Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 10 കളിയില്‍ ഒന്നില്‍ തിളങ്ങും!! കരുണ്‍ ഇന്ത്യന്‍ ടീമില്‍ വേണ്ട, രൂക്ഷ വിമര്‍ശനം

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു രൂക്ഷ വിമര്‍ശനം. ഒരിക്കല്‍ക്കൂടി ഓപ്പണറായി ക്രീസിലെത്തിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ കരുണിനെ മടക്കിയത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിവരവിനു തയ്യാറെടുക്കവെയാണ് ഐപിഎല്ലില്‍ ഡസിക്കൊപ്പം അദ്ദേഹം മോശം പ്രകടനം ആവര്‍ത്തിക്കുന്നത്. ദേശീയ ടീമിലേക്കു കരുണ്‍ ഒരു മടങ്ങിവരവ് അര്‍ഹിക്കുന്നില്ലെന്നും ഒട്ടും വിശ്വസ്തനായ താരമല്ലന്നും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുകയാണ്.

karun nair

കരുണിന്റെ പുറത്താവല്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ടോസിനു ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കരുണ്‍ നായരും പരിചയ സമ്പന്നനായ ഫാഫ് ഡുപ്ലെസിയുമാണ് ഓുപ്പണിങില്‍ എത്തിയത്.

ന്യൂബോള്‍ എറിയാനെത്തിയത് കമ്മിന്‍സുമാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ആദ്യ ബോളില്‍ തന്നെ കരുണ്‍ പുറത്തായത്. ഓഫ്സ്റ്റംപിനു പുറത്തു ഒരു ഗുഡ്‌ലെങ്ത്ത് ബോളാണ് കമ്മിന്‍സ് എറിഞ്ഞത്. ക്രീസില്‍ തന്നെ നിലയുറപ്പിച്ച ശേഷം കരുണ്‍ ഒരു ലൂസ് ഷോട്ടിനു തുനിയുകയായിരുന്നു.

പക്ഷെ അര്‍ധ മനസോടെയുള്ള അദ്ദേഹത്തിന്റ ഷോട്ട് ചെറുതായി ബാറ്റില്‍ ഉരസിയ ശേഷം നേരെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തുകയായിരുന്നു. സംബ്ധനായ കരുണ്‍ ഞെട്ടലോടെ ക്രീസ് വിട്ടപ്പോള്‍ ഇത്ര പെട്ടെന്നു ആദ്യ വിക്കറ്റ് നേടിയതിന്റെ ആഹ്ലാദത്തിമര്‍പ്പിലായിരുന്നു കമ്മിന്‍സും എസ്ആര്‍എച്ച് താരങ്ങളും.

ഇതുവരെയുള്ള പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ ആദ്യ മല്‍സരം മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കരുണ്‍ നായര്‍ ഉള്‍പ്പെട്ടിരുന്നില്ല. മുംബൈ ഇന്ത്യന്‍സുമായുള്ള സീസണിലെ അഞ്ചാമത്തെ മല്‍സരത്തിലാണ് ഇംപാക്ട് പ്ലെയറായി അദ്ദേഹത്തെ ഓപ്പണിങില്‍ ഡിസി പരീക്ഷിച്ചത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ള മുംബൈയുടെ കിടിലന്‍ ബൗളര്‍മാരെ കരുണ്‍ തല്ലിപ്പരുവമാക്കി. വെറും 40 ബോളില്‍ 89 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇതോടെ കരുണ്‍ ഈ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങൡും റണ്‍മഴ പെയ്യിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. പിന്നീടൊരു കളിയിലും അദ്ദേഹത്തിനു ഒരു പോലെയൊരു മാജിക്കല്‍ ഇന്നിങ്‌സ് കളിക്കാനായില്ല.

0 (രാജസ്ഥാന്‍ റോയല്‍സ്), 31 (ഗുജറാത്ത് ടൈറ്റന്‍സ്), 15 (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), 4 (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു), 15 (കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ്), 0 (സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോറുകള്‍.

രൂക്ഷ വിമര്‍ശനം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗോള്‍ഡന്‍ ഡെക്കായ കരുണ്‍ നായരെ സോഷ്യല്‍ മീഡിയയല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണ്‍ നായരെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തരുത്. ഐപിഎല്ലിലെ തുടര്‍ച്ചയായ ചെറിയ സ്‌കോറുകളും ഇതു ശരി വയ്ക്കുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടി.

കരുണ്‍ നായര്‍ ഒരിക്കലും ടീമിനു ആശ്രയിക്കാവുന്ന ബാറ്ററല്ല. 10 ഇന്നിങ്‌സുകള്‍ കൡച്ചാല്‍ അതില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം നല്ലൊരു സ്‌കോര്‍ നേടാറുള്ളൂ. ഈ ഐപിഎല്ലിലും നമ്മള്‍ ഇതാണ് കണ്ടു കൊണ്ടിരിക്കുന്നത്. ആദ്യ കളിയിലെ 89 റണ്‍സിനു ശേഷം മികച്ചൊരു ഇന്നിങ്‌സ് പോലും കരുണിനു കളിക്കാനായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചാലും അദ്ദേഹത്തിന്റെ പ്രകടനം ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും കരുണ്‍ നായരെ പുറത്താക്കാനുള്ള കാരണം ഇതു തന്നെയാണ്. ഒട്ടും തന്നെ സ്ഥിരതയല്ലാത്ത ബാറ്ററാണ് അദ്ദേഹമെന്നുമായിരുന്നു ഒരു വിമര്‍ശനം.

Story first published: Monday, May 5, 2025, 21:24 [IST]
Other articles published on May 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+