For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയ്ക്കു സ്‌കൈ, റോയല്‍സിന് റാണ!! സ്ഥിരം ക്യാപ്റ്റനില്ലെങ്കില്‍ ഇവര്‍ നയിക്കും

ഐപിഎല്ലിന്റെ 18ാം സീസണിന് ഈയാഴ്ച തുടക്കം കുറിക്കുകയാണ്. ശനിയാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന കന്നിയങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളൂരുവും കൊമ്പുകോര്‍ക്കും. പത്തു ടീമുകളും ഈ സീസണില്‍ തങ്ങളുടെ നായകരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ചില ടീമുകളാവട്ടെ വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തിരിക്കുകയാണ്.

എന്നാല്‍ പരിക്കോ, വിലക്കോ, മറ്റു എന്തങ്കിലും കാരണങ്ങളാലോ നിലവില്‍ നായകസ്ഥാനത്തുള്ള താരത്തിനു കളിയില്‍ നിന്നും പിന്‍മാറേണ്ടി വന്നാല്‍ പകരം ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന 10 ഫ്രാഞ്ചൈസികളിലെയും താരങ്ങള്‍ ആരൊക്കെയെന്നറിയാം.

VIRAT KOHLI

ആര്‍സിബി

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഈ സീസണില്‍ നയിക്കുന്നത് ഇന്ത്യന്‍ താരം രജത് പാട്ടീധാറാണ്. ഐപിഎല്‍ നായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്. എന്നാല്‍ പാട്ടീധാറിനു പുറത്തിരിക്കേണ്ടി വന്നാല്‍ പകരം ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. അദ്ദേഹം ഈ റോള്‍ ഏറ്റെടുക്കുമോയെന്ന കാര്യമുറപ്പില്ല. എന്നാല്‍ താല്‍ക്കാലികമായി നായകസ്ഥാനമേല്‍പ്പിക്കാന്‍ ആര്‍സിബി ടീമില്‍ ഏറ്റവും അനുയോജ്യന്‍ കോലി തന്നെയാണ്.

എംഐ

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പക്ഷെ അദ്ദേഹമില്ലെങ്കില്‍ മുംബൈ ടീമില്‍ പകരം നായകസ്ഥാനം ലഭിക്കേണ്ടയാള്‍ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്.

നിലവില്‍ ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ്. അതുകൊണ്ടു തന്നെ മുംബൈയ്ക്കു താല്‍ക്കാലികമായി നായകസ്ഥാനമേല്‍പ്പിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരം ഇല്ലെന്നു തന്നെ പറയേണ്ടി വരും.

സിഎസ്‌കെ

മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരിക്കല്‍ക്കൂടി റുതുരാജ് ഗെയ്ക്വാദിനു കീഴിലാണ് ഈ ഐപിഎല്ലില്‍ ഇറങ്ങുക. പക്ഷെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്ന സാഹചര്യം വന്നാല്‍ പകരമാരെന്നതാണ് ചോദ്യം. നിലവില്‍ ക്യാപ്റ്റന്‍സി റോളിനു ഏറ്റവും ബെസ്റ്റ് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. അഞ്ചു തവണ സിഎസ്‌കെയെ ചാംപ്യന്‍മാരാക്കിയ നായകനും കൂടിയാണ് അദ്ദേഹം.

ജിടി

ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് 2022ലെ ഐപിഎല്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് കളിക്കുന്നത്. 2022 മുതല്‍ 24 വരെ അവരുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനായിരുന്നു.

പക്ഷെ ഇത്തവണ വൈസ് ക്യാപ്റ്റനെ ജിടി പ്രഖ്യാപിച്ചിട്ടില്ല. ഗില്ലിന്റെ സേവനം ലഭിച്ചില്ലെങ്കില്‍ ജിടി നായക സ്ഥാനം റാഷിദിനെ തന്നെ ഏല്‍പ്പിക്കാം. നേരത്തേ അഫ്ഗാനിസതാന്‍ ടീമിനെ നയിച്ച് അനുഭവസമ്പത്തുള്ളയാള്‍ കൂടിയാണ് അദ്ദേഹം.

കെകെആര്‍

നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണില്‍ കളിക്കുക ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയ്ക്കു കീഴിലാണ്. ശ്രേയസ് അയ്യരുടെ പകരക്കാരനായാണ് അദ്ദേഹം ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

പക്ഷെ രഹാനെയില്ലെങ്കില്‍ ടീമിന്റെ നായകസ്ഥാനം ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കായിരിക്കും ലഭിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡിസി

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനായി സൗത്താഫ്രിക്കയുടെ വെറ്ററന്‍ താരം ഫാഫ് ഡുപ്ലെസിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ അക്ഷറില്ലെങ്കില്‍ പകരം ടീമിനെ നയിക്കുന്നതും ഡുപ്ലെസിയാവും.

എല്‍എസ്ജി

റിഷഭ് പന്തിനു കീഴിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഈ സീസണിലെ പടയൊരുക്കം. അദ്ദേഹത്തിനു പകരം ഈ റോള്‍ ഏല്‍പ്പിക്കാവുന്നയാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരനാണ്. കഴിഞ്ഞ സീസണില്‍ സ്ഥിരം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ എല്‍എസ്ജിയെ പൂരന്‍ കുറച്ചു മല്‍സരങ്ങളില്‍ നയിക്കുകയും ചെയ്തിരുന്നു.

NITISH RANA

പിബികെഎസ്

ഇന്ത്യന്‍ താരം ശ്രേയസ് അയ്യരാണ് പഞ്ചാബ് കിങ്‌സിനെ ഈ സീസണില്‍ നയിക്കുക. 26.75 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മെഗാ ലേലത്തില്‍ പഞ്ചാബ് വാങ്ങിയത്. ശ്രേയസിനു ചില മല്‍സരങ്ങള്‍ ഈ സീസണില്‍ നഷ്ടമായാല്‍ പകരം ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാവുന്നയാള്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്.

ആര്‍ആര്‍

രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടുമൊരു സീസണില്‍ കൂടി സഞ്ജു സാംസണ്‍ തന്നെ നയിക്കാനൊരുങ്ങുകയാണ്. മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുമെന്നു തന്നെയാണ് റോയല്‍സിന്റെ പ്രതീക്ഷ. എന്നാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരുന്ന സാഹര്യമുണ്ടായാല്‍ പകരം നായകസ്ഥാനം ലഭിച്ചേക്കുക ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്ക്കായിരിക്കും. നേരത്തേ ഐപിഎല്ലില്‍ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ നായകനായിട്ടുണ്ട്.

എസ്ആര്‍എച്ച്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‌സാണ് സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ ഈ സീസണില്‍ നയിക്കുക. കഴിഞ്ഞ എഡിഷനില്‍ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ കമ്മിന്‍സിനു ഇത്തവണ ഏതെങ്കിലും മല്‍സരം നഷ്ടമായാല്‍ പകരം സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസനെ ചുമതലയേല്‍പ്പിക്കാം. നേരത്തേ സൗത്താഫ്രിക്കയെ ടി20യില്‍ നയിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

Story first published: Tuesday, March 18, 2025, 10:14 [IST]
Other articles published on Mar 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+