For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സൂര്യക്ക് ഹാര്‍ദിക്കിനോട് അസൂയ! കളി തോല്‍പ്പിച്ച വില്ലന്‍; പുറത്താക്കണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മുംബൈയുടെ ദുര്‍വിധി തുടരുകയാണ്. ആര്‍സിബിയോട് 12 റണ്‍സിന് തോറ്റതോടെ സീസണിലെ നാലാം തോല്‍വിയാണ് മുംബൈ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ച് വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈ അവസാന ഓവര്‍വരെ പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.

മുംബൈയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയതും പേരുകേട്ട ബൗളര്‍മാരെല്ലാം തല്ലുവാങ്ങിയതും ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. തിലക് വര്‍മ 29 പന്തില്‍ 56 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 42 റണ്‍സും നേടി പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലേക്കെത്തിക്കാനായില്ല. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനം ഉയരുന്നത് സൂര്യകുമാര്‍ യാദവിനെതിരേയാണ്. സൂര്യയുടെ മെല്ലെപ്പോക്ക് ബാറ്റിങ് മുംബൈയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 26 പന്ത് നേരിട്ട് 28 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

സൂര്യ മുംബൈയെ തോല്‍പ്പിക്കാന്‍ കളിക്കുന്നു

സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. പല തവണ വെടിക്കെട്ട് പ്രകടനം നടത്താന്‍ സൂര്യക്കായിട്ടുമുണ്ട്. എന്നാല്‍ ആര്‍സിബിക്കെതിരേ ടീമിന്റെ തോല്‍വിക്ക് സൂര്യ കാരണമായെന്ന് പറയാം. മികച്ച ടൈമിങ് ഇല്ലാതെ കളിച്ച സൂര്യക്ക് രണ്ട് ലൈഫ് ലഭിച്ചിട്ടും മികച്ചൊരു സ്‌കോര്‍ നേടാനായില്ല. 26 പന്തില്‍ 28 റണ്‍സെന്നത് ഏകദിനത്തില്‍ പോലും അംഗീകരിക്കാനാവാത്ത ബാറ്റിങ്ങാണെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യകുമാര്‍ യാദവ് ഹാര്‍ദിക് പാണ്ഡ്യയോട് പക വീട്ടുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു. സൂര്യകുമാറിനെ മുംബൈ ക്യാപ്റ്റനാക്കാത്തതില്‍ താരത്തിന് നിരാശയുണ്ട്. ഇന്ത്യയുടെ ടി20 നായകനായിട്ടും ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കിയില്ല. സൂര്യക്ക് ഹാര്‍ദിക്കിനോട് അസൂയ ആണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രകടനം നടത്തിയതെന്നും ഹാര്‍ദിക്കിനോട് പക വീട്ടുകയാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്തായാലും സൂര്യ പാഴാക്കിയ പന്തുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി.

ഹാര്‍ദിക് പൊരുതി തോറ്റ നായകന്‍

മുംബൈ തോല്‍വികളേറ്റുവാങ്ങി നിരാശപ്പെടുത്തുമ്പോഴും ഹാര്‍ദിക് പാണ്ഡ്യ പ്രകടനംകൊണ്ട് കൈയടി നേടുകയാണ്. ആര്‍സിബിക്കെതിരേ രണ്ട് വിക്കറ്റും 15 പന്തില്‍ 42 റണ്‍സും നേടാന്‍ ഹാര്‍ദിക്കിനായി. ഓള്‍റൗണ്ടറെന്ന നിലയില്‍ താരം പരമാവധി പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി. ഹാര്‍ദിക് പൊരുതിത്തോറ്റ നായകനാണെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ ടീമില്‍ സ്ഥിരതയോടെ കളിക്കുന്നത് ഹാര്‍ദിക് മാത്രമാണ്. സഹതാരങ്ങളുടെ പിന്തുണക്കുറവാണ് തോല്‍വിക്ക് കാരണമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

hardik pandya krunal pandya

വിഘ്‌നേഷിനെ തഴഞ്ഞത് മണ്ടത്തരമായി

മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കാട്ടിയ വലിയ മണ്ടത്തരം വിഘ്‌നേഷ് പുത്തൂരിനെ തഴഞ്ഞതാണ്. ആദ്യ ഓവറില്‍ വിക്കറ്റ് നേടിയിട്ടും വിഘ്‌നേഷിനെ പിന്നീട് പരിഗണിച്ചില്ല. 15ാം ഓവറില്‍ താരത്തെ പുറത്താക്കി രോഹിത് ശര്‍മയെ ഇറക്കി. ആര്‍സിബി സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് കാണാനായി. വിഘ്‌നേഷിനെ കൂടുതല്‍ പിന്തുണച്ചിരുന്നെങ്കില്‍ ഇത് മുംബൈക്ക് ഗുണകരമാവാനായിരുന്നു സാധ്യത. എന്നാല്‍ യുവതാരത്തിന്റെ ബൗളിങ് മികവിനെ വിശ്വസിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ തയ്യാറായില്ല. ഇത് വലിയ പിഴവാണെന്ന് തന്നെ പറയാം.

Story first published: Tuesday, April 8, 2025, 0:01 [IST]
Other articles published on Apr 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+