Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഏറ്റവും ബെസ്റ്റ് ക്യാപ്റ്റന്‍ ശ്രേയസ്, ടോപ്പ് 3യില്‍ സഞ്ജുവില്ല!! നായകരുടെ റാങ്കിങ്

ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ ഐപിഎല്ലിന്റെ 18ാം സീസണില്‍ വലിയ കൈയടി നേടുകയാണ് ചില താരങ്ങള്‍. എതിരാളികളെ പൂട്ടുന്ന തന്ത്രങ്ങളൊരുക്കിയും മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിച്ചുമാണ് ചില നായകര്‍ ഹീറോസായി മാറിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 10 ടീമുകളില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ പാറ്റ് കമ്മിന്‍സിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന അഞ്ചു റൗണ്ടുകള്‍ക്കു ശേഷമുള്ള പ്രകടനം വിലയിരുത്തി പത്തു ക്യാപ്റ്റന്മാര്‍ക്കും റാങ്കിങ് നല്‍കുകയാണെങ്കില്‍ ഒന്നു മുതല്‍ അവസാന സ്ഥാനം വരെയുള്ള സ്ഥാനങ്ങളില്‍ ഏതൊക്കെ താരങ്ങളായിരിക്കും ഉണ്ടാവുകയെന്നു നമുക്കു പരിശോധിക്കാം.

SHREYAS IYER

ആദ്യത്തെ അഞ്ചില്‍ ആരൊക്ക?

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ റാങ്കിങിലെ ആദ്യത്തെ അഞ്ചു സ്ഥാനക്കാരെയെടുത്താല്‍ തലപ്പത്തുള്ളത് പഞ്ചാബ് കിങ്‌സ് നായകനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരാണ്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും കസറുന്നുവെന്നതാണ് അദ്ദേഹത്തെ നമ്പര്‍ വണ്ണാക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ ജേതാക്കളാക്കിയ ശേഷമാണ് ശ്രേയസ് ഇത്തവണ പഞ്ചാബിന്റെ തട്ടകത്തിലെത്തിയത്.

മികച്ച ക്യാപ്റ്റന്‍സിയിലൂടെ ടീമിനെ മുന്നോട്ടു നയിക്കുകയാണ് അദ്ദേഹം. സീസണില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ കളിച്ച പഞ്ചാബ് മൂന്നിലും ജയിച്ചപ്പോള്‍ തോറ്റത് ഒന്നില്‍ മാത്രം. പോയിന്റ് പട്ടികയില്‍ നിലവില്‍ അവര്‍ അഞ്ചാമതുമുണ്ട്. ബാറ്റിങിലും മിന്നിക്കുകയാണ് ശ്രേയസ്. നാലിന്നിങ്‌സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്‌ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.

ശ്രേയസ് കഴിഞ്ഞാല്‍ റാങ്കിങില്‍ രണ്ടാമന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍. ക്യാപ്റ്റനായ ശേഷമുള്ള കന്നി സീസണില്‍ തന്നെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് ഡിസി.

കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച അവര്‍ ഇുപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുമുണ്ട്. ക്യാപ്റ്റന്‍സിയില്‍ കസറുകയാണെങ്കിലും അക്ഷറിന്റെ വ്യക്തിഗത പ്രകടനം അത്ര മികച്ചതല്ല. മൂന്നിന്നിങ്‌സുളില്‍ നിന്നും 58 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ബൗളിങില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇതാണ് അക്ഷര്‍ റാങ്കിങില്‍ ശ്രേയസിനു പിന്നിലാവാനുള്ള പ്രധാന കാരണം.

അക്ഷറിനു ശേഷം മൂന്നാമത്തെ മികച്ച ക്യാപ്റ്റന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലാണ്. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ് 2022ലെ ചാംപ്യന്‍മാര്‍ കൂടിയായ ജിടി. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ ഒന്നില്‍ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും തിളങ്ങാന്‍ ഗില്ലിനായിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കം 148 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

റാങ്കില്‍ നാലാമതുള്ള ക്യാപ്റ്റന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിധാറാണ്. അക്ഷര്‍ പട്ടേലിനെപ്പോലെ നായകനായി അദ്ദേഹത്തിന്റെയും കന്നി സീസണാണിത്. മികച്ച ക്യാപ്റ്റന്‍സിയിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പാട്ടിധാര്‍. പോയിന്റ് പട്ടികയില്‍ ആര്‍സിബി ടീം നാലാമതുമുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ മുന്നെണ്ണത്തില്‍ ജയിച്ച അവര്‍ രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തു. ബാറ്റിങില്‍ അഞ്ചിന്നിങ്‌സില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 186 റണ്‍സ് പാട്ടിധാര്‍ നേടുകയും ചെയ്തു.

അഞ്ചാമത്തെ മികച്ച ക്യാപ്റ്റന്‍ രാജ്സ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണാണ്. ആദ്യ മൂന്നു കളിയിലും റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. അതിനു ശേഷമാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയത്. അദ്ദേഹത്തിനു കീഴില്‍ ഒരു മല്‍സരം ജയിച്ച റോയല്‍സ് രണ്ടാമത്തേതില്‍ തോല്‍ക്കുകയും ചെയതു. ബാറ്റിങിലും സഞ്ജു മോശമാക്കിയില്ല. അഞ്ചിന്നിങ്‌സില്‍ 178 റണ്‍സ് താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

SANJU SAMSON

അവസാന അഞ്ചില്‍ ഇവര്‍

ഏറ്റവും മോശം അഞ്ചു ക്യാപ്റ്റന്‍മാരിലേക്കു വന്നാല്‍ ആറാംസ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അങ്കിങ്ക്യ രഹാനെയാണ്. ഭേദപ്പെട്ട പ്രകടനമാണ് രഹാനെയ്ക്കു കീഴില്‍ കെകെആര്‍ നടത്തുന്നത്. ആറു മല്‍സരങ്ങളില്‍ മൂന്നു വീതം ജയവും തോല്‍വിയുമാണ് ടീമിനു നേടാനായത്. നിലവില്‍ ലീഗിലെ മൂന്നാംസ്ഥാനക്കാരാണ് അവര്‍.

രഹാനെ കഴിഞ്ഞാല്‍ ഏഴാംസ്ഥാനത്തു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും അദ്ദേഹത്തിനു കീഴില്‍ ടീം പതറുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച മുംബൈ ശേഷിച്ച നാലും തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ എട്ടാമതാണ് മുംബൈ.

എട്ടാമത്തെ മോശം ക്യാപ്റ്റന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്താണ്. അഞ്ചു മല്‍സരങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ എല്‍എസ്ജി കളിച്ചത്. ഇതില്‍ മൂന്നെണ്ണം ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തു. പക്ഷെ ബാറ്റിങില്‍ വന്‍ ദുരന്തമാണ് റിഷഭ്. നാലിന്നിങ്‌സില്‍ അദ്ദേഹം നേടിയത് വെറും 19 റണ്‍സാണ്.

ക്യാപ്റ്റന്‍മാരുടെ റാങ്കിങിലെ ഒമ്പതാമന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സാണ്. കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ എസ്ആര്‍എച്ച് ഇപ്പോള്‍ അവസാന സ്ഥാനക്കാരാണ്. അഞ്ചതു കളിയില്‍ നാലും തോറ്റ അവര്‍ക്കു ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദാണ് സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍. പരിക്കു കാരണം അദ്ദേഹം സീസണിലെ ബാക്കിയുളള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളിലാണ് റുതുരാജിനു കീഴില്‍ സിഎസ്‌കെ കളിച്ചത്. നാലിലും തോല്‍ക്കുകയായിരുന്നു. നിലവില്‍ എംഎസ് ധോണിയാണ് ചെന്നൈയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍.

അദ്ദേഹത്തിനു കീഴിലുള്ള ആദ്യ കളിയിലും ചെന്നൈ തോറ്റു കഴിഞ്ഞു. ഹോംഗ്രൗണ്ടായചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് സിഎസ്‌കെയ്ക്കു നേരിട്ടത്. ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് മുന്‍ ചാംപ്യന്‍മാര്‍.

Story first published: Saturday, April 12, 2025, 11:28 [IST]
Other articles published on Apr 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+