത്തില്‍ വാങ്ങുന്നതിനു പകരം അദ്ദേഹത്തെ റോയല്‍സിനു നോട്ടമിടാമായിരുന്നു. ബാറ്റിങില്‍ ടീമിനു ഗുണം ചെയ്യുന്നയാളല്ല തീക്ഷണ. മാത്രമല്ല വളരെ മോശം ഫീല്‍ഡറുമാണ്. അതിനേക്കാള്‍ എല്ലാം കൊണ്ടും കേമന്‍ ബ്രേസ്വെല്ലാണെന്നതില്‍ സംശയമില്ല. ഫിനിഷറായും റോയല്‍സിനു അദ്ദേഹത്തെ ഉപയോഗിക്കാന്‍ സാധിച്ചേനെ.

STEVE SMITH

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. നേരത്തേ രാജസ്ഥാന്‍ റോയല്‍സിന്റെ നാകനായിട്ടുളള താരം കൂടിയാണ് അദ്ദേഹം. 2020ല്‍ റോയല്‍സിനെ നയിച്ചത്് സ്മിത്തായിരുന്നു. സീസണിനു ശേഷം അദ്ദേഹത്തെ ഫ്രാഞ്ചൈസി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് സഞ്ജു സാംസണ്‍ നായകസ്ഥാനത്തേക്കു വന്നത്.

നിലവിലെ റോയല്‍സ് ടീമില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ കൂടാതെ മറ്റൊരു വിദേശ ബാറ്റര്‍ പോലുമില്ലെന്നതു വലിയ ആശ്ചര്യം തന്നെയാണ്. ടീം മാനേജ്‌മെന്റിനു സംഭവിച്ച വലിയ മണ്ടത്തരമാണിത്. സ്മിത്ത് അവര്‍ക്കു നല്ലൊരു ഓപ്ഷനായിരുന്നു.

മാത്രമല്ല, സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാനും അദ്ദേഹത്തിനു സാധിച്ചേനെ. നിലവില്‍ സഞ്ജു പരിക്കേറ്റ് പുറത്തായപ്പോഴെല്ലാം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും ടീം തോല്‍ക്കുകയും ചെയ്തു.

Story first published: Thursday, April 24, 2025, 16:04 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+