For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ശ്രേയസ് 85, പിറന്നത് 403 റണ്‍സ്!! പഞ്ചാബിന്റെ ബാറ്റിങ് വരുന്ന്, ത്രില്ലറില്‍ ആ ടീം നേടി

ഐപിഎല്ലിന്റെ 18ാം സീസണിനു ഈയാഴ്ച തിരശീല ഉയരാനിരിക്കെ ടീമുകളെല്ലാം പരിശീലന മല്‍സരങ്ങളുടെ തിരക്കിലാണ്. ഇതുവരെ ടീര്‍ണമെന്റില്‍ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത പഞ്ചാബ് കിങ്‌സ് പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് അദ്ദേഹം പഞ്ചാബിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

സമാപിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ശ്രേയസ് വഹിച്ചത്. നാലാം നമ്പറില്‍ കളിച്ച താരം ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

48.60 ശരാശരിയില്‍ 245 റണ്‍സ് ശ്രേയസ് നേടിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ ഫോം പഞ്ചാബിനൊപ്പമുള്ള ആദ്യത്തെ പരിശീലന മല്‍സരത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് ശ്രേയസ്. അഗ്രസീവ് ഫിഫ്റ്റി കുറിച്ചാണ് പഞ്ചാബ് കുപ്പായത്തിലേക്കുള്ള വരവ് അദ്ദേഹം ആഘോഷിച്ചത്.

SHREYAS IYER

credit: Punjab kings

മിന്നിച്ച് ശ്രേയസ്

പഞ്ചാബ് കിങ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തിലാണ് ഇടിവെട്ട് ഫിഫ്റ്റിയുമായി ശ്രേയസ് അയ്യര്‍ കത്തിക്കയറിയത്. എ, ബി എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തില്‍ പഞ്ചാബ് ടീം ഏറ്റുമുട്ടിയത്. ഇതില്‍ ടീം ബിയെ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു.

എ, ബി ടീമുകുടെ ബാറ്റിങ് വിരുന്ന് തന്നെയാണ് ഈ പരിശീലന മല്‍സരത്തില്‍ കണ്ടത്. ഇരുടീമുകളും കൂടി 40 ഓവറുകളിലായി വാരിക്കൂട്ടിയത് 403 റണ്‍സാണ്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശ്രേയസ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 85 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വെറും 41 ബോളുകളിലായിരുന്നു ഇത്.

ശ്രേയസിന്റെ ചിറകിലേറി നിശ്ചിത 20 ഓവറില്‍ ബി ടീം 205 റണ്‍സും സ്‌കോര്‍ ചെയ്തു. മറുപടിയില്‍ എ ടീമും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ മല്‍സരം ആവേശകരമായി മാറി. പ്രിയാന്‍ഷ് ആര്യയും പ്രഭ്മസിമ്രന്‍ സിങും ചേര്‍ന്നാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. ശ്രേയസിന്റെ ബൗളിങ് നിരയെ തല്ലിച്ചതച്ച് ഇരുവരും മുന്നേറുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു സാധിക്കുകയും ചെയ്തു.

പ്രിയാന്‍ഷ് 31 ബോളില്‍ 72 റണ്‍സും പ്രഭ്‌സിമ്രന്‍ 43 ബോളില്‍ 66 റണ്‍സും നേടിയാണ് കളിയില്‍ പുറത്തായത്. രണ്ടു ഓപ്പണര്‍മാരും ഫോമിലേക്കുയര്‍ന്നത് ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് പഞ്ചാബ് കിങ്‌സ് ക്യാംപിനെ വലിയ ആവേശത്തിലുമാക്കിയിരിക്കുകയാണ്. ഇരുവരുടെയും പ്രകടനം ഈ സീസണില്‍ പഞ്ചാബിനെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമായിരിക്കും.

റണ്‍ചേസില്‍ ഓപ്പണിങ് വിക്കറ്റില്‍ 130 പ്ലസ് റണ്‍സ് അടിച്ചെടുത്തിട്ടും എ ടീമിനു കളി ജയിക്കാനായില്ല. മികച്ച ക്യാപ്റ്റന്‍സിയിലൂടെ ശ്രേയസ് അവരെ 198 റണ്‍സിനു പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇതോടെ ബി ടീം ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു. മലയാളി താരം വിഷ്ണു വിനോദും കളിയില്‍ സാന്നിധ്യമറിയിച്ചു. 10 ബോളില്‍ പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്.

ഈ പരിശീലന മല്‍സരത്തില്‍ ഇരുടീമുകളിലെയും ബൗളര്‍മാരുടെ പ്രകടനമെടുത്താല്‍ വേറിട്ടു നിന്നത് ഇന്ത്യന്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു. നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു.

ആദ്യ എതിരാളി

ഐപിഎല്ലിന്റെ ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ എതിരാളികള്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ്. 25നു ജിടിയുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം. ശ്രേയസ് അയ്യര്‍ക്കു കീഴില്‍ വിജയത്തുടക്കം തന്നെയായിരിക്കും ഈ മല്‍സരത്തില്‍ പഞ്ചാബ് ലക്ഷ്യമിടുന്നത്.

SHREYAS PONTING

പഞ്ചാബ് കിങ്‌സിന്റെ ഫുള്‍ സ്‌ക്വാഡ്- ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, നെഹാല്‍ വധേര, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ്, ലോക്കി ഫെര്‍ഗൂസണ്‍, വൈശാഖ് വിജയകുമാര്‍, യാഷ് താക്കൂര്‍, ഹര്‍പ്രീത് ബ്രാര്‍, വിഷ്ണു വിനോദ്, അസ്മത്തുള്ള ഒമര്‍സായ്, ഹര്‍ണൂര്‍ പന്നു, കുല്‍ദീപ് സെന്‍, പ്രിയാന്‍ഷ് ആര്യ, ആരോണ്‍ ഹാര്‍ഡി, മുഷീര്‍ ഖാന്‍, സൂര്യാന്‍ഷ് ഷെഡ്‌ജെ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, പൈല അവിനാശ്, പ്രവീണ്‍ ദുബെ, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, March 20, 2025, 7:09 [IST]
Other articles published on Mar 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+