For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈ അബദ്ധം ആരെങ്കിലും കാണിക്കുമോ? കെകെആര്‍ തോറ്റത് വെറുതെയല്ല!! തുറന്നടിച്ച് ദാദ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലിങ് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തോല്‍വിയുടെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. റണ്‍മഴ കണ്ട ഈഡന്‍ ഗാര്‍ഡന്‍സിലെ പോരാട്ടത്തില്‍ നാലു റണ്‍സിന്റെ നേരിയ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം സ്വന്തമാക്കിയത്. എല്‍എസ്ജി നല്‍കിയ 239 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന കെകെആര്‍ ടീം ഏഴു വിക്കറ്റിനു 234 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

കെകെആര്‍ ടീം ബാറ്റിങ് ഓര്‍ഡറില്‍ വലിയൊരു മണ്ടത്തരം കാണിച്ചതായും ഇതേക്കുറിച്ച് ടീം മാനജ്‌മെന്റ് ഗൗരവമായി തന്നെ ആലോചിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഗാംഗുലി. ഈ തരത്തിലുള്ള മല്‍സരം ആരാണ് തോല്‍ക്കുകയെന്നും സ്വന്തം കൈയ്ക്കുള്ളില്‍ നിന്നും കെകെആര്‍ ടീം വിജയം നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്്തതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

SOURAV GANGULY

എന്തിന് ആ പിഴവ് വരുത്തി?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയുള്ള റണ്‍ചേസില്‍ ആന്ദ്രെ റസ്സലിനെയും റിങ്കു സിങിനെയും ബാറ്റിങില്‍ താഴേക്കു ഇറക്കിയതാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഏറ്റവും വലിയ പിഴവെന്നു സൗരവ് ഗാംഗുലി പറയുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വിജയിക്കാന്‍ സാധിക്കുമായിരുന്ന കളി തന്നെയായിരുന്നു ഇത്.

പക്ഷെ അവരുടെ കൈകളില്‍ നിന്നും വിജയം വഴുതിപ്പോവുകയായിരുന്നു. ഇതിനു പ്രധാനപ്പെട്ട കാരണം ബാറ്റിങ് ഓര്‍ഡറാണ്. ആന്ദ്രെ റസ്സലിനെയും റിങ്കു സിങിനെയും പോലെയുള്ള പവര്‍ ഹിറ്റര്‍മാരെയും ഫിനിഷര്‍മാരെയുമെല്ലാം ആരാണ് ബാറ്റിങില്‍ താഴേക്കു അയക്കുക? ബാറ്റിങില്‍ ഓര്‍ഡറിനെക്കുറിച്ച് കെകെആര്‍ ടീം പുനരാലോചിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

ഇനിയുള്ള മല്‍സരങ്ങളില്‍ കെകെആര്‍ ടീം മാനേജ്‌മെന്റ് തങ്ങളുടെ ഗെയിം പ്ലാനിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. ടി20 ക്രിക്കറ്റില്‍ ഏതെങ്കിലും ടീം തങ്ങളുടെ ഏറ്റവും മികച്ച രണ്ടു ഫിനിഷര്‍മാരെ ഏഴ്്, എട്ട് സ്ഥാനങ്ങളില്‍ അയക്കുമോയെന്നും ദാദ ചോദിക്കുന്നു.

KKR

റെക്കോഡ് റണ്‍ചേസില്‍ വളരെ മികച്ച തുടക്കമാണ് കെകെആറിനു ലഭിച്ചത്. ഒരു സമയത്തു കെകെആര്‍ മൂന്നു വിക്കറ്റിനു 162 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിട്ട് അവര്‍ ഏഴിനു 185 റണ്‍സിലേക്കു വീഴുകയും ചെയ്തു.

റസ്സല്‍. റിങ്കു എന്നിവര്‍ ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്യാനെത്തിയത്. അതിനു മുമ്പ് രമണ്‍ദീപ് സിങ്, ആംഗ്രിഷ് രഘുവംശി എന്നിവരെ അവര്‍ അയക്കുകയും ചെയ്തു. ഈ നീക്കം വന്‍ ഫ്‌ളോപ്പായി മാറി. രമണ്‍ദീപ് ഒരു റണ്‍സിനും രഘുംവംശി അഞ്ചു റണ്‍സിനും പുറത്തായി.

ആറു ബോളുകള്‍ ഇവര്‍ കാരണം കെകെആറിന് പാഴായിരുന്നു. ഏഴാമനായി ബാറ്റ് വീശിയ റസ്സല്‍ നാലു ബോളില്‍ ഏഴു റണ്ണെടുത്ത് മടങ്ങിയപ്പോള്‍ 15 ബോളില്‍ 38 റണ്‍സുമായി റിങ്കു പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

കിരീട ഫേവറിറ്റുകള്‍ ആരെല്ലാം?

ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന കഴിഞ്ഞ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും മികച്ച ടീമുകളായി തോന്നിയത് മൂന്നു ഫ്രാഞ്ചൈസികളാണെന്നു സൗരവ് ഗാംഗുലി വ്യക്തമാക്കി. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ വളരെ മികച്ച ടീമുകളാണ്.

ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ഒരു ടീം വിജയം കൈവരിക്കണമെങ്കില്‍ ബൗളര്‍മാര്‍ കുറേക്കൂടി മുന്നിലേക്കു ചിന്തിക്കുന്നവരായിരിക്കണം. നിങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കില്‍ മികച്ച ബൗളിങ് ആക്രമണമുള്ള ടീമിന്റെ വിജയസാധ്യതയും കൂടുതലാണെന്നു ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 9, 2025, 11:06 [IST]
Other articles published on Apr 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+