Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബിക്ക് ഇപ്പോഴും ബുദ്ധി വന്നില്ലേ? ഇത്തവണയും മണ്ടത്തരം കാണിച്ചു!! ഒന്നിലേറെ

ഐപിഎല്‍ ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ എല്ലാ തവണയും ചില പിഴവുകള്‍ വരുത്തുകയും ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഇത്തവണത്തെ മെഗാ ലേലം കഴിഞ്ഞപ്പോഴും ആര്‍സിബിക്കു ഒരു മാറ്റവുമില്ല. പതിവുപോലെ ഇത്തവണയും ചില മണ്ടത്തരങ്ങള്‍ അവരുടെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാന്‍ സാധിക്കും.

മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെ കൊണ്ടുവരാനും ബൗളിങ് കരുത്തുറ്റതാക്കാനുമാണ് ലേലത്തില്‍ ആര്‍സിബി പ്രധാനമായും ശ്രദ്ധിച്ചത്. ഒരു പരിധി വരെ അവര്‍ ഇക്കാര്യത്തില്‍ വിജയിച്ചെങ്കിലും ചില പിഴവുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ സാധിക്കില്ല. ലേലത്തില്‍ ആര്‍സിബി വരുത്തിയ മൂന്നു പ്രധാനപ്പെട്ട അബദ്ധങ്ങള്‍ ഏതൊക്കയാണെന്നു നമുക്കു നോക്കം.

krunal pandya

ക്രുനാല്‍ പാണ്ഡ്യയെ വാങ്ങി

റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളൂരു ലേലത്തില്‍ വരുത്തിയ ആദ്യത്തെ പിഴവ് ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യയെ വാങ്ങിയെന്നതാണ്. മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുടെ ഭാഗമായതിനു ശേഷമാണ് താരം ഇപ്പോള്‍ ആര്‍സിബിയിലേക്കു വന്നിരിക്കുന്നത്.

ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഭേദപ്പെട്ട റെക്കോര്‍ഡുള്ള താരം കൂടിയാണ് ക്രുനാല്‍. ഇവിടെ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 127.70 സ്‌ട്രൈക്ക് റേറ്റില്‍ 106 റണ്‍സെടുത്ത അദ്ദേഹം ഏഴിന്നിങ്‌സുകളില്‍ നിന്നും 6.58 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളുമെടുത്തു.

എന്നാല്‍ ക്രുനാലിന്റെ സ്ഥിരതയില്ലായ്മ ഒരു വലിയ പ്രശ്‌നം തന്നെയാണ്. അവസാനത്തെ കുറച്ചു ഐപിഎല്‍ സീസണുകളെടുത്താല്‍ ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനും താരത്തിനു സാധിച്ചിട്ടില്ല. കളിഞ്ഞ രണ്ടു സീസണുകളായി എല്‍എസ്ജിക്കു വേണ്ടി 29 മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത ക്രുനാലിനു വീഴ്ത്താനായത് 19 വിക്കറ്റുകളാണ്. അതുകൊണ്ടു തന്നെ 5.75 കോടി രൂപ മുടക്കി അദ്ദേഹത്തെ ആര്‍സിബി വാങ്ങിയത് മികച്ച ഒരു നീക്കമല്ലെന്നു പറയേണ്ടി വരും.

ആര്‍ടിഎം ഉപയോഗിച്ചില്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ലേലത്തില്‍ കാണിച്ച രണ്ടാമത്തെ പിഴവ് ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ വില്‍ ജാക്‌സിനെ നിലനിര്‍ത്താതിരുന്നതാണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം.

സീസണിന്റെ ആദ്യ പകുതിയില്‍ അവസാന സ്ഥാനത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ആര്‍സിബി പ്ലേഓഫിലേക്കു കുതിച്ചപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ ജാക്‌സുമുണ്ടായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നായി 175.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 230 റണ്‍സാണ് താരം അടിച്ചെടുത്തത്. കന്നി ഐപിഎല്‍ ഫിഫ്റ്റിയും ജാക്‌സ് കുറിച്ചിരുന്നു.

ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 5.25 കോടി രൂപയ്ക്കു അദ്ദേഹത്തെ വാങ്ങിയപ്പോള്‍ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് നിലനിര്‍ത്താനുള്ള അവസരം ആര്‍സിബിക്കുണ്ടായിരുന്നു. മുംബൈ ഇന 10 കോടി രൂപ അന്തിമ വില പറഞ്ഞാലും ആര്‍സിബിക്കു ജാക്‌സിനെ നിലനിര്‍ത്താമായിരുന്നു. പക്ഷെ താരത്തെ നിലനിര്‍ത്തേണ്ടെന്ന സര്‍പ്രൈസ് തീരുമാനമാണ് ആര്‍സിബി സ്വീകരിച്ചത്. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമായിരുന്നു ജാക്‌സ്.

KL RAHUL

രാഹുലിനായി ശ്രമിച്ചില്ല

ആര്‍സിബി വരുത്തിയ മൂന്നാമത്തെ പിഴവ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ ടീമിലെത്തിക്കാന്‍ വേണ്ടത്ര ശ്രമം നടത്തിയില്ലെന്നതാണ്. തങ്ങളുടെ മുന്‍ താരം കൂടിയായ അദ്ദേഹത്തെ ആര്‍സിബി ലേലത്തില്‍ ഉറപ്പായും വാങ്ങുമെന്നും അടുത്ത സീസണിലെ ക്യാപ്റ്റനാക്കുമെന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ രാഹുലിനെ സ്വന്തമാക്കാന്‍ ആര്‍സിബി കാര്യമായി ശ്രമിച്ചില്ല. 10.50 കോടി വരെ അദ്ദേഹത്തിനായി വിളിച്ച ശേഷം അവര്‍ പിന്‍മാറുകയായിരുന്നു. പിന്നീട് 14 കോടിക്കു രാഹുലിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കുകയും ചെയ്തു. ആര്‍സിബിയില്‍ ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ്, വിരാട് കോലിക്കൊപ്പം ഓപ്പണിങ് എന്നീ മൂന്നു റോളുകളും ഏറ്റെടുക്കാന്‍ ശേഷിയുള്ള താരമായിരുന്നു രാഹുല്‍.

Story first published: Tuesday, November 26, 2024, 10:48 [IST]
Other articles published on Nov 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+