മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലി കളമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്നവനാണ് ഗില്ലെന്ന് പറയാം. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനുമാണ്. ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കും ഗില്ലിനെ പ്രതീക്ഷിക്കാം. വലം കൈയന്‍ ടോപ്പ് ഓഡര്‍ താരമായി മിന്നിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്.
വലിയ ആരാധക പിന്തുണയുള്ള ഗില്ലുമായി എംആര്‍എഫ് കരാറിലേക്കെത്തിയതും അടുത്ത സൂപ്പര്‍ താരമാവുമെന്ന കൃത്യമായ വിലയിരുത്തലില്‍ത്തന്നെയാണ്. ഇന്ത്യന്‍ ടീമിലെ സ്റ്റൈലിഷ് സ്റ്റാറായ ഗില്ലിന്റെ പേര് ക്രിക്കറ്റ് കളത്തിനൊപ്പം ഗോസിപ്പ് കോളങ്ങളിലും സജീവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളും മോഡലുമായ സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഗോസിപ്പ് കോളങ്ങളില്‍ സജീവമാണ്.
ഇരുവരേയും പല തവണ ഒരുമിച്ച് കണ്ടിട്ടുണ്ട്. ഇത് ഡേറ്റിങ്ങാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു തവണ യാത്ര പറഞ്ഞ് മടങ്ങവെ ഗില്ലിനെ സാറാ ടെണ്ടുല്‍ക്കര്‍ ആശ്ലേഷിക്കുകയും ചെയ്തു. ഇത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലാണ് എല്ലാവരും വ്യാഖാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ സാറാ ടെണ്ടുല്‍ക്കറുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശുബ്മാന്‍ ഗില്‍.
മൂന്ന് വര്‍ഷമായി ഞാന്‍ സിംഗിളാണ്
ഗോസിപ്പുകളെയെല്ലാം തള്ളിക്കളയുകയാണ് ശുബ്മാന്‍ ഗില്‍. മൂന്ന് വര്‍ഷത്തോളമായി താന്‍ സിംഗിളാണെന്നാണ് ശുബ്മാന്‍ ഗില്‍ പറയുന്നത്. പല തരം ഗോസിപ്പുകളും പുറത്തുവരുന്നുണ്ടെങ്കിലും സാറാ ടെണ്ടുല്‍ക്കറുമായി പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നുമാണ് ഗില്‍ പറയുന്നത്. തന്റെ ക്രിക്കറ്റ് കരിയറിന് മാത്രമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് കാര്യങ്ങളിലേക്ക് പോയി കരിയര്‍ നശിപ്പിക്കുന്ന തരത്തിലേക്ക് പോകാനില്ലെന്നും ഗില്‍ പറയുന്നു.
'കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സിംഗിളാണ്. പലരുടേയും പേര് ചേര്‍ത്ത് എനിക്കെതിരേ പല ഗോസിപ്പുകളും ഉണ്ടാവുന്നുണ്ട്. ഞാന്‍ ഇതുവരെ നേരിട്ട് കാണാത്തവരുടെ പേരിനൊപ്പം പോലും ഗോസിപ്പുകളുണ്ടാവുന്നു. ഇതെല്ലാം കേള്‍ക്കാന്‍ മാത്രമെ എനിക്ക് സാധിക്കൂ. എന്റെ ലക്ഷ്യവും ശ്രദ്ധയും ക്രിക്കറ്റിലാണ്. പ്രൊഫഷനല്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നത്. 300 ദിവസവും ഒരാള്‍ക്കായി മാറ്റിവെക്കാനുള്ള സമയം എനിക്കില്ല. ഒരു വലിയ യാത്രയിലുള്ള പാതയിലാണ്. അതുകൊണ്ടുതന്നെ ഒരാള്‍ക്കായി സമയം മാറ്റിവെക്കാനാവില്ല. ഒരാളുമായി പ്രണയത്തിലായാലുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമല്ലോ' എന്നാണ് ഗില്‍ പറഞ്ഞത്.
സാറയും ഗില്ലും സുഹൃത്തുക്കളാണെന്നാണ് അദ്ദേഹം പറയുന്നത്. ഇരുവരും തമ്മില്‍ മുംബൈയിലും പുറത്തും ഒരുമിച്ച് കണ്ടിട്ടുണ്ട്. ഇക്കാര്യം നിഷേധിക്കാനാവില്ല. കാരണം ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഗില്ലിന്റെ പ്രകടനം കാണാന്‍ സാറ പല തവണ ഗ്യാലറയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പ്രണയമല്ലെന്നും സൗഹൃദമാണെന്നുമാണ് ഗില്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്തായാലും കുറച്ച് വര്‍ഷങ്ങളായി ഇരുവരേയും ഒന്നിച്ച് കാണാറില്ലെന്നതാണ് വസ്തുത.

സാറാ അലി ഖാന്റെ വാക്കുകള്‍ സംശയമുണ്ടാക്കി
ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന ശക്തമാക്കിയത് ഇരുവരുടേയും സുഹൃത്തായ സാറാ അലി ഖാനാണ്. ഒരിക്കല്‍ അഭിമുഖത്തില്‍ ഗില്ലുമായി പ്രണയത്തിലുള്ള സാറ താനല്ലെന്നും നിങ്ങള്‍ തെറ്റായ സാറയെയാണ് മനസിലാക്കിയതെന്നുമാണ് സാറാ അലി ഖാന്‍ തമാശ രൂപേണെ പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ സാറാ ടെണ്ടുല്‍ക്കറും ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമാവുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശുബ്മാന്‍ ഗില്ലിന്റെ ജന്മദിനത്തിലടക്കം ആംശസ നേര്‍ന്ന് പോസ്റ്റുകളിട്ടത് അഭ്യൂഹം കൂടുതല്‍ ശക്തമാക്കി. എന്നാല്‍ പ്രണയത്തിലല്ലെന്ന് വ്യക്തമാക്കി ഗില്ലുതന്നെ രംഗത്തെത്തിയതോടെ എല്ലാ ആഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണെന്ന് പറയാം. സാറാ ടെണ്ടുല്‍ക്കര്‍ മോഡലിങ്ങിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ഈ രംഗത്ത് മുന്നേറാനാണ് സാറാ ടെണ്ടുല്‍ക്കര്‍ ശ്രമിക്കുന്നത്. എന്തായാലും ഇരുവരും പ്രണയത്തിലാണെന്നാണ് ഇപ്പോഴും ആരാധകര്‍ വിശ്വസിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത.