Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഓപ്പണറായി സാള്‍ട്ട്!! നയിക്കാന്‍ ശ്രേയസ്, ഒപ്പം അര്‍ഷ്ദീപും സ്റ്റാര്‍ക്കും, ഇതാ ഡിസി ടീം

ഐപിഎല്ലിന്റെ അടുത്ത സീസണിലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം എങ്ങനെയായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ (AI). ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ടീമുകളിലൊന്നാണ് ഡിസി. ഒരു തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം വഴുതിപ്പോവുകയായിരുന്നു. അടുത്ത തവണയെങ്കിലും ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഡിസി.

ക്യാപ്റ്റന്‍ റിഷഭ് പന്തിനെ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കിയാണ് ഡിസി അടുത്ത സീസണിലേക്കുളള തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പൊറേല്‍ എന്നീ നാലു പേരെയാണ് ഡിസി ടീമില്‍ നിലനിര്‍ത്തിയത്. എഐ തിരഞ്ഞെടുത്തിട്ടുള്ള ഡിസിയുടെ അടുത്ത സീസണിലെ ടീമില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നോക്കാം.

SHREYAS IYER

മുന്‍നിരയില്‍ ആരെല്ലാം

അഭിഷേക് പൊറെലിനൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍നിരയിലുള്ള കളിക്കാര്‍ ഫില്‍ സാള്‍ട്ട്, ഫിന്‍ അലെന്‍, ഡാരില്‍ മിച്ചെല്‍ എന്നിവരാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ സാള്‍ട്ടിനു വേണ്ടി ലേലത്തില്‍ വലിയൊരു തുക തന്നെ ഡിസിക്കു മുടക്കേണ്ടതായി വരും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

ന്യൂസിലാന്‍ഡ് ഓപ്പണറായ അലെന്‍ ഈ ഫോര്‍മാറ്റിലെ ഏറെ അപകടകാരിയായ താരം കൂടിയാണ്. സാള്‍ട്ടിനൊപ്പം അലെനെയും ലേലത്തില്‍ വാങ്ങിയാല്‍ ഡിസിയുടെ ഓപ്പണിങ് ജോടികളും ഇവര്‍ തന്നെയായിരിക്കും.

മധ്യനിരയില്‍ ഇവര്‍

എഐ തിരഞ്ഞെടുത്തിട്ടുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഹിമാന്‍ഷു റാണ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരാണുള്ളത്. സ്റ്റബ്‌സ് നിലവില്‍ ടീമിന്റെ ഭാഗാണെങ്കില്‍ ശേഷിച്ചവരെയെല്ലാം ലേലത്തില്‍ ഡിസിക്കു വാങ്ങേണ്ടി വരും. ഇവരില്‍ ശ്രേയസിനു വേണ്ടി 15-20 കോടിയെങ്കിലും അവര്‍ക്കു ചെലവഴിക്കേണ്ടതായി വന്നേക്കും.

കഴിഞ്ഞ സീണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. കൂടാതെ 2020ല്‍ ഡിസി ആദ്യമായി ഫൈനലിലേക്കു ടിക്കറ്റെടുത്തപ്പോള്‍ അവരെ നയിച്ചതും ശ്രേയസാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തെ ഡിസി തിരികെ കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്.

കഴിഞ്ഞ സീസണില്‍ ശ്രേയസിനൊപ്പം കെകെആറിലുണ്ടായിരുന്ന റാണ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് വെറ്ററണ്‍ താരമായ ഷെല്‍ഡണെങ്കില്‍ ഹരിയാനയില്‍ നിന്നുള്ള ബാറ്ററാണ് ഹിമാന്‍ഷു റാണ.

ഓള്‍റൗണ്ടര്‍മാര്‍

അക്ഷര്‍ പട്ടേല്‍ മാത്രമാണ് നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സംഘത്തിലുള്ള ഏക ഓള്‍റൗണ്ടര്‍. അദ്ദേഹത്തിനു കൂട്ടായി ഇന്ത്യന്‍ താരങ്ങളായ ക്രുനാല്‍ പാണ്ഡ്യ, ലളിത് യാദവ്, ന്യൂസിലാന്‍ഡ് താരമായ മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരും ഒള്‍റൗണ്ടര്‍മാരായി ഡിസി ടീമിലേക്കു വരുമെന്നാണ് എഐയുടെ പ്രവചനം.

മുന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ക്രുനാല്‍ ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള ക്രിക്കറ്ററാണ്. ലളിതാവട്ടെ നേരത്തേ ഡിസിക്കൊപ്പമുണ്ടായിരുന്ന താരം കൂടിയാണ്.

ARSHDEEP SINGH

ബൗളിങ് നിരയില്‍ ആരൊക്കെ?

ബൗളിങ് നിരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മാത്രമേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയിട്ടുളളൂ. ഓസ്‌ട്രേലിയയുടെ കിടിലന്‍ ഫാസ്റ്റ് ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ പുതിയ തട്ടകം ഡിസി ആയിരിക്കുമെന്നാണ് എഐയുടെ പ്രവചനം. കഴിഞ്ഞ ലേലത്തില്‍ 24.75 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുക നേടി ചരിത്രം കുറിച്ച താരം കൂടിയാണ് അദ്ദേഹം.

സ്റ്റാര്‍ക്കിനെക്കൂടാതെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സണ്‍, ഗസ് അറ്റ്കിന്‍സണ്‍, യഷ് ടാക്കൂര്‍, കാര്‍ത്തിക് ത്യാഗി, സിദ്ധാര്‍ഥ് കൗള്‍, ശിവം മാവി, സൗരഭ് കുമാര്‍ എന്നിവരെയും ലേലത്തില്‍ ഡിസി ടീമിലെത്തിക്കുമെന്നാണ് എഐയുടെ പ്രവചനം.

Story first published: Friday, November 22, 2024, 19:17 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+