For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യം വിക്കറ്റ് മഴ!! പിന്നെ ശരിക്കും മഴ; എസ്ആര്‍എച്ച് പുറത്ത്, ഡിസി രക്ഷപ്പെട്ടു

ഹൈദരാബാദ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ വീണ്ടുമൊരു മല്‍സരം കൂടി മഴയെടുത്തിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള പോരാട്ടമാണ് മഴയില്‍ മുങ്ങിയത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. പരാജയത്തോടെ എസ്ആര്‍എച്ചിന്റെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. ഇനി ബാക്കിയുള്ള മൂന്നു മല്‍സരങ്ങളും ജയിച്ചാലും പരമാവധി 13 പോയിന്റ് മാത്രമേ അവര്‍ക്കു നേടാനാവാകുയുള്ളൂ. നിലവില്‍ ടോപ്പ് ഫോറിലെ നാലു ടീമുകള്‍ക്കും 16മുതല്‍ 14 വരെ പോയിന്റുണ്ട്.

ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടത് ഏറ്റവുമധികം സന്തോഷിപ്പിക്കുക ഡിസിയെ ആയിരിക്കും. കാരണം അവര്‍ ഒരുപക്ഷെ തോല്‍ക്കേണ്ടിയിരുന്ന മല്‍സരത്തിലാണ് വിലപ്പെട് ഒരു പോയിന്റ് നേടിയെടുത്തിരിക്കുന്നത്. ഇതു അവരുടെ പ്ലേഒഫ് സാധ്യതകളും വര്‍ധിപ്പിക്കുന്നു. എന്നാല്‍ കളി ഉപേക്ഷിക്കപ്പെട്ടതില്‍ ഏറ്റവും നിരാശ എസ്ആര്‍എച്ച് ടീമിനായിരിക്കും. വിജയപ്രതീക്ഷയുണ്ടായിരുന്ന മല്‍സരമാണ് അവര്‍ക്കു മഴ കാരണം കൈവിട്ടു പോയത്.

DC

134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു മുന്നില്‍ ഡിസി വച്ചത്. പക്ഷെ ഹൈദരാബാദ് ടീമിന്റെ റണ്‍ചേസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ശക്തമായ മഴയെത്തുകയായിരുന്നു. ഇതോടെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടക്കാതെ വരികയും മല്‍സരം ഉപേക്ഷിക്കപ്പെടുകയുമായിരുന്നു.

ഡിസിയുടെ വിക്കറ്റ് മഴ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ വിക്കറ്റ് മഴയാണ് കണ്ടത്. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 133 റണ്‍സില്‍ ഡിസിയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. മുന്‍നിര ബാറ്റിങ് വന്‍ ദുരന്തമായി മാറിയ കളിയില്‍ ഡിസിയുടെ മാനം കാത്തത് ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സും (41*) ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അശുതോഷ് ശര്‍മയുമായിരുന്നു (41). മറ്റാരും തന്നെ ഡിസി ബാറ്റിങ് ലൈനപ്പില്‍ 20 റണ്‍സ് തികച്ചില്ല.

കരുണ്‍ നായര്‍ (0), ഫാഫ് ഡുപ്ലെസി (3), അഭിഷേക് പൊറെല്‍ (8), കെഎല്‍ രാഹുല്‍ (10), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (6) എന്നിങ്ങനെയായിരുന്നു ഡിസി ടോപ്പ് ഫൈവിന്റെ ബാറ്റിങ് പ്രകടനം. 13 ഓവറാവുമ്പോഴേക്കും ഡിസി ആറു വിക്കറ്റിനു 62 റണ്‍സിലേക്കു തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെ അവര്‍ 100 റണ്‍സ് പോലും കടക്കുമോയയെന്ന കാര്യം സംശയത്തിലാവുകയും ചെയ്തു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ സ്റ്റബ്‌സ്-അശുതോഷ് ജോടി 66 റണ്‍സിന്റെ തകര്‍പ്പന്‍ കൂടുകെട്ടുമായ ടീമിനെ 120 കടത്തി. 20ാം ഓവറിലെ നാലാമത്തെ ബോളില്‍ ടീം ടോട്ടല്‍ 128ല്‍ വച്ചാണ് അശുതോഷ് മടങ്ങിയത്. 26 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് അശുതോഷിന്റെ ഇന്നിങ്‌സ്. സ്റ്റബ്‌സ് 36 ബോളില്‍ നാലു ഫോറുകളടിച്ചു. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്ത എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഡിസിയെ തകര്‍ത്തത്.

SRH

നേരത്തേ ടോസിനു ശേഷം എസ്ആര്‍എച്ച് നായകന്‍ കമ്മിന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു മാറ്റങ്ങളുമായാണ് എസ്ആര്‍എച്ച് ഈ കളിയില്‍ ഇറങ്ങിയത്. ഇരുടീമുകളും മാറ്റങ്ങളുമായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മുകേഷ് കുമാറിനെ ഒഴിവാക്കിയ ഡിസി പകരം ടി നടരാജനെ ഉള്‍പ്പെടുത്തി.

മറുഭാഗത്ത് മുഹമ്മദ് ഷമിയെ ഇംപാക്ട് ലിസ്റ്റിലേക്കു മാറ്റിയ എസ്ആര്‍എച്ച് കമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയും ഒഴിവാക്കി. പകരം മലയാളി താരം സച്ചിന്‍ ബേബിയും അഭിനവ് മനോഹറും ടീമിലേക്കു വരികയും ചെയ്തു.

പോരാട്ടം ഇതുവരെ

വളരെ മികച്ച തുടക്കമാണ് പുതിയ ലുക്കിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമി നു ഈ സീസണില്‍ ലഭിച്ചത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച് വളരെ പോസിറ്റീവായിട്ടാണ് ഈ സീണ്‍ ഡിസി ആരംഭിച്ചത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒരു റണ്‍സിന്റെ നാടകീയ വിജയമാണ് ഡിസി സ്വന്തമാക്കിയത്.

ഈ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഹാട്രിക്ക് വിജയവുമായി വന്‍ കുതിപ്പാണ് അക്ഷ പട്ടേലും സംഘവും നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 25 റണ്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനും ഡിസി തുരത്തുകയായിരുന്നു.

എന്നാല്‍ അഞ്ചാമത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെിരേ ഡിസി പൊരുതി വീണു. 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. അടുത്ത കൡയില്‍ സൂപ്പര്‍ ഓവറിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഡിസി മറികടന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അടുത്ത മാച്ചില്‍ ഡിസി ഏഴു വിക്കറ്റിന്റെ തോല്‍വി സമ്മതിച്ചു.

എന്നാല്‍ എട്ടാം റൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനു തുരത്തി ഡിസി വിജയവഴിയിലേക്കു തിരിച്ചെത്തി. പക്ഷെ അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ഡിസിക്കു ജയിക്കാനായിട്ടില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവനോടു ആറു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 14 റണ്‍സിനുമാണ് അവര്‍ തോറ്റത്.

അതേസമയം, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം കിടിലന്‍ ജയവുമായാണ് സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ 44 റണ്‍സിനു നിഷ്പ്രഭരാക്കി. പക്ഷെ അതിനുശേഷം വലിയ പരാജയ പരമ്പരയാണ് ഓറഞ്ച് ആര്‍മിക്കു നേരിടേണ്ടി വന്നത്. തുടര്‍ച്ചയായി നാലു കളികള്‍ ജയിക്കാന്‍ അവര്‍ക്കായില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (5 വിക്കറ്റ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (7 വിക്കറ്റ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (80 റണ്‍സ്), ഗുജറാത്ത് ടൈറ്റന്‍സ് (7 വിക്കറ്റ്) എന്നിവരോടാണ് എസ്ആര്‍എച്ചിനു അടിതെറ്റിയത്. അതിനു ശേഷം പഞ്ചാബ് കിങ്‌സിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തി.

പക്ഷെ മുംബൈ ഇന്ത്യന്‍സുമായുള്ള ഹോം, എവേ മാച്ചുകളില്‍ നാലു വിക്കറ്റിനും ഏഴു വിക്കറ്റിനും എസ്ആര്‍എച്ചിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒമ്പതാം റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് അവര്‍ തിരിച്ചുവരവ് നടത്തി. പക്ഷെ അവസാന കളിയില്‍ എസ്ആര്‍എച്ചിനു വീണ്ടും അടിതെറ്റി. ഗുജറാത്ത് ടൈറ്റന്‍സിനോടു 38 റണ്‍സിനു എസ്ആര്‍എച്ച് കീഴടങ്ങുകയായിരുന്നു.

ഇന്നത്തെ കളിയിലെ 11

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, എഹ്‌സാന്‍ മലിങ്ക.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, ടി നടരാജന്‍.

Story first published: Monday, May 5, 2025, 17:03 [IST]
Other articles published on May 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+