For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍ആറിനെതിരേ 6 ഓവറില്‍ 94! എല്‍എസ്ജിക്കെതിരേ 62; പരാഗ് റിഷഭിനെ കണ്ടുപഠിക്കൂ

ഹൈദരാബാദ്: ഐഎല്ലിലെ ഏറ്റവും അഗ്രസീവ് ബാറ്റിങ് ലൈനപ്പുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യത്തെ പത്തോവറില്‍ പിടിച്ചുകെട്ടിയിരിക്കുകയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യമായി 300 റണ്‍സെന്ന മാന്ത്രികസംഖ്യം ഈ മല്‍സരത്തില്‍ പിറന്നേക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ പ്രവചനം. മല്‍സരം ഹൈദരാബാദിലാണെന്നതും ലഖ്‌നൗവിന്റെ ബൗളിങ് നിര ദുര്‍ബലമാണെന്നതുമായിരുന്നു ഇതിനു കാരണം.

പക്ഷെ സര്‍പ്രൈസ് ബൗളിങിലൂടെ എസ്ആര്‍എച്ചിനെ എല്‍എസ്ജി പിടിച്ചുകെട്ടി. നേരത്തേ ഇതേ ഗ്രൗണ്ടിലെ ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് ഓറഞ്ച് ആര്‍മി വാരിക്കൂട്ടിയത് 94 റണ്‍സാണ്. പക്ഷെ എല്‍എസ്ജിക്കെതിരേ ആറോവറില്‍ 62 റണ്‍സ് മാത്രമേ ഹൈദരാബാദിനു ലഭിച്ചുള്ളൂ. രണ്ടു വിക്കറ്റുകളും നഷ്ടമായി.

LSG

യഥാര്‍ഥത്തില്‍ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു ലഭിക്കേണ്ടതായിരുന്നു. പക്ഷെ രവി ബിഷ്‌നോയ് എറിഞ്ഞ ആറാം ഓവറില്‍ ട്രാവിസ് ഹെഡിന്റെ ക്യാച്ചുകള്‍ രണ്ടു തവണയാണ് എല്‍എസ്ജി താഴെയിട്ടത്. ഒന്ന് നിക്കോളാസ് പൂരന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മറ്റൊരു റിട്ടേണ്‍ ക്യാച്ച് ബിഷ്‌നോയ്ക്കും പിടിയിലൊതുക്കാനായില്ല. എങ്ങനെയാണ് പവര്‍പ്ലേയില്‍ എല്‍എസ്ജി ബൗളര്‍മാര്‍ എസ്ആര്‍എച്ചിനു ബ്രേക്കിട്ടതെന്നു നോക്കാം.

എല്‍എസ്ജി ബൗളിങ്

രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫറൂഖി, മഹീഷ് തീക്ഷണ എന്നീ മൂന്നു വിദേശ ബൗളര്‍മാരാണ് പവര്‍പ്ലേയില്‍ പന്തെറിഞ്ഞത്. എന്നിട്ടും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 94 റണ്‍സ് അടിച്ചെടക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു സാധിച്ചു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റേത്. എന്നിട്ടും സമര്‍ഥമായി എസ്ആര്‍എച്ചിനു മൂക്കുകയറിനായത് എല്‍എസ്ജിയുടെ ബൗളിങ് മിടുക്ക് തന്നെയാണ്.

റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ അപേക്ഷിച്ച് തന്റെ ബൗളര്‍മാരെ കൂടുതല്‍ നന്നായി ഉപയോഗിക്കാന്‍ ലഖ്‌നൗ നായകന്‍ റിഷഭ് പന്തിനു സാധിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ഇതു തീര്‍ച്ചയായും പരാഗിനു കണ്ടുപഠിക്കാവുന്ന കാര്യം തന്നെയാണ്. ലഖ്‌നൗവിനായി ബൗളിങ് ഓപ്പണ്‍ ചെയ്തത് ശര്‍ദ്ദുല്‍ ടാക്കൂറാണ്. ഈ ഓവറില്‍ വഴങ്ങിയത് ആറു റണ്‍സ് മാത്രം.

TRAVIS HEAD

ആവേശ് ഖാന്റെ രണ്ടാം ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമേ വന്നുള്ളൂ. ശര്‍ദ്ദുലെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ രണ്ടു ബോളിലും രണ്ടു വിക്കറ്റുകള്‍ വീണു. അഭിഷേക് ശര്‍മയെ (6) മടക്കിയ അദ്ദേഹം തൊട്ടടുത്ത ബോളില്‍ ആദ്യ കളിയിലെ സെഞ്ച്വറി വീരനായ ഇഷാന്‍ കിഷനെ ഗോള്‍ഡന്‍ ഡെക്കാക്കുകയും ചെയ്തു. ഈ ഓവറില്‍ വന്നത് 12 റണ്‍സാണ്. നാലാം ഓവറില്‍ ആവേശ് 18 റണ്‍സ് വഴങ്ങി. പവര്‍പ്ലേയില്‍ എല്‍എസ്ജിയുടെ മോശം ഓവറും ഇതു മാത്രമാണ്.

ആറാം ഓവറില്‍ രവി ബിഷ്‌നോയിയെയാണ് റിഷഭ് കൊണ്ടു വന്നത്. ആദ്യ ബോൡല്‍ തന്നെ ട്രാവിസ് ഹെഡിനെ മടക്കാനുള്ള സുവര്‍ണാവസരവും അദ്ദേഹമൊരുക്കി. പക്ഷെ എസ്ആര്‍എച്ച് നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ നിക്കോളാസ് പൂരന്‍ അതു ലോങ്ഓണില്‍ താഴെയിടുകയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അനായാസമെടുക്കാമായിരുന്ന ക്യാച്ചായിരുന്നു ഇത്.

ഈ ഓവറിലെ അഞ്ചാമത്തെ ബോളില്‍ വീണ്ടും ഹെഡിനെ പുറത്താന്‍ എല്‍എസ്ജിക്കു അവസരം. പക്ഷെ അദ്ദേഹത്തിന്റെ റിട്ടേണ്‍ഡ ക്യാച്ച് ബിഷ്‌നോയിയുടെ കൈയില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ രണ്ടു വിക്കറ്റിനു 62 റണ്‍സെന്ന നിലയില്‍ എസ്ആര്‍എച്ചിന്റെ പവര്‍പ്ലേ അവസാനിക്കുകയും ചെയ്തു.

Story first published: Thursday, March 27, 2025, 20:56 [IST]
Other articles published on Mar 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+