Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹാര്‍ദിക്കും ബുംറയുമില്ല!! നയിക്കാന്‍ സ്‌കൈ; ചെന്നൈക്കെതിരേ മുംബൈയ്ക്കു ഈ 11

മുംംബൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് വളരെ കടുപ്പമേറിയ തുടക്കമാണ് പുതിയ സീസണില്‍ ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് മുംബൈയുടെ ആദ്യ എതിരാളികള്‍ ആരാണെന്ന ചിത്രം തെളിഞ്ഞിരിക്കുന്നത്. മാര്‍ച്ച് 23ന് രാത്രി നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് മുംബൈ കൊമ്പുകോര്‍ക്കുക.

എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ സിഎസ്‌കെയെ വീഴ്ത്തുക മുംബൈയ്ക്കു കടുപ്പം തന്നെയായിരിക്കും. കാരണം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയടക്കം പ്രധാനപ്പെട്ട ചില താരങ്ങളുടെ സേവനം ഈ കളിയില്‍ മുംബൈയ്ക്കു ലഭിക്കില്ല. സസ്‌പെന്‍ഷന്‍ കാരണമാണ് ഹാര്‍ദിക്കിനു ഈ കളി നഷ്ടമാവുക. കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതു കാരണം കഴിഞ്ഞ സീസണിലെ അവസാന മാച്ചിനു ശേഷഷമാണ് പിഴയ്‌ക്കൊപ്പം ഒരു കളിയില്‍ വിലക്കും അദ്ദേഹത്തിനു നേരിട്ടത്.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഈ കാരണത്താല്‍ സിഎസ്‌കെയ്‌ക്കെതിരേ ഹാര്‍ദിക്കിനു പുറത്തിരുന്നു കളി കാണേണ്ടതായി വരും. പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഈ മല്‍സരത്തില്‍ കളിക്കുന്ന കാര്യം സംശയമാണ്. ഹാര്‍ദിക്കിന്റെയും ബുംറയുടെയും അഭാവം നികത്തുകയെന്നത് മുംബൈയ്ക്കു അസാധ്യം തന്നെയിരിക്കും. ഹാര്‍ദിക്കിനു പകരം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ മല്‍സരത്തില്‍ മുബൈയെ നയിച്ചേക്കുക. മുംബൈയുടെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

SURYA TILAK VARMA

ടോപ്പ് ത്രീയില്‍ ഇവര്‍

മുംബൈ ഇന്ത്യന്‍സിനായി പുതിയ സീസണില്‍ ഒരിക്കല്‍ക്കൂടി മുന്‍ നായകനും വെറ്ററന്‍ സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ നമുക്കു കാണാം. അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ ഐപിഎല്‍ സീസണും കൂടിയാവും ഇത്. ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കിയതിനാല്‍ രോഹിത്തിനൊപ്പം പുതിയ ഓപ്പണിങ് പങ്കാളിയാവും ഇത്തവണയിറങ്ങുക.

സൗത്താഫ്രിക്കയുടെ അഗ്രസീവ് ബാറ്ററായ റയാന്‍ റിക്കെല്‍റ്റണ്‍, ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് എന്നിവരിലൊരാളായിരിക്കും ഓപ്പണറായി കളിക്കുകയെന്നുറപ്പായിരിക്കുകയാണ്. വെടിക്കെട്ട് താരമായ ജാക്‌സ് കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയടക്കം നേടി കസറിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു തന്നെയാവും മുംബൈ ടീം മാനേജ്‌മെന്റ് പ്രഥമ പരിഗണന നല്‍കിയേക്കുക.

മൂന്നാം നമ്പറില്‍ ഇന്ത്യന്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയുടെ ഊഴമായിരിക്കും. ഇന്ത്യക്കു വേണ്ടി ടി20യില്‍ സമീപകാലത്തു മൂന്നാമനായെത്തി തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈയിലും തിലകിനു ഈ റോള്‍ തന്നെ ലഭിക്കുമെന്നുറപ്പാണ്.

മധ്യനിരയില്‍ ആരൊക്കെ

തിലക് വര്‍മയ്ക്കു ശേഷം നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും ബാറ്റിങിനെത്തുക. ദേശീയ ടീമിലും അദ്ദേഹം അടുത്തിടെ മൂന്നാംനമ്പര്‍ തിലകിനു വിട്ടുകൊടുത്ത് താഴേക്കു ഇറങ്ങിയിരുന്നു. ഐപിഎല്ലിലും സൂര്യ ഇതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

അഞ്ചാമനായി നമാന്‍ ധിറായിരിക്കും ക്രീസിലെത്തുക. ഓള്‍റൗണ്ടറായ അദ്ദേഹം കഴിഞ്ഞ സീസണിലും മുംബൈയിലുണ്ടായിരുന്നു. ലേലത്തില്‍ ധിറിനെ അവര്‍ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. ആറാമനായി വിക്കറ്റ് കീപ്പര്‍ ശ്രീജിത്ത് കൃഷ്ണനായിരിക്കും മുംബൈയ്ക്കായി കളിച്ചേക്കുക.

റോബിന്‍ മിന്‍സും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സമീപകാലത്തു ആഭ്യന്തര ക്രിക്കറ്റില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ ശ്രീജിത്തിനു നറുക്കു വീണേക്കും. ഏഴാമനായി ഓള്‍റൗണ്ടര്‍ രാജ് അംഗദ് ബവയെ മുംബൈ കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് അദ്ദേഹം.

TRENT BOULT

ബൗളിങ് ലൈനപ്പ്

മുംബൈയുടെ ബൗളിങ് ലൈനപ്പെടുത്താല്‍ എട്ടാമനായി ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറും ഒമ്പതാമനായി ഇന്ത്യന്‍ സ്പിന്നര്‍ കരണ്‍ ശര്‍മയും കളിച്ചേക്കും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ദീപക് ചാഹറായിരിക്കും പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളി.

മുംബൈ സാധ്യതാ 11

രോഹിത് ശര്‍മ, വില്‍ ജാക്ക്‌സ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ശ്രീജിത്ത് കൃഷ്ണന്‍ (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മിച്ചെല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍.

Story first published: Monday, February 17, 2025, 11:23 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+