For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: തലപ്പത്ത് എസ്ആര്‍എച്ച്!! റോയല്‍സിന് ഈ ഗതി വന്നല്ലോ? സര്‍പ്രൈസ് പോയിന്റ് ടേബിള്‍

ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചില സര്‍പ്രൈസ് ഫലങ്ങള്‍ ആദ്യ റൗണ്ടില്‍ നമുക്കു കാണാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പോയിന്റ് പട്ടികയെടുത്താലും അവിടെ ചില വലിയ സര്‍പ്രൈസുകള്‍ കാണാന്‍ സാധിക്കും. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ ആദ്യ റൗണ്ടിനു ശേഷം ഒരു ടീമിനെയും വിലയിരുത്താന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

13 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുള്ളതിനാല്‍ ഏതു ടീമിനും ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കും. എങ്കിലും ആദ്യ റൗണ്ടിലെ മല്‍സര ഫലങ്ങള്‍ മുഴുവന്‍ ടീമുകള്‍ക്കും ഒരു പാഠമായിരിക്കും. തങ്ങള്‍ ഇനി എവിടെയാണ് മെച്ചപ്പെടാനുള്ളതെന്നും പ്രധാന ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്നും ടീമുകള്‍ക്കു ധാരണയായിട്ടുണ്ടാവും.

അതിനു അനുസരിച്ചുള്ള ഗെയിം പ്ലാന്‍ ഇനിയുള്ള മല്‍സരങ്ങള്‍ക്കായി തയ്യാറാക്കുകയെന്നതാണ് ഇനി ഫ്രാഞ്ചൈസികള്‍ ചെയ്യാനുള്ളത്. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ പോയിന്റ് പട്ടികയില്‍ ടീമുകളുടെ സ്ഥാനം എങ്ങനെയാണെന്നു നോക്കാം. കൂടാതെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നില്‍ ആരൊക്കെയാണന്നും പരിശോധിക്കാം.

HEAD ABHISHEK

കരുത്തുകാട്ടി എസ്ആര്‍എച്ച്

കഴിഞ്ഞ സീസണില്‍ കൈയെത്തുംദൂരത്തു നഷ്ടമായ രണ്ടാമത്തെ ഐപിഎല്‍ കിരീടം തിരിച്ചുപിടിക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചനയാണ് ആദ്യ റൗണ്ടിനു ശേഷം പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയിരിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന ബാറ്റിങ് ലൈനപ്പുമായി വന്നിട്ടുള്ള ഓറഞ്ച് ആര്‍മയിയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. മികച്ച നെറ്റ് റണ്‍റേറ്റാണ് അവരെ ഏറ്റവു മുന്നിലെച്ചിത്ത്.

ആദ്യമല്‍സരത്തില്‍ റിയാന്‍ പരാഗിന്റെ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിനു തകര്‍ത്തുവിടാന്‍ എസ്ആര്‍എച്ചിനായിരുന്നു. ഇതാണ് പോയിന്റ് പട്ടികയില്‍ മറ്റു ടീമുകളെല്ലാം വിഷ്പ്രഭമാക്കാന്‍ അവരെ സഹായിച്ചത്. +2.200 എന്ന മികച്ച നെറ്റ്‌റണ്‍റേറ്റ് ഇപ്പോള്‍ അവര്‍ക്കുണ്ട്. ഹൈദരാബാദിനു ശേഷം രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത് സര്‍പ്രൈസ് ടീമുകളാണ്.

ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണിത്. ആദ്യ ട്രോഫിക്കായുള്ള തങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഇരുടീമുകളും. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് ആര്‍സിബി ഏഴു വിക്കറ്റിനു മലര്‍ത്തിയടിച്ചത്. ഇതു അവര്‍ക്കു +2.137 നെറ്റ് റണ്‍റേറ്റും നല്‍കിയിരിക്കുകയാണ്.

Take a Poll

ശ്രേയസ് അയ്യരുടെ പഞ്ചാബാണ് മൂന്നാംസ്ഥാനത്ത്. മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിന്റെ വിജയമാണ് അവര്‍ കൈക്കലാക്കിയത്. +0.550 ആണ് ഇേേപ്പാള്‍ പഞ്ചാബിന്റെ നെറ്റ് റണ്‍റേറ്റ്. അവസാന പ്ലേഓഫ് പൊസിഷനായ നാലാമതുള്ളത് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എന്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു അവര്‍ മറികടന്നിരു്ന്നു. സിഎസ്‌കെയുടെ നെറ്റ്‌റണ്‍റേറ്റ് +0.493 ആണ്.

അഞ്ചാസ്ഥാനത്തുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. അക്ഷര്‍ പട്ടേലെന്ന പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഡിസി വിജയവുമായി സീസണ്‍ തുടങ്ങിയിരിക്കുന്നത്. ആദ്യറൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അവര്‍ ഒരു വിക്കറ്റിന്റെ നാടകീയ വജയം പിടിച്ചവാങ്ങുകയായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ഡിസിയുടെ അവിശ്വസനീയ തിരിച്ചുവരവ്

അവസാന 5ല്‍ ആരെല്ലാം

ഐപിഎല്‍ പോയിന്റ് പട്ടികയിലെ അവസാന ഞ്ചിലേക്കു വന്നാല്‍ അവിടെ കരുത്തരുടെ സാന്നിധ്യമാണ് നമുക്കു കാണാന്‍ സാധിക്കുക. ഒരു ടീമൊഴികെ മറ്റുള്ളവരെല്ലാം ഒരു തവണയെങ്കിലും ഐപിഎല്‍ ചാംപ്യന്‍മാരായിട്ടുള്ളവരാണ്. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഇപ്പോള്‍ ആറാംസ്ഥാനക്കാര്‍. തന്റെ മുന്‍ ടീമായ ഡിസിക്കെതിര ജയത്തിന്റെ വക്കില്‍ നിന്നും തോല്‍വിയിലേക്കു വീണതിന്റെ നിരാശയിലാണ് എല്‍എസ്ജി. -0.371 ആണ്
ഇപ്പോള്‍ അവരുടെ നെറ്റ് റണ്‍റേറ്റ്.

എല്‍എസ്ജി കഴിഞ്ഞാല്‍ ഏഴാമന്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായിരുന്ന അവര്‍ ഇത്തവണ നന്നായി തുടങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലുംത ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. -0.493 നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്.

RIYAN PARAG

2022ലെ ചാംപ്യന്മാരായ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സാണ് എട്ടാമത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു 11 റണ്‍സിനു അവര്‍ പൊരുതി വീഴുകയായിരുന്നു. ജിടിയുടെ ഇപ്പോഴത്തെ നെറ്റ്് റണ്‍റേറ്റ് -0.550 ആണ്. ഇനി ലീഗിലെ അവസാന രണ്ടു സ്ഥാനങ്ങളിലേക്കു വരുമ്പോള്‍ അവിടെ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണുള്ളത്.

ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിന്റെ അപ്രതീക്ഷിത തോല്‍വിയാണ് കെകെആറിനു നേരിടേണ്ടി വന്നത്. പുതിയ നായകന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ അവരുടെ ആദ്യമല്‍സരം കൂടിയായിരുന്നു ഇത്. -2.13 7 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് കെകെആറിനുള്ളത്. സഞ്ജു സാംസണിനു പകരം റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ റോയല്‍സിന്റെ തുടക്കം പാളിയിരിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവരുടെ നാട്ടില്‍ 44 റണ്‍സിനാണ് റോയല്‍സ് കീഴടങ്ങിയത്. വലിയ മാര്‍ജിനുള്ള േതാല്‍വി ടീമിനെ അവസാന സ്ഥാനക്കാരാക്കുയും ചെയ്തു. -2.200 എന്ന പരിതാപകരമായ നെറ്റ് റണ്‍റേറ്റാണ് റോയല്‍സിനെ ഏറ്റവും പിന്നിലാക്കിയത്.

റണ്‍, വിക്കറ്റ് വേട്ടക്കാര്‍

ആദ്യ റൗണ്ടിനു ശേഷമുള്ള ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലേക്കു വന്നാല്‍ ആദ്യ രണ്ടു സ്ഥാനക്കാരും ഇന്ത്യന്‍ താരങ്ങളാണ്. 106 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താര ഇഷാന്‍ കിഷനാണ് ഏറ്റവും മുന്നില്‍. പുറത്താവാതെ 97 റണ്‍സെടുത്ത പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് തൊട്ടുപിന്നില്‍.

മൂന്നാമന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിന്‍ഡീസ് താരം നിക്കോളാസ് പൂരനാണ്. 75 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ (74 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മിച്ചെല്‍ മാര്‍ഷ് (72) എന്നിരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

അതേസമയം, വിക്കറ്റ് വേട്ടക്കാരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് നാലു വിക്കറ്റുകളോടെ ഏറ്റവും മുന്നില്‍. സിഎസ്‌കെയുടെ തന്നെ ഖലീല്‍ അഹമ്മദ്, ആര്‍സിബിയുടെ ക്രുനാല്‍ പാണ്ഡ്യ, ജിടിയുടെ സായ് കിഷോര്‍, മുംബൈയുടെ മലയാളി താരം എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഇവരെല്ലാം മൂന്നു വിക്കറ്റുകള്‍ വീതമെടുക്കുകയും ചെയ്തു.

Story first published: Wednesday, March 26, 2025, 10:43 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+