For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ വന്ന വഴി മറന്നു? ഹാര്‍ദിക്കിനെ അപമാനിച്ചു!! പുറത്തായപ്പോള്‍ ഹാര്‍ദിക് ചെയ്തത് കണ്ടോ?

ഐപിഎല്ലില്‍ രണ്ടാം കിരീടമെന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോടു 20 റണ്‍സിനു തോറ്റതോടെയാണ് ടൂര്‍ണമെന്റില്‍ അവരുടെ പ്രയാണം അവസാനിച്ചത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ജിടി. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളുടെ നിരയില്‍ അവര്‍ മുന്‍പന്തിയിലുമുണ്ടായിരുന്നു. പക്ഷെ ഫൈനല്‍ പോലും കാണാതെ ജിടി ഈ സീസണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടിയുടെ രണ്ടാം സീസണും കൂടിയാണിത്. അതിനിടെ കളിക്കളത്തിലെ അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു തോറ്റ ശേഷം ക്യാപ്റ്റന്‍ റിഷഭ് പന്തിനെ അവഗണിക്കുന്ന തരത്തില്‍ ഗില്‍ പെരുമാറിയിരുന്നു. അന്നു ഏറെ വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടു.

GILL HARDIK

കഴിഞ്ഞ ദിവസം മുംബൈക്കെതിരായ എലിമിനേറ്ററില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോടും ഈ തരത്തില്‍ മോശമായി പെരുമാറിയിരിക്കുകയാണ് ഗില്‍. ഇതിനു പിന്നാലെ ഗില്ലിനെതിരേ ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്. ഈ തരത്തിലുള്ള മോശം പെരുമാറ്റം കരിയര്‍ തകര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹാര്‍ദിക്കിനെ അപമാനിച്ചു

എലിമിനേറ്ററിന്റെ ടോസിനു പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യയെ അപമാനിക്കുന്ന തരത്തില്‍ ശുഭ്മന്‍ ഗില്‍ പെരുമാറിയത്. കളിയില്‍ ടോസ് ലഭിച്ചത് ഹാര്‍ദിക്കിനായിരുന്നു. അതിനു ശേഷം ആങ്കറായ രവി ശാസ്ത്രിയുടെ സമീപത്തേക്കു വരുന്നതിനിടെ ഗില്ലിനോടു ഹസ്തദാനം ചെയ്യാന്‍ ഹാര്‍ദിക് കൈ നീട്ടാനൊരുങ്ങുകയും ചെയ്തു. പക്ഷെ ഇതിനു തയ്യാറാവാതെ ഗില്‍ മുഖം തിരിച്ച്് ഒഴിഞ്ഞുമാറുകയായിരുന്നു.

എന്നാല്‍ തന്നെ അപമാനിച്ചു വിട്ടതിനു കളിക്കളത്തില്‍ ഹാര്‍ദിക് മറുപടി നല്‍കുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ആക്രോശിച്ചു കൊണ്ട് ഗില്ലിനു തൊട്ടരികിലൂടെ ഓടിയാണ് ഹാര്‍ദിക് ഇതു ആഘോഷിച്ചത്. ടോസിനിടെ തന്നോടുള്ള ഗില്ലിന്റെ മോശം പെരുമാറ്റം മനസ്സില്‍ വച്ചു തന്നെയാണ് അദ്ദേഹം ഈ തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയതെന്നു വളരെ വ്യക്തവുമാണ്. രണ്ടു ബോളില്‍ വെറും ഒരു റണ്‍സാണ് ഗില്ലിനു നേടാനായത്.

രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിനന്നും വലിയ രീതിലുള്ള വിമര്‍ശനങ്ങളാണ് ശുഭ്മന്‍ ഗില്ലിനു നേരെ ഉയരുന്നത്. ശുഭ്മന്‍ ഗില്ലിനു ഇതെന്തു പറ്റി? അദ്ദേഹം കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ തന്നെ ഈ തരത്തില്‍ താരപദവി തലയ്ക്കു പിടിച്ചാല്‍ അതു ഗില്ലിന്റെ കരിയര്‍ തകര്‍ക്കും. ഹാര്‍ദിക് പാണ്ഡ്യക്കെതിരേയുള്ള പെരുമാറ്റം വളര മോശമായിപ്പോയെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

SHUBMAN GILL

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി അടുത്തിടെ ലഭിച്ചതോടെ ശുഭ്മന്‍ ഗില്ലിനു വലിയ തലക്കനം വന്നിരിക്കുകയാണ്. താന്‍ എന്തൊക്കെയോ നേടിയെന്ന ഒരു ഭാവം ഇപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കാണാം. തീര്‍ച്ചയായും ഇതു സൂക്ഷിക്കണം. ഈ തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായിട്ടുള്ളവരൊന്നും ക്രിക്കറ്റില്‍ രക്ഷപ്പെട്ടിട്ടില്ല. സ്വയം മാറിയില്ലെങ്കില്‍ ഗില്ലിനു സംഭവിക്കാന്‍ പോവുന്നതും ഇതു തന്നെയാണെന്നു ആരാധകര്‍ മുന്നിറിയിപ്പ് നല്‍കി.

ശുഭ്മന്‍ ഗില്‍ താന്‍ വന്ന വഴി മറക്കുകയാണ്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്കു വന്നതോടെയാണ് ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ ക്ലച്ച് പിടിക്കുന്നത്. ഇതില്‍ അന്നത്തെ ക്യാപ്റ്റമായിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കു വലിയ പങ്കുണ്ട്. 2022, 23 സീസണുകൡല്‍ ഹാര്‍ദിക്കിനു കീഴില്‍ ഗില്‍ കളിച്ചു. അതുകൊണ്ടു തന്നെ തന്റെ മുന്‍ ക്യാപ്റ്റനോടു ഗില്‍ ബഹുമാനവും കാണിക്കണം. പക്ഷെ അപമാനിക്കുകയാണ് കഴിഞ്ഞ ദിവസം ചെയ്തതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Saturday, May 31, 2025, 9:58 [IST]
Other articles published on May 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+