Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒമ്പതോവറില്‍ എസ്ആര്‍എച്ചിന്റെ കഥ കഴിഞ്ഞു!! മുംബൈയെ പൂട്ടാന്‍ ആരുണ്ട്? മിന്നും വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പ് തടയാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമായില്ല. ഹാട്രിക്ക് വിജയത്തിന്റെ ആത്മവിശ്വാസവുമായെത്തിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും തുടരെ നാലാം ജയത്തോടെ പ്ലേഓഫിലേക്കു യാത്രയിലാണ്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

എസ്ആര്‍എച്ച് ആദ്യം ബാറ്റ് ചെയ്ത കളിയില്‍ ആദ്യത്തെ ഒമ്പതോവറില്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. പിന്നീട് മുംബൈയുടെ വിജയം എത്ര ഓവറില്‍ സംഭവിക്കുമെന്നു മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ. സാധാരണയായി റണ്ണൊഴുകാറുള്ള ഹൈദരാബാദിലെ പിച്ചില്‍ 144 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് മുംബൈക്കു എസ്ആര്‍എച്ച് ടീം നല്‍കിയത്.

മുന്‍ നായകന്‍ രോഹിത് ശര്‍മ (70) തുടരെ രണ്ടാമത്തെ കളിയിലും ഫോം തുടര്‍ന്നപ്പോള്‍ മുംബൈ വെറും 15.4 ഓവറില്‍ മൂന്നു വിക്കറ്റിനു വിജയത്തിലേക്കു കുതിച്ചെത്തി. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒറ്റയടിക്കു മുംബൈ മൂന്നാംസ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ്.

MUMBAI INDIANS

അനായാസം മുംബൈ

143 റണ്‍സെന്ന ചെറിയ ടോട്ടല്‍ പ്രതിരോധിക്കവെ തുടക്കത്തില്‍ തന്നെ രണ്ട്-മൂന്നു വിക്കറ്റുകളെടുത്താല്‍ മാത്രമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു നേരിയ വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. റയാന്‍ റിക്കെല്‍റ്റണെ (11) രണ്ടാം ഓവറില്‍ തന്നെ പുറത്താക്കി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ എസ്ആര്‍എച്ച് ശ്രമിച്ചെങ്കിലും ഇതു വിജയം കണ്ടില്ല. ഇതിനു പ്രധാന കാരണക്കാരന്‍ രോഹിത് ശര്‍മയായിരുന്നു.

അഗ്രസീസ് ബാറ്റിങുമായി അദ്ദേഹം എസ്ആര്‍എച്ചിനു കളിയില്‍ പിടിമുറുക്കാനുള്ള ഒരു അവസരവും നല്‍കിയില്ല. രണ്ടാം വിക്കറ്റില്‍ വില്‍ ജാക്‌സിനൊപ്പം രോഹിത് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ കളി മുംബൈയുടെ വരുതിയിലായിരുന്നു.

ജാക്‌സ് (22) പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിനൊപ്പം 53 റണ്‍സിന്റെ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി രോഹിത് അനായാസം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 46 ബോളില്‍ എട്ട ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്. 19 ബോളില്‍ പുറത്താവാതെ 40 റണ്‍സ് വാരിക്കൂട്ടിയ സൂര്യയും മുംബൈയുടെ വിജയം വേഗത്തിലാക്കി.

തകര്‍ന്നടിഞ്ഞ ഓറഞ്ച് ആര്‍മി

പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ വിജയം അനിവാര്യമായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു മറുപടിയില്ലായിരുന്നു. ഒമ്പതോറില്‍ 35 റണ്‍സാവുമ്പോഴേക്കും അവര്‍ അഞ്ചു വിക്കറ്റിനു 35 റണ്‍സിലേക്കു കൂപ്പുകുത്തി.

ട്രാവിസ് ഹെഡ് (0), അഭിഷേക് ശര്‍മ (8), ഇഷാന്‍ കിഷന്‍ (1), നിതീഷ് റെഡ്ഡി (2), അനികേത് വര്‍മ (12) എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി. ഇതോടെ എസ്ആര്‍എച്ച് ടീം 100 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയത്തിലാവുകയും ചെയ്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ - അഭിനവ് മനോഹര്‍ ജോടി 99 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ടീമിന്റെ മാനം കാത്തു.

ROHIT RICKELTON

ഇതാണ് എസ്ആര്‍എച്ചിന്റെ ടോട്ടല്‍ എട്ടു വിക്കറ്റിനു 143 റണ്‍സിലെത്തിച്ചത്. 71 റണ്‍സെടുത്ത ക്ലാസെന്‍ ടീം സകോര്‍ 134ലാണ് പുറത്തായത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ഫോറും രണ്ടു സിക്‌സറുമടിച്ചു. അഭിനവ് 42 റണ്‍സുമായി മികച്ച പിന്തുണയേകി. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് നാലു വിക്കറ്റുകളെടുത്തപ്പോള്‍ ദീപക് ചാഹറിനു രണ്ടു വിക്കറ്റും ലഭിച്ചു.

ടോസിനു ശേഷം മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. പേസര്‍ അശ്വനി കുമാറിനെ ഒഴിവാക്കിയ മുംബൈ പകരം മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനെ തിരിച്ചുവിൡച്ചിരിക്കുകയാണ്. മറുഭാഗത്തു പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ പുറത്തിരുത്തിയ എസ്ആര്‍എച്ച് പകരം ജയദേവ് ഉനാട്കട്ടിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.

പോരാട്ടം ഇതുവരെ

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ തുടക്കം ഒട്ടും തന്നെ പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ അവര്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങസായിരുന്നു മുംബൈയുടെ എതിരാളികള്‍. പക്ഷെ ചെപ്പോക്കില്‍ നടന്ന ഈ എല്‍ ക്ലാസിക്കോ പോരില്‍ മുംബൈയ്ക്കു നാലു വിക്കറ്റിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു.

അടുത്ത മല്‍സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സുമായാണ് മുംബൈ കൊമ്പുകോര്‍ത്തത്. ഇതിലും മുംബൈ പച്ച തൊട്ടില്ല. 36 റണ്‍സിന്റെ പരാജയം അവര്‍ക്കു സമ്മതിക്കേണ്ടി വരികയും ചെയ്തു. പക്ഷെ ഹാട്രിക്ക് തോല്‍വി വഴങ്ങാന്‍ മുംബൈയ്ക്കു മനസ്സില്ലായിരുന്നു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈ തോല്‍വിക്കു ബ്രേക്കിട്ടു. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ടു വിക്കറ്റിവാണ് ഹാര്‍ദിക്കും സംഘവും വാരിക്കളഞ്ഞത്.

പക്ഷെ ഈ വിജയം തുടര്‍ന്നു കൊണ്ടുപോവാന്‍ മുംബൈയ്ക്കായില്ല. അടുത്ത രണ്ടു മല്‍സരങ്ങളിലും അവര്‍ തോല്‍വിയിലേക്കു വീണ്ടു. രണ്ടിലും നേരിയ മാര്‍ജിനിലാണ് മല്‍സരം മുംബൈ കൈവിട്ടത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലിങ് മാച്ചില്‍ 12 റണ്‍സാണ് മുംബൈ കീഴടങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിതിരായ അടുത്ത മാച്ചിലം ഇതേ വിധിയാണ് മുംബൈയെ കാത്തിരുന്നത്. വീണ്ടുമൊരു ത്രില്ലിങ് മാച്ചില്‍ 12 റണ്‍സിനു തന്നെ മുമംബൈ കീഴടങ്ങുകയായിരുന്നു.

സീസണില്‍ മുംബൈയുടെ അവസാന തോല്‍വിയും ഇതു തന്നെയാണ്. അതിനു ശേഷം തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് മുംബൈ വെന്നിക്കൊടു പാറിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആവേശകരമായ കളിയില്‍1 12 റണ്‍സിനു മുബൈ തോല്‍പ്പിക്കുകയായിരുന്നു. അതിനു ശേഷം സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ അവര്‍ നാലു വിക്കറ്റിനു തുരത്തുകയും ചെയ്ചതു, അവസാന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം മുംബൈ ആഘോഷിക്കുകയും ചെയ്തു.

അതേമസമയം, ഗംഭീരമായിട്ടാണ് ഈ സീസണ്‍ ഹൈദരാബാദ് തുടങ്ങിയത്. റണ്‍മഴ കണ്ട ആദ്യത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ 44 റണ്‍സിനു തുരത്തി. പക്ഷെ അതിനു ശേഷം അവര്‍ക്കു കഷ്ടകാലമായിരുന്നു. തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു അവര്‍ കൂപ്പുകുത്തി. തുടര്‍ച്ചയായി നാല മല്‍സരങ്ങളിലാണ് എസ്ആര്‍എച്ച് തോല്‍വി വഴങ്ങിയത്.

ലഖ്‌നൈ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 80 റണ്‍ലിനും അവര്‍ തകര്‍ന്നിഞ്ഞു. എന്നാല്‍ ആറാമമത്തെ കളിയില്‍ തോല്‍വികള്‍ക്കു എസ്ആര്‍എച്ച് ബ്രേക്കിട്ടു. പഞ്ചാബ് കിങ്‌സിെന എട്ടു വിക്കറ്റിനാണ് അവര്‍ കെട്ടുകെട്ടിച്ചത്. പക്ഷെ അവസാന കളിയില്‍ എസ്ആര്‍എച്ച് വീണ്ടും തോല്‍വിയിലക്കു വീഴുകയും ചെയ്തു. മുംബൈ ഇന്ത്യന്‍ലിനോടു നാലു വിക്കറ്റിനാണ് കമ്മിന്‍സും സംഘവും കളി കൈവിട്ടത്.

ഇന്നത്തെ കളിയിലെ 11

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, ജയദേവ് ഉനാട്കട്ട്, ഇഷാന്‍ മലിംഗ.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ്കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്‌നേഷ് പുത്തൂര്‍.

Story first published: Wednesday, April 23, 2025, 15:59 [IST]
Other articles published on Apr 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+