For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാറ സൂക്ഷിക്കണം!! ഗില്ലിനെ 'തട്ടിയെടുക്കാന്‍' ബോളിവുഡ് സുന്ദരി, പറഞ്ഞ കാര്യം വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും ഡിമാന്റുള്ള ബാച്ചിലര്‍മാരില്‍ ഒരാളാണ് യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍. ബോളിവുഡ് നടന്‍മാരെ വെല്ലുന്ന ലുക്ക് കൊണ്ടും കളിമികവ് കൊണ്ടും ഗില്ലിനു ഇപ്പോള്‍ ആരാധികമാരും ഏറെയാണ്. ഇതിനകം തന്നെ പല സെലിബ്രിറ്റികളുമായി ചേര്‍ത്ത് താരത്തിന്റെ പേരില്‍ ഗോസിപ്പുകളും വന്നു കഴിഞ്ഞു.

ഇപ്പോഴിതെ ഗില്ലിനെ പ്രണയിക്കാന്‍ തയ്യാറാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി പ്രഗ്യ ജയ്‌സ്വാള്‍. നടിയുടെ ഈ പരസ്യ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാവുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കുമാര്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഖേല്‍ ഖേല്‍ മേം (Khel Khel Mein) എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനമാണ് പ്രഗ്യയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്.

PRAGYA JAISWAL

പ്രഗ്യ പറഞ്ഞതെന്ത്

ഫിലിംഗ്യാനിനു (Filmgyan) അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ശുഭ്മന്‍ ഗില്ലിനെക്കുറിച്ചു പ്രഗ്യ ജയ്‌സ്വാള്‍ സംസാരിച്ചത്. ഗില്ലും നിങ്ങളും വളരെ നല്ല ജോടിയായിരിക്കുമെന്നു തോന്നുന്നതായും ഇതേക്കുറിച്ച് എന്താണ് അഭിപ്രായമെന്നുമായിരുന്നു ഒരു ആരാധകന്‍ ഈ ഷോയില്‍ നടിയോടു ചോദിച്ചത്.

അവന്‍ (ശുഭ്മന്‍ ഗില്‍) വളരെ സുന്ദരനാണ്. കമോണ്‍ ഗയ്‌സ്, നിങ്ങളെല്ലാം എന്തു വേണമെങ്കിലും ആഗ്രഹിച്ചോളൂ. ഞാന്‍ സിംഗിളാണ്, അതു സംഭവിക്കട്ടെയെന്നായിരുന്നു ചിരിയോടെയുള്ള പ്രഗ്യയുടെ മറുപടി.

ഇതോടെ നടിയെ ആരാധകരും വെറുതെ വിട്ടില്ല. ഗില്ലിനെ ഡേറ്റ് ചെയ്യുമോയെന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെ എഴുതി വയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു സംഭവിക്കണം. ഒരു ക്രിക്കറ്ററെ ഞാന്‍ അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്ന തരത്തില്‍ ഒന്നുമുണ്ടായിട്ടില്ല. ഒരു നല്ല വ്യക്തി ആയിരിക്കുകയും ഞങ്ങള്‍ക്കു നന്നായി മുന്നോട്ടു പോവാന്‍ സാധിക്കുകയും ചെയ്താല്‍ എന്തുകൊണ്ട് തനിക്കു പ്രേമിച്ചു കൂടായെന്നും പ്രഗ്യ ചോദിക്കുന്നു.

ഗില്‍-സാറ പ്രണയം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി ചേര്‍ത്ത് ശുഭ്മന്‍ ഗില്ലിന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും കളിക്കിടെ ബൗണ്ടറി ലൈനിന് അടുത്ത് ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ സാറയുടെ പേര് വിളിച്ച് ചോദിക്കുകയും ചെയ്യാറുണ്ട്. സാറാ ബാബി കെയ്‌സി ഹോ എന്നാണ് കാണികള്‍ ആര്‍പ്പുവിളിക്കാറുളളത്. പക്ഷെ ഇവയോടൊന്നും ഗില്‍ പ്രതികരിക്കാറില്ല.

SHUBMAN GILL

നേരത്തേ ബോളിവുഡ് നടി സാറ അലി ഖാനുമായി ചേര്‍ത്തും ഗില്ലിന്റെ പേരില്‍ ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരെയും ഒരുമിച്ച് ചിലയിടങ്ങളില്‍ കണ്ടതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ ഒരു അഭിമുഖത്തില്‍ നടിയോടു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങളുദ്ദേശിക്കുന്ന സാറ താനല്ലെന്നായിരുന്നു അവരുടെ പ്രതികരണം.

ഇതോടെ ഗില്ലിന്റെ യഥാര്‍ഥ കാമുകി സാറ ടെണ്ടുല്‍ക്കര്‍ തന്നെയാണെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഗില്ലിനെയും സാറയെയും ഒരുമിച്ച് ഇതുവരെ എവിടയും കണ്ടിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

അതേസമയം, നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ ടീമിനോടൊപ്പം ഓസ്‌ട്രേലിയയിലാണ് ഗില്ലുള്ളത്. കൈവിരലിനേറ്റ പരിക്കു കാരണം പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യത്തെ ടെസ്റ്റില്‍ താരത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Wednesday, November 27, 2024, 12:54 [IST]
Other articles published on Nov 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+