Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഈ 3 പേര്‍ എന്തിന് ടീമില്‍? ഉടന്‍ പുറത്താക്കൂ!! റോയല്‍സിലെ ദുരന്തങ്ങള്‍

ഗുവാഹത്തി: വലിയ പ്രതീക്ഷകളുമായി ഐപിഎല്ലിന്റെ 18ാം സീസിണില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു തുടക്കം പാളിയിരിക്കുകയാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ അവര്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റു കൊണ്ടു തുടങ്ങിയ റോയല്‍സിനു രണ്ടാമങ്കത്തിലും അടിതെറ്റി. നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനാണ് അവര്‍ തകര്‍ന്നടിഞ്ഞത്.

ചില താരങ്ങളുടെ ദയനീയ പ്രകടനങ്ങളും ഗെയിം പ്ലാനിലെ പിഴവുകളുമാണ് റോയല്‍സിനു തിരിച്ചടിയായത്. സഞ്ജു സാംസണിനു പകരം ടീമിനെ നയിക്കുന്ന റിയാന്‍ പരാഗിന്റെ അബദ്ധങ്ങളും റോയല്‍സിനെ തളര്‍ത്തി. ആദ്യ രണ്ടു മല്‍സരങ്ങളിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ചില കളിക്കാര്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ പോലും സ്ഥാനമര്‍ഹിക്കുന്നില്ലെന്നു പറയേണ്ടി വരും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

NITISH RANA

ടീമിനു ബാധ്യത

ആദ്യ രണ്ടു റൗണ്ടുകളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചില താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനു വലിയ ബാധ്യതയായി മാറിയിട്ടുള്ളതായി കാണാം അതുകൊണ്ടുതന്നെ അവരെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നതാണ് റോയല്‍സിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ഈ മൂന്നു കളിക്കാരും കഴിഞ്ഞ മെഗാ ലേലത്തില്‍ ടീമിലേക്കു വന്നവരുമാണ്.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണ, ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ എന്നിവരാണ് ഇനിയുള്ള മല്‍സരങ്ങളില്‍ റോയല്‍സ് ഇലവനില്‍ നിന്നും ഒഴിവാക്കേണ്ട കളിക്കാര്‍. അത്ര മാത്രം ദയനീയമാണ് ഈ മൂന്നു താരങ്ങളുടെയും പ്രകടനം.

Take a Poll

വന്‍ ഫ്‌ളോപ്പുകള്‍

രാജസ്ഥാന്‍ റോയല്‍സ് മധ്യനിരയില്‍ ടീമിനു കെട്ടുറപ്പ് നല്‍കുന്നതിനൊപ്പം ബൗളിങിലും ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം കൂടിയായ നിതീഷ് റാണയെ മെഗാ ലേലത്തില്‍ വാങ്ങിയത്. പക്ഷെ ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാതെ വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് താരം.

സ്ണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യത്തെ കളിയില്‍ നാലാമനായി ഇറങ്ങിയ റാണ എട്ടു ബോളില്‍ 11 റണ്‍സുമായി പുറത്താവുകയായിരുന്നു. ബൗളിങില്‍ ഒരോവര്‍ പന്തെറിഞ്ഞ അദ്ദേഹം വിക്കറ്റില്ലാതെ ഒമ്പതു റണ്‍സും വിട്ടുകൊടുത്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റാണ ടീമിന്റെ രക്ഷകനാവുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല.

PARAG ARCHER

ഒരിക്കല്‍ക്കൂടി നാലാമനായി കളിച്ച അദ്ദേഹം ഒമ്പതു ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ബൗളിങില്‍ ഈ മല്‍സരത്തിലും ഒരോവര്‍ മാത്രമേ റാണ പന്തെറിഞ്ഞുള്ളൂ. ഒമ്പതു റണ്‍സും വിട്ടുകൊടുത്തു. ഒട്ടും ആത്മാര്‍ഥതയില്ലാതെ കളിക്കുന്നതു പോലെയാണ് റാണ കാണപ്പെടുന്നത്. നേരത്തേ കെകെആറില്‍ മികച്ച പല ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള അദ്ദേഹം റോയല്‍സില്‍ അത്തമൊരു പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നില്ല.

ട്രെന്റ് ബോള്‍ട്ടിനു പകരമായി കൊണ്ടുവന്ന ആര്‍ച്ചര്‍ റോയല്‍സിനു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല റണ്‍സും അദ്ദേഹം വാരിക്കോരി നല്‍കുന്നു. എസ്ആര്‍എുമായുള്ള ആദ്യ കളിയില്‍ നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ 76 റണ്‍സാണ് ആര്‍ച്ചര്‍ ദാനം ചെയ്തത്. 19 എന്ന ദയനീയ ഇക്കോണമി റേറ്റിലാണിത്.

കെകെആറിനെതിരേയും അദ്ദേഹം നനഞ്ഞ പടക്കമായി മാറി. 2.3 ഓവറില്‍ 13.20 ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ വിട്ടുകൊടുത്തത് 33 റണ്‍സാണ്. ലങ്കന്‍ സ്പിന്നറായ തീക്ഷണയും വന്‍ പരാജയമാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ അദ്ദേഹം റോയല്‍സില്‍ നിരാശപ്പെടുത്തുകയാണ്. ആദ്യ കളിയില്‍ നാലോവറില്‍ 52 റണ്‍സും രണ്ടാമങ്കത്തില്‍ നാലോവറില്‍ 32 റണ്‍സുമാണ് തീക്ഷണ വിട്ടുകൊടുത്തത്.

Story first published: Thursday, March 27, 2025, 7:24 [IST]
Other articles published on Mar 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+