Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഫോമിലുള്ളവര്‍ മതി!! ശ്രേയസ് ക്യാപ്റ്റന്‍, 2 മലയാളികള്‍; ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

ഐപിഎല്ലിന്റെ 18ാം സീസണില്‍ പോരാട്ടങ്ങള്‍ ചൂടുപിടിക്കവെ ചില സര്‍പ്രൈസ് താരോദയങ്ങളെ ആദ്യ ആഴ്ചകളില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. പല വമ്പന്‍ താരങ്ങളും നനഞ്ഞ പടക്കമായി മാറിയപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില കളിക്കാരാണ് മിന്നുന്ന പ്രകടനങ്ങളിലൂടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെഗാ ലേലത്തില്‍ ചെറിയ തുകയ്ക്കു ടീമുകളിലേക്കു വന്ന പലരും ഇക്കൂട്ടത്തിലുണ്ട്.

ആദ്യ മൂന്നു റൗണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ടി20 ടീമിനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ഈ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ തന്നെയായിരിക്കും. ഇന്ത്യന്‍ ടി20 ലൈനപ്പില്‍ ആരൊക്കെയാണുണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം.

SHREYAS IYER

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യന്‍ ടി20 ടീമിന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ രണ്ടു സര്‍പ്രൈസ് ഓപ്പണര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. ഒരാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ മറ്റൊരാള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനുമാണ്. മികച്ച ഫോമിലാണ് ഇരുവരും ഈ സീസണില്‍ കാണപ്പെടുന്നത്.

ഇടംകൈയന്‍ ബാറ്ററായ സുദര്‍ശന്‍ ഈ സീണിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇപ്പോള്‍ രണ്ടാമതുണ്ട്. രണ്ടു കളിയില്‍ നിന്നും 167.07 സ്‌ട്രൈക്ക് റേറ്റില്‍ 137 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു ഇന്നിങ്‌സുകളിലും സുദര്‍ശന്‍ ഫിഫ്റ്റിയും നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഉയര്‍ന്ന സ്‌കോര്‍ 74 റണ്‍സാണ്. ഈ ഫോമില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യം തന്നെയാണ്.

സിഎസ്‌കെയ്ക്കായി റുതുരാജ് ഈ സീസണില്‍ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലാണ് കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും മികച്ച ഫോമിലാണ് കാണപ്പെടുന്നത്. ചെന്നൈ ബാറ്റിങ് നിരയില്‍ ഇപ്പോള്‍ ഫോമിലുള്ള ഏക ബാറ്ററും അദ്ദേഹം തന്നെ. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 116 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ 74 റണ്‍സുമാണ്.

ചെന്നൈയില്‍ മൂന്നാമനായാണ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും ഓപ്പണിങാണ് റുതുരാജിന്റെ ഏറ്റവും ബെസ്റ്റ് പൊസിഷന്‍. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടി20 ടീമിലും അദ്ദേഹത്തിനു ഇതേ പൊസിഷന്‍ തന്നെ നല്‍കാം.

ഈ ടീമില്‍ മുന്നാം നമ്പറില്‍ കളിക്കേണ്ടത് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരാണ്. തകര്‍പ്പന്‍ ഫോമിലുള്ള അദ്ദേഹം ഇപ്പോള്‍ റണ്‍വേട്ടയില്‍ രണ്ടാമതുണ്ട്. രണ്ടു കളിയില്‍ നിന്നും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെ 149 റണ്‍സാണ് ശ്രേയസ് നേടിയത്. ആദ്യ കൡയില്‍ പുറത്താവാതെ 97 റണ്‍സെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യന്‍ ടി20 ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്, അഞ്ചാമനായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍, ആറാമതായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എന്നിവരാണുള്ളത്. ഫിഫ്റ്റി പ്ലസ് സ്‌കോറുകളില്ലെങ്കിലും ബാറ്റിങില്‍ നല്ല ഫോമിലാണ് ഇപ്പോള്‍ സൂര്യ. മൂന്നിങ്‌സുകളില്‍ നിന്നും 165.07 സ്‌ട്രൈക്ക് റേറ്റില്‍ 104 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സുമാണ്.

ആര്‍സിബിയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം പാട്ടിധാര്‍ മിന്നിക്കുകയാണ്. അഗ്രസീവ് ബാറ്റിങാണ് താരം കാഴ്ചവയ്ക്കുന്നത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെ 85 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. പാട്ടിധാറിനു ശേഷം ആറാമ നായാണ് സഞ്ജു ബാറ്റ് ചെയ്യുക. റോയല്‍സിനായി കഴിഞ്ഞ മൂന്നു കളിയിലും ഇംപാക്ട് പ്ലെയറായി ഓപ്പണിങിലാണ് അദ്ദേഹം കളിച്ചത്. ഒരു ഫിഫ്റ്റിയടക്കം 99 റണ്‍സും ഇതിനകം നേടി.

VIGNESH PUTHUR

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്

ഇന്ത്യന്‍ ടി20 ടീമിന്റെ ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ ഏഴാമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൂപ്പര്‍ ഫിനിഷര്‍ അശുതോഷ് ശര്‍മയാണുള്ളത്. സീസണില്‍ ഒരു മല്‍സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അതില്‍ മാച്ച് വിന്നിങ് പ്രകടനമാണ് അശുതോഷ് നടത്തിയത്. എല്‍എസ്ജിക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനു അവിശ്വസനീയ ജയം സമ്മാനിച്ചത് പുറത്താവാതെ 66 റണ്‍സെടുത്ത അശുതോഷാണ്. 212.90 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്.

അശുതോഷ് കഴിഞ്ഞാല്‍ എട്ടാമനായി ഡിസിയുടെ തന്നെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമാണ്. ഈ സീസണിലൂടെ അരങ്ങേറിയ അദ്ദേഹം ഇതിനകം തന്നെ വരവറിയിച്ചു കഴിഞ്ഞു. രണ്ടു കളിയിലായി ഒരിന്നിങ്‌സിലാണ് താരം ബാറ്റ് ചെയ്തത്. 260 സട്രൈക്ക് റേറ്റില്‍ 39 റണ്‍സും നേടി. ബൗളിങിലാവട്ടെ ഒരു വിക്കറ്റും വീഴ്ത്തി.

വിപ്രാജിനു ശേഷം ടീമിലെ സ്‌പെഷ്യലിറ്റ് സ്ന്നര്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിര മൂന്നു വിക്കറ്റുകളുമായി ഈ മലപ്പുറംകാരന്‍ വരവറിയിച്ചിരുന്നു. രണ്ടാമത്തെ കളിയില്‍ അവസരം ലഭിച്ചില്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രണ്ടോവര്‍ ബൗള്‍ ചെയ്ത വിഘ്‌നേഷ് ഒരു വിക്കറ്റുമെടുത്തു.

ഖലീല്‍ അഹമ്മദും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഇന്ത്യന്‍ ടീമിലെ രണ്ടു ഫാസ്റ്റ് ബൗളല്‍മാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മൂന്നു കളിയില്‍ നിന്നും ആറു വിക്കറ്റുകള്‍ ഖലീല്‍ നേടിക്കഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ശര്‍ദ്ദുലും മൂന്നു കളിയില്‍ നിന്നും ആറു വിക്കറ്റുകളെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ടി20 ടീം

റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രജത് പാട്ടിധാര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, വിഘ്‌നേഷ് പുത്തൂര്‍, ഖലീല്‍ അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Wednesday, April 2, 2025, 10:56 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+